Shashank Singh: ഐപിഎല്ലിലെ മികച്ച ഫിനിഷര്‍; 33-ാം വയസില്‍ ഇന്ത്യന്‍ ടീമിലെത്തുമോ ശശാങ്ക് സിങ്?
IPL 2025 Shashank Singh Performance: പഞ്ചാബ് കിങ്‌സിന്റെ ഫിനിഷര്‍ റോളില്‍ ശശാങ്ക് പല മത്സരങ്ങളിലും തിളങ്ങി. ഫൈനലില്‍ ഉള്‍പ്പെടെ. ഇതോടെ ഇന്ത്യന്‍ ടി20 ടീമിലേക്കും ശശാങ്ക് എത്തുമോയെന്ന ചര്‍ച്ചകളും ശക്തമായി

ഐപിഎല്‍ 2025 സീസണിലുടനീളം മികച്ച പ്രകടനമാണ് കാഴ്ചവച്ചതെങ്കിലും ഫൈനലില്‍ പഞ്ചാബ് കിങ്‌സിന്റെ ബാറ്റര്‍മാര്‍ നിറംമങ്ങി. ഒരാളൊഴികെ. അദ്ദേഹമാണ് ശശാങ്ക് സിങ്. പുറത്താകാതെ 30 പന്തില്‍ 61 റണ്‍സാണ് ശശാങ്ക് നേടിയത്. വിജയത്തിനായി താരം കഠിനപരിശ്രമം നടത്തി. അവസാനം വിജയിക്കില്ലെന്ന് ഉറപ്പായ നിമിഷത്തിലും താരം പോരാട്ടം നിര്‍ത്തിയില്ല (Image Credits: PTI)

17 മത്സരങ്ങളില്‍ നിന്ന് 350 റണ്‍സാണ് താരം സീസണില്‍ അടിച്ചുകൂട്ടിയത്. റണ്‍വേട്ടയില്‍ 25-ാമതാണ് താരം. ടോപ് ഓര്‍ഡര്‍ ബാറ്റര്‍ അല്ലാതിരുന്നിട്ട് പോലും ആദ്യ 25ല്‍ എത്താന്‍ താരത്തിന് സാധിച്ചു.

പഞ്ചാബ് കിങ്‌സിന്റെ ഫിനിഷര്‍ റോളില്‍ ശശാങ്ക് പല മത്സരങ്ങളിലും തിളങ്ങി. ഫൈനലില്‍ ഉള്‍പ്പെടെ. ഇതോടെ ഇന്ത്യന്‍ ടി20 ടീമിലേക്കും ശശാങ്ക് എത്തുമോയെന്ന ചര്‍ച്ചകളും ശക്തമായി. ഐപിഎല്ലിലെ മിന്നും പ്രകടനം സെലക്ടര്‍മാര്‍ ശ്രദ്ധിക്കുമെന്ന് തീര്‍ച്ച. പക്ഷേ, പ്രായമാണ് പ്രശ്‌നം.

നിലവില്‍ 33 വയസുണ്ട് ശശാങ്കിന്. നിരവധി പ്രതിഭകളുള്ള ഇന്ത്യന്‍ ടീമില്‍ 33-ാം വയസില്‍ അരങ്ങേറാന്‍ സാധിക്കുമോയെന്നതിലാണ് ആരാധകരുടെ സംശയം. 30 വയസ് പിന്നിട്ടാലും ഇന്ത്യന്‍ ടീമിലേക്കുള്ള അരങ്ങേറ്റം തീര്‍ത്തും അസാധ്യമെന്നും പറയാനാകില്ല.

30 വയസ് കഴിഞ്ഞതിന് ശേഷം ഏകദിനത്തില്‍ അരങ്ങേറിയ വരുണ്‍ ചക്രവര്‍ത്തിയാണ് സമീപകാല ഉദാഹരണം. ഇനി ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യയുടെ ടി20 പരമ്പര. ഈ പരമ്പരയില്‍ ശശാങ്കിന് ഇടം നേടാനാകുമോയെന്ന് കണ്ടറിയാം