Christmas Card Day 2024: ക്രിസ്മസ് കാർഡുകളിൽ എഴുതാം ഓർമ്മകളിൽ നിറഞ്ഞ് നിൽക്കുന്ന വാക്കുകൾ
Christmas Card Day Messages: സന്ദേശങ്ങൾ കൈമാറാൻ വിവിധ നിറത്തിലും രൂപത്തിലും വലിപ്പത്തിലുമൊക്കെ കാർഡുകൾ ലഭ്യമായിരുന്നു. പാട്ട് കേൾക്കുന്നതും ലൈറ്റ് കത്തുന്നതുമായ ക്രിസ്മസ് കാർഡുകളും വിപണിയിൽ സുലഭമായിരുന്നു. എന്നാൽ ഇന്നിതെല്ലാം ഓർമ്മകൾ മാത്രമാണ്. ഫോണിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും ആഘോഷങ്ങൾ ഒതുങ്ങിപോയി.

നാളെയാണ് ലോക ക്രിസ്മസ് കാർഡ് (Christmas Card Day) ദിനം. ഇന്റർനെറ്റും സ്മാർട്ട് ഫോണും ഇല്ലാത്ത ഒരു കാലവും കടന്നുപോയിട്ടുണ്ട്. ആ കാലത്ത് ക്രിസ്മസ് എന്ന് പറഞ്ഞാൽ അത് വർണാഭമായ കാർഡുകളുടെ ഓർമ്മകൾ കൂടിയാണ്. വിപണിയിൽ ഒരു രൂപ മുതൽ വില വരുന്ന ആകർഷകമായ കാർഡുകളിൽ പ്രിയപ്പെട്ടവർക്കായി സന്ദേശങ്ങൾ തയ്യാറാക്കുക പതിവായിരുന്നു. (Image Credits: Social Media)

സന്ദേശങ്ങൾ കൈമാറാൻ വിവിധ നിറത്തിലും രൂപത്തിലും വലിപ്പത്തിലുമൊക്കെ കാർഡുകൾ ലഭ്യമായിരുന്നു. പാട്ട് കേൾക്കുന്നതും ലൈറ്റ് കത്തുന്നതുമായ ക്രിസ്മസ് കാർഡുകളും വിപണിയിൽ സുലഭമായിരുന്നു. എന്നാൽ ഇന്നിതെല്ലാം ഓർമ്മകൾ മാത്രമാണ്. ഫോണിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും ആഘോഷങ്ങൾ ഒതുങ്ങിപോയി. (Image Credits: Social Media)

പഴയ പ്രതാപം ഇല്ലെങ്കിലും ക്രിസ്മസ് കാർഡുകളിലൂടെ കൈമാറിയ ഓർമകളുടെ ഗൃഹാതുരത്വം അത് വേറെ തന്നെയാണ്. അത്തരത്തിൽ ഒരു ഓർമ്മപുതുക്കൽ പോലെ ഈ വർഷം ക്രിസ്മസിന് നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് സന്ദേശങ്ങൾ കാർഡ് വഴി നൽകിയാലോ... ഏറ്റവും മനോഹരമായ ക്രിസ്‌മസ് ആശംസകൾ ഏതെല്ലാംമെന്ന് നോക്കാം. (Image Credits: Social Media)

സന്തോഷത്തിൻ്റെ നന്മയുടെയും ക്രിസ്മസ് ദിനത്തിൽ നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും സന്തോഷവും സമാധാനവും നേരുന്നു. സ്നേഹവും സന്തോഷവും സമൃദ്ധിയും നിറഞ്ഞ സന്തോഷകരമായ ക്രിസ്മസിന് ആശംസകൾ!, ഒത്തിരി സ്നേഹത്തോടെ ക്രിസ്തുമസ് ആശംസകൾ. (Image Credits: Social Media)

സ്നേഹവും സമാധാനവും നിറഞ്ഞ വീണ്ടുമൊരു ക്രിസ്‌മസ് പുതുവത്സരാശംസകൾ നേരുന്നു. ഈ ക്രിസ്‌മസ് അവധിക്കാലം നിങ്ങൾക്കും കുടുംബത്തിനും സമാധാനവും സന്തോഷവും നൽകുന്നതാകട്ടെ. (Image Credits: Social Media)

സന്തോഷത്തിനൊപ്പം ആഹ്ലാദകരമായ ഒരു ക്രിസ്‌മസ് നേരുന്നു. നിങ്ങളുടെ ആഗ്രഹങ്ങൾ എല്ലാം സഫലമാകുന്ന നല്ലൊരു ക്രിസ്‌മസും രാത്രിയും പുതുവത്സരവും ആശംസിക്കുന്നു. എന്നും ഓർത്തുവയ്ക്കാൻ നല്ലൊരു ക്രിസ്മസ് ദിനം നേരുന്നു. (Image Credits: Social Media)