Monsoon diseases : സൂക്ഷിക്കണം ഈ മഴക്കാല രോഗങ്ങളെ
Common diseases that emerge during the monsoon: കേരളത്തിലെ കനത്ത മഴ കാരണം ചില രോഗങ്ങൾ ഈ സമയത്ത് പ്രത്യേകിച്ച് വ്യാപകമാകാറുണ്ട്. രോഗങ്ങൾ പടരുന്ന രീതി അനുസരിച്ച് അവയെ ജലജന്യ രോഗങ്ങൾ, കൊതുകുകളിലൂടെ പടരുന്നത്, വായുവിലൂടെ പകരുന്നതും ശ്വാസകോശ സംബന്ധിയായ അണുബാധകളും, ഫംഗസ് പരത്തുന്ന ചർമ്മ രോഗങ്ങൾ എന്നിങ്ങനെ തരംതിരിക്കുന്നു.

ഉയർന്ന ഈർപ്പവും കെട്ടിക്കിടക്കുന്ന വെള്ളവും താപനിലയിലുണ്ടാകുന്ന വ്യതിയാനങ്ങളും പല രോഗങ്ങൾക്കും അനുകൂലമായ സാഹചര്യങ്ങൾ സൃഷ്ടിക്കുന്നു. കേരളത്തിലെ കനത്ത മഴ കാരണം ചില രോഗങ്ങൾ ഈ സമയത്ത് പ്രത്യേകിച്ച് വ്യാപകമാകാറുണ്ട്. രോഗങ്ങൾ പടരുന്ന രീതി അനുസരിച്ച് അവയെ ജലജന്യ രോഗങ്ങൾ, കൊതുകുകളിലൂടെ പടരുന്നത്, വായുവിലൂടെ പകരുന്നതും ശ്വാസകോശ സംബന്ധിയായ അണുബാധകളും, ഫംഗസ് പരത്തുന്ന ചർമ്മ രോഗങ്ങൾ എന്നിങ്ങനെ തരംതിരിക്കുന്നു.

ജലജന്യ രോഗങ്ങൾ - മഴവെള്ളം കെട്ടിക്കിടക്കുന്നതും ഓടകൾ കവിഞ്ഞൊഴുകി കുടിവെള്ള സ്രോതസ്സുകൾ മലിനമാകുന്നതും കാരണം ഈ രോഗങ്ങൾ ഈ സമയത്ത് പ്രത്യേകിച്ച് കൂടുതലായി കാണപ്പെടുന്നു. ഉദാ- എലിപ്പനി, ടൈഫോയ്ഡ് , കോളറ

പകർച്ചവ്യാധികൾ - മഴക്കാലത്ത് കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കൊതുകുകൾ വേഗത്തിൽ പെരുകുന്നു. കൊതുകു പരത്തുന്ന രോഗങ്ങളാണ് ഈ വിഭാഗത്തിൽ പെടുന്നത്. ഉദാ - ഡെങ്കിപ്പനി, ചിക്കുൻഗുനിയ, മലേറിയ

വായുവിലൂടെ പകരുന്നവ - കൂടിയ ഈർപ്പവും താപനില വ്യതിയാനങ്ങളും പ്രതിരോധശേഷിയെ ദുർബലപ്പെടുത്തുകയും ശ്വാസകോശ രോഗങ്ങൾ പടരാൻ സഹായിക്കുകയും ചെയ്യും. സാധാരണ ജലദോഷവും പനിയും ഇതിനുദാഹരണമാണ്.

ഫംഗസ്, ചർമ്മ രോഗങ്ങൾ - ഈർപ്പമുള്ളതും നനവുള്ളതുമായ അന്തരീക്ഷം ഫംഗസ് വളർച്ചയ്ക്കും ചർമ്മ അസ്വസ്ഥതകൾക്കും കാരണമാകുന്നു.