December Bank Holidays: ഈ ദിവസങ്ങളില്‍ ബാങ്കിലേക്കുള്ള പോക്ക് വേണ്ട; അവധികള്‍ ഇങ്ങനെ
Bank Holidays in Kerala: ഡിസംബര്‍ മാസം ആഘോഷത്തിന്റെ മാസമാണ്. 2024 അവസാനിച്ച് 2025നെ വരവേല്‍ക്കാനുള്ള തയാറെടുപ്പിലാണ് ലോകം. നമ്മുടെ കേരളത്തിലും ക്രിസ്തുമസ്-ന്യൂ ഇയര്‍ ആഘോഷങ്ങള്‍ കെങ്കേമമായി തന്നെയാണ് സംഘടിപ്പിക്കപ്പെടാറുള്ളത്. ഇതെല്ലാം ആഘോഷിക്കണമെങ്കില്‍ അവധികളും വേണം അല്ലേ?

വര്‍ഷാവസാനം ആയതുകൊണ്ട് തന്നെ ഡിസംബര്‍ മാസത്തില്‍ ബാങ്ക് അവധികളുടെ കാര്യത്തിലും ഒട്ടും മോശമല്ല. അവധികള്‍ നേരത്തെ മനസിലാക്കി വെക്കുന്നതാണ് നല്ലത്. ഇല്ലെങ്കില്‍ നിങ്ങളുടെ പണമിടപാടുകള്‍ താളം തെറ്റാനുള്ള സാധ്യതയുണ്ട്. (Image Credits: Freepik)

ഏത് ദിവസമാണ് അവധികളുള്ളതെന്ന് മുന്‍കൂട്ടി അറിയാന്‍ സാധിച്ചില്ലെങ്കില്‍ അത് അടിയന്തര പണമിടപാടുകള്‍ നടത്തുന്നതിന് വെല്ലുവിളി സൃഷ്ടിക്കും. അതിനാല്‍ ഡിസംബര്‍ മാസത്തെ ആകെ എത്ര ബാങ്ക് അവധികളാണുള്ളതെന്ന് നോക്കാം. (Image Credits: Freepik)

ഡിസംബര്‍ 1 ഞായറാഴ്ച, ഡിസംബര്‍ 8 ഞായറാഴ്ച, ഡിസംബര്‍ 14 രണ്ടാം ശനിയാഴ്ച, ഡിസംബര്‍ 15 ഞായറാഴ്ച, ഡിസംബര്‍ 22 ഞായറാഴ്ച, ഡിസംബര്‍ 25ന് ക്രിസ്തുമസ്. (Image Credits: Aslan Alphan/E+/Getty Images)

ഡിസംബര്‍ 28 നാലാം ശനിയാഴ്ച, ഡിസംബര്‍ 29 ഞായറാഴ്ച എന്നിങ്ങനെയാണ് കേരളത്തിലെ ബാങ്ക് അവധികള്‍. (Image Credits: nigelcarse/E+/Getty Images)

എന്നാല്‍ രാജ്യത്ത് ആകെ ഡിസംബര്‍ മാസത്തില്‍ 17 ബാങ്ക് അവധികളാണുള്ളത്. പക്ഷെ കേരളത്തില്‍ ഇവയില്‍ 8 എണ്ണം മാത്രമേ ബാധകമായിട്ടുള്ളൂ. ഇത്രയും അവധികളുണ്ടെങ്കിലും ഓണ്‍ലൈനായി പണമിടപാടുകള്‍ നടത്താന്‍ സാധിക്കുമെന്നതിനാല്‍ ഉപഭോക്താക്കള്‍ക്ക് ആശ്വസിക്കാം. (Image Credits: mrs/Moment/Getty Images)