Deepika Padukone Yellow Dress: ദീപിക പദുകോണ്‍ ധരിച്ച ഡ്രസ് 72 മണിക്കൂറിനുള്ളില്‍ വിറ്റു; വില പുറത്ത്
വോട്ട് ചെയ്യാന്‍ ഭര്‍ത്താവ് രണ്‍വീര്‍ സിംഗിനൊപ്പം എത്തിയപ്പോള്‍ ദീപിക ധരിച്ച വേഷവും കഴിഞ്ഞ ദിവസം ധരിച്ച മഞ്ഞ ഗൗണുമെല്ലാം ഹിറ്റായിരുന്നു.

ഗര്‍ഭിണി ആണെന്ന് സ്ഥിരീകരിച്ചതോടെ അയഞ്ഞ വസ്ത്രങ്ങളാണ് എപ്പോഴും ബോളിവുഡ് നടി ദീപിക പദുകോണ്‍ ധരിക്കാറുള്ളത്. എന്ത് ഡ്രസ് ഇട്ടാലും ദീപിക അതിസുന്ദരി തന്നെ.

താരം ധരിക്കുന്ന ഓരോ വസ്ത്രവും വലിയ ചര്‍ച്ചയാകാറുണ്ട്. വോട്ട് ചെയ്യാന്‍ ഭര്‍ത്താവ് രണ്‍വീര്‍ സിംഗിനൊപ്പം എത്തിയപ്പോള്‍ ദീപിക ധരിച്ച വേഷവും കഴിഞ്ഞ ദിവസം ധരിച്ച മഞ്ഞ ഗൗണുമെല്ലാം ഹിറ്റായിരുന്നു.

82°E എന്ന തന്റെ ബ്യൂട്ടി ബ്രാന്‍ഡിന്റെ പ്രൊമോഷന്റെ ഭാഗമായിട്ടായിരുന്നു ദീപിക പദുകോണ്‍ ഈ മഞ്ഞ ഗൗണ്‍ അണിഞ്ഞത്. മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും ഈ ലുക്കും വേഷവും ആഘോഷമാക്കുകയും ചെയ്തു. ഈ ഗൗണ്‍ വിറ്റുപോകാന്‍ മണിക്കൂറുകള്‍ മാത്രമേ വേണ്ടിവന്നുള്ളൂ എന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ വരുന്നത്.

ദീപികയെ മഞ്ഞ ഗൗണില്‍ കണ്ട് മണിക്കൂറുകള്‍ക്ക് പിന്നാലെയാണ് അത് വില്‍പനയ്‌ക്കെത്തിയത്. ഇന്‍സ്റ്റഗ്രാം വഴി ആയിരുന്നു വില്‍പന.

ഇന്‍സ്റ്റഗ്രാമിന്‍ വില്‍പനയ്ക്ക് വെച്ച ഗൗണ്‍ 20 മിനിറ്റ് കൊണ്ട് വിറ്റുപോയി. അതില്‍ നിന്ന് ലഭിച്ച പണം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഉപയോഗിക്കുക.

ദീപികയുടെ ഗൗണ്‍ 34,000 രൂപയ്ക്കാണ് വിറ്റുപോയത്. ഇന്‍സ്റ്റഗ്രാം റീലിലാണ് ദീപിക ഗൗണ്‍ വില്‍പ്പനയ്ക്ക് എത്തിച്ചത്. കുറച്ച് കഴിഞ്ഞ്, ഗൗണ്‍ വാങ്ങിയ ആളെ ടാഗ് ചെയ്തുകൊണ്ട് 'വിറ്റുപോയി' എന്ന് എഴുതിയ ഒരു ചിത്രം ദീപിക പോസ്റ്റ് ചെയ്തു.