Dileep: ‘എന്റെ പ്രശ്‌നങ്ങള്‍ ഇപ്പോഴും തീര്‍ന്നിട്ടില്ല, അവള് പഠിച്ച് ഡോക്ടറായി, അവളെന്റെ വലിയ ബലമാണ്’
Dileep About His Daughter Meenakshi: എപ്പോഴും ചര്‍ച്ചയാകുന്ന രണ്ട് ജീവിതങ്ങളാണ് ദിലീപിന്റേതും മഞ്ജു വാര്യരുടേതും. ദിലീപിന് സിനിമാ മേഖലയില്‍ നിന്ന് തിരിച്ചടികള്‍ മാത്രം ലഭിക്കുമ്പോള്‍ മഞ്ജു വാര്യര്‍ കത്തിക്കയറുകയാണ്. ഇരുവരുടെയും മകളായ മീനാക്ഷിയും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.

സിനിമാ താരങ്ങളുടെ മക്കള്‍ എപ്പോഴും സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെടാറുണ്ട്. അക്കൂട്ടത്തില്‍ വലിയ ശ്രദ്ധ കിട്ടുന്നൊരാളാണ് ദിലീപിന്റെയും മഞ്ജു വാര്യരുടെയും മകള്‍ മീനാക്ഷി. അച്ഛനും അമ്മയും വേര്‍പ്പിരിഞ്ഞപ്പോള്‍ പിതാവിനോടൊപ്പം നിന്നും മീനാക്ഷി ശ്രദ്ധിക്കപ്പെട്ടിരുന്നു. (Image Credits: Instagram)

എന്നെന്നും ദിലീപിനോടൊപ്പം നിന്ന മീനാക്ഷി ഇന്ന് ഡോക്ടറാണ്. മീനാക്ഷിയോടൊപ്പം അമ്മയായി കാവ്യ മാധവനും ഉണ്ട്. ഇപ്പോഴിതാ തന്റെ മകളെ കുറിച്ച് സംസാരിക്കുകയാണ് ദിലീപ്.

ഇത്രയും വിഷയങ്ങളൊക്കെ നടക്കുമ്പോള്‍ അവള് പ്ലസ് ടുവിന് പഠിക്കുകയാണ്. അത് കഴിഞ്ഞ് എന്റെ പ്രശ്‌നങ്ങള്‍ തീര്‍ന്നിട്ടില്ല, അവള് പഠിച്ച് ഡോക്ടറായി ഇവിടെ ആസ്റ്ററില്‍ ജോലിക്ക് കയറി.

മോള് എന്റെ ഏറ്റവും വലിയ ബലമാണ്. എന്നെ അത്രയും സപ്പോര്‍ട്ട് ചെയ്യുകയാണ്. എല്ലാത്തിനും നമ്മുടെ കൂടെ നില്‍ക്കും.

നമ്മള്‍ കാണാത്തതും കേള്‍ക്കാത്തതുമായിട്ടുള്ള കാര്യങ്ങളോടാണ് ഫൈറ്റ് ചെയ്യുന്നത്. ഞാന്‍ ഒരാളല്ല എന്നെ ഡിപ്പന്റ് ചെയ്ത് നില്‍ക്കുന്ന ഒരുപാട് ആളുകളുണ്ട്. ഒരുപാട് ഫാമിലിയുണ്ട്, ഞാന്‍ ഒറ്റയ്ക്കല്ലെന്നും ദിലീപ് പറയുന്നു.