Diya Krishna: ആണുങ്ങളുടെ വില കളയാന്‍ നടക്കുന്ന ഭര്‍ത്താവ്; അവിടുത്തെ വേലക്കാരന്‍, കഷ്ടം; അശ്വിന് വിമര്‍ശനം
Hate Comments Under Diya Krishna's Video: നടന്‍ കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകള്‍ ദിയ കൃഷ്ണയെ എല്ലാവര്‍ക്കും അറിയാം. അദ്ദേഹത്തിന്റെ മറ്റ് മക്കളെ അപേക്ഷിച്ച് സോഷ്യല്‍ മീഡിയയില്‍ സജീവമായിട്ടുള്ളതും ദിയയാണ്. കഴിഞ്ഞ വര്‍ഷമായിരുന്നു ദിയയുടെ വിവാഹം. ഇപ്പോള്‍ ഒരു അമ്മയാകാനുള്ള ഒരുക്കത്തിലാണ് ദിയ.

കഴിഞ്ഞ ദിവസമായിരുന്നു അപ്പ ഹാജയുടെ മകന്റെ വിവാഹം. നടന്‍ കൃഷ്ണകുമാറിന്റെ അടുത്ത സുഹൃത്താണ് അപ്പ ഹാജ. വിവാഹത്തില്‍ കൃഷ്ണകുമാറും കുടുംബവും പങ്കെടുത്തിരുന്നു. എന്നാല്‍ വിവാഹത്തിനിടെ ദിയ കൃഷ്ണ ഭര്‍ത്താവ് അശ്വിന്‍ ഗണേഷിനെ അതിഥികള്‍ക്ക് മുന്നില്‍ പരിചയപ്പെടുത്തിയ രീതിയാണ് ഇപ്പോള്‍ ആരാധകരെ ചൊടിപ്പിച്ചിരിക്കുന്നത്. (Image Credits: Instagram)

എന്റെ ഭര്‍ത്താവാണ് ഇതിന്റെ കാരണക്കാരന്‍ എന്ന് പറഞ്ഞാണ് ദിയ അശ്വിനെ പരിചയപ്പെടുത്തുന്നത്. ഇതോടെ സോഷ്യല്‍ മീഡിയയില്‍ നിരവധിയാളുകള്‍ ദിയയ്‌ക്കെതിരെ രംഗത്തെത്തി. വൃത്തിക്കെട്ട സംസ്‌കാരം, ഈ പെണ്ണ് പബ്ലിക്കിന്റെ മുമ്പില്‍ എന്തും വിളിച്ച് പറയും.

വിവരമില്ല, വലിയ ക്രെഡിറ്റ് ആണ് ഇതെല്ലാം എന്നാണ് വിചാരം. കൃഷ്ണകുമാറിന്റെ മകള്‍ക്ക് ഇതിലും തരംതാഴാന്‍ കഴിയും, ചാണകം തന്നെയാണ് തിന്നുന്നതെന്ന് മനസിലായി, ഒട്ടും സംസ്‌കാരമില്ല.

ആണുങ്ങളുടെ വില കളയാന്‍ നടക്കുന്ന ഭര്‍ത്താവ്, ആ വീട്ടിലെ വേലക്കാരന്‍, കഷ്ടം, അച്ഛന്‍ കൂടെയുള്ളപ്പോള്‍ അവളുടെ സംസ്‌കാരം കണ്ടോ, സ്വന്തം തന്തയോടൊപ്പം നിന്ന് പറയാന്‍ പറ്റിയ കാര്യം, മണ്ണുണ്ണി കെട്ടിയോന്‍ എന്നിങ്ങനെ നീളുന്നു കമന്റുകള്‍.

ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ദിയയും അശ്വിനും വിവാഹിതരായത്. ഇപ്പോള്‍ ആറ് മാസം ഗര്‍ഭിണിയാണ് ദിയ. ദിയയ്ക്കും അശ്വിനുമെതിരെ ഇടയ്ക്കിടെ ഇത്തരം അധിക്ഷേപ കമന്റുകള്‍ വരാറുണ്ട്. എന്നാല്‍ താരങ്ങള്‍ അത് കാര്യമാക്കി എടുക്കാറില്ല.