Dulquer Salmaan: പാന്‍ ഇന്ത്യന്‍ സ്റ്റാര്‍; ദുല്‍ഖറിന്റെ ‘കാന്ത’ വരുന്നു
Kaantha Movie First Look Poster: ദുല്‍ഖര്‍ സല്‍മാന്റെ ആദ്യചിത്രമായ സെക്കന്റ് ഷോ പുറത്തിറങ്ങിയിട്ട് ഫെബ്രുവരി മൂന്നിലേക്ക് പതിമൂന്ന് വര്‍ഷങ്ങള്‍ തികയുകയാണ്. ഇത്രയും ചുരുങ്ങിയ കാലം കൊണ്ട് പാന്‍ ഇന്ത്യന്‍ തലത്തിലേക്ക് വളരാന്‍ സാധിച്ച നടനാണ് ദുല്‍ഖര്‍. ഇപ്പോഴിതാ ദുല്‍ഖറിന്റെ ഏറ്റവും പുതിയ ചിത്രമായ കാന്തയുടെ റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.

ലക്കി ഭാസ്‌കറിന് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന കാന്ത എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ദുല്‍ഖര്‍ സിനിമ അഭിനയം ആരംഭിച്ച് പതിമൂന്ന് വര്‍ഷങ്ങള്‍ ആഘോഷിക്കുന്ന വേളയിലാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്നത്. (Image Credits: X)

സെല്‍വമണി സെല്‍വരാജ് ആണ് സിനിമ സംവിധാനം ചെയ്യുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ വേഫേറര്‍ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ സ്പിരിറ്റ് മീഡിയ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്‍, ജോം വര്‍ഗീസ്, റാണ ദഗ്ഗുബതി, പ്രശാന്ത് പോട്ട്‌ളൂരി തുടങ്ങിയവരാണ് നിര്‍മാതാക്കള്‍. (Image Credits: X)

തമിഴ് സിനിമാ മേഖലയിലെ ആദ്യ സൂപ്പര്‍സ്റ്റാറായ എം കെ ത്യാഗരാജ ഭാഗവതരുടെ ജീവിതകഥയെ ആസ്പദമാക്കിയാണ് കാന്ത ഒരുക്കുന്നത്. ത്യാഗരാജ ഭാഗവതരുടെ വേഷത്തിലാണ് ദുല്‍ഖര്‍ എത്തുക. (Image Credits: Social Media)

1950കളില്‍ തമിഴ്‌നാട്ടില്‍ വലിയ ചര്‍ച്ചാവിഷയമായ ലക്ഷ്മികാന്തന്‍ കൊലപാതകമാണ് കഥയ്ക്ക് ആധാരം. റാണ ദഗ്ഗുപതിയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഭാഗ്യശ്രീ ബോസാണ് നായിക. (Image Credits: Social Media)

ദുല്‍ഖറിന്റെ മറ്റൊരു തെലുഗ് ചിത്രമായ ആകാസം ലോ ഒക്ക താരയുടെ പൂജ കഴിഞ്ഞ ദിവസം നടന്നു. പിരീഡ് ഡ്രാമയായിരിക്കും ചിത്രമെന്നാണ് സൂചന. (Image Credits: Social Media)