Durga Krishna: ആദ്യ മാസങ്ങളിൽ ഹെൽത്ത് ഇഷ്യൂസ്; കുഞ്ഞിന് വേണ്ടി നേർച്ചയും പ്രാർത്ഥനയുമായി ദുർഗ; ഏഴാം മാസം ആകും മുമ്പേ അമ്പലങ്ങളിൽ ദർശനം നടത്തി താരം
Durga Krishna Visits Temple: കുഞ്ഞിന്റെ ആരോഗ്യത്തിന് വേണ്ടി ഗർഭകാലത്തിന്റെ തുടക്ക സമയത്ത് താൻ നേർന്ന നേർച്ചകൾ പൂർത്തിയാക്കാൻ വേണ്ടിയുള്ളതാണ് ക്ഷേത്ര ദർശനം നടത്തിയത്.

ആദ്യത്തെ കൺമണിയെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് നടി ദുർഗ കൃഷ്ണ. അടുത്തിടെയാണ് താൻ ഗർഭിണിയാണെന്ന വിവരം താരം ആരാധകരുമായി പങ്കുവച്ചത്. 2021ൽ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു ദുർഗയുടേയും അർജുന്റേയും വിവാഹം. ഈയിടെയ്ക്കാണ് താരം യുട്യൂബ് ചാനൽ ആരംഭിച്ചത്. (Image credits: Instagram durga krishna)

പ്രഗ്നൻസി റിവീലിങ് വീഡിയോയായിരുന്നു ആദ്യം പങ്കുവച്ചത് . ഇതിനു പിന്നാലെ താരം പുതിയ വ്ലോഗ് പങ്കുവച്ച് എത്തിയിരുന്നു. തിരുവനന്തപുരത്തെ പ്രശസ്തമായ ക്ഷേത്രങ്ങളെല്ലാം ദർശനം നടത്തിയതിന്റെ വിശേഷങ്ങളാണ് വ്ലോഗിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

കുഞ്ഞിന്റെ ആരോഗ്യത്തിന് വേണ്ടി ഗർഭകാലത്തിന്റെ തുടക്ക സമയത്ത് താൻ നേർന്ന നേർച്ചകൾ പൂർത്തിയാക്കാൻ വേണ്ടിയാണ് ക്ഷേത്ര ദർശനം നടത്തിയത് എന്നാണ് താരം പറയുന്നത്. ഏഴാം മാസത്തിന് മുമ്പ് എല്ലാ ക്ഷേത്രങ്ങളിലും പോയി പ്രാർത്ഥനകളും നേർച്ചകളും പൂർത്തിയാക്കാനുള്ള ശ്രമത്തിലാണെന്നും ദുർഗ പറയുന്നു.

അച്ഛനും അമ്മയ്ക്കുമൊപ്പമാണ് ദുർഗ ക്ഷേത്രത്തിൽ എത്തിയത്. ഗർഭിണിയായ ആദ്യത്തെ കുറച്ച് നാളുകളിൽ തനിക്ക് ഹെൽത്ത് ഇഷ്യൂസ് ഉണ്ടായിരുന്നുവെന്നും ആ സമയത്ത് കുറച്ച് നേർച്ചകൾ നേർന്നിരുന്നുവെന്നാണ് നടി വ്ലോഗിൽ പറയുന്നത്.

റിസ്ക്ക് എടുക്കാതെ നന്നായി റെസ്റ്റ് എടുത്ത് തന്നെയാണ് അമ്പലങ്ങൾ സന്ദർശിക്കുന്നതെന്നും താരം പറഞ്ഞു. ക്ഷേത്ര ദർശനത്തിനുശേഷം തിരുവനന്തപുരത്ത് പരിചയമുള്ള കുടുംബങ്ങളേയും സുഹൃത്തുക്കളേയും കൂടി സന്ദർശിച്ചശേഷമാണ് ദുർഗ കൊച്ചിക്ക് മടങ്ങിയത്.