Elon Musk: സ്‌കൂളിൽ പോയിട്ടുണ്ടോ? പഠിച്ചത് എവിടെ, ഇതൊന്നും പ്രശ്നമല്ല: സോഫ്റ്റ് വെയർ എഞ്ചിനീയറെ തേടി മസ്ക്
Elon Musk Everything app Hiring: ഔദ്യോഗിക വിദ്യാഭ്യാസമല്ല കഴിവാണ് തങ്ങൾക്ക് ആവശ്യമെന്നാണ് മസ്‌കിൻ്റെ പോസ്റ്റിൽ പറയുന്നത്. അപേക്ഷകർ സ്‌കൂളിൽ പോയിട്ടുണ്ടോ ? എവിടെയാണ് പഠിച്ചത് ? മുമ്പ് ഏത് വിലയ കമ്പനിയിലാണ് ജോലി ചെയ്തത് ഇതൊന്നും തങ്ങൾ കാര്യമാക്കുന്നില്ലെന്നും മസ്ക് പറയുന്നു. കൂടാതെ നിങ്ങൾ ചെയ്ത കോഡ് മാത്രമാണ് കാണേണ്ടതെന്നും ഇതിൽ വ്യക്തമാക്കുന്നു.

തൊഴിൽ ദാതാക്കളുടെ സ്ഥിരം വ്യവസ്ഥകളിൽ മാറ്റം വരുത്തി പുതിയ പരീക്ഷണങ്ങളുമായി എത്തിയിരിക്കുകയാണ് ഇലോൺ മസ്‌ക്. അദ്ദേഹത്തിന്റെ പുതിയ പദ്ധതിയായ എവരിതിങ് ആപ്പ് വികസിപ്പിക്കുന്നതിനായി ഒരു സോഫ്റ്റ് വെയർ എഞ്ചിനീയറെ തേടുകയാണ് മസ്ക് ഇപ്പോൾ. അതിൻ്റെ ഭാഗമായി എക്സിൽ പങ്കുവച്ച പോസ്റ്റാണിപ്പോൾ വൈറൽ.

ഔദ്യോഗിക വിദ്യാഭ്യാസമല്ല കഴിവാണ് തങ്ങൾക്ക് ആവശ്യമെന്നാണ് മസ്‌കിൻ്റെ പോസ്റ്റിൽ പറയുന്നത്. അപേക്ഷകർ സ്‌കൂളിൽ പോയിട്ടുണ്ടോ ? എവിടെയാണ് പഠിച്ചത് ? മുമ്പ് ഏത് വിലയ കമ്പനിയിലാണ് ജോലി ചെയ്തത് ഇതൊന്നും തങ്ങൾ കാര്യമാക്കുന്നില്ലെന്നും മസ്ക് പറയുന്നു. കൂടാതെ നിങ്ങൾ ചെയ്ത കോഡ് മാത്രമാണ് കാണേണ്ടതെന്നും ഇതിൽ വ്യക്തമാക്കുന്നു.

കഴിഞ്ഞ കുറേ കാലമായി പരമ്പരാഗത വിദ്യാഭ്യാസ രീതി ശരിയല്ലെന്ന അവകാശപ്പെടുന്ന വ്യക്തിയാണ് മസ്‌ക്. ബിരുദം നേടുന്നതിനേക്കാൾ കഴിവിലും പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള ശേഷിക്കുമാണ് പ്രാധാന്യം നൽകേണ്ടതെന്നാണ് അദ്ദേഹത്തിൻ്റെ പക്ഷം. ടെസ്ലയിൽ ജോലി ചെയ്യുന്നതിന് ഒരു സർവകാലാശാല ബിരുദം ആവശ്യമില്ലെന്ന് മസ്‌ക് നേരത്തെ പറഞ്ഞിരുന്നു.

ഈ രീതി സ്‌പേസ് എക്‌സ്, എക്‌സ് തുടങ്ങിയ സ്ഥാപനങ്ങളിലും ആവർത്തിക്കുകയാണ് മസ്ക്. ഒരു വ്യക്തിക്ക് എന്ത് ചെയ്യാൻ കഴിയുമെന്നതിനാണ് അദ്ദേഹം പ്രാധാന്യം നൽകുന്നത്. ഈ കാഴ്ചപ്പാടിൽ നിന്നുകൊണ്ട് ആഡ് അസ്ട്ര എന്ന പേരിൽ സ്‌കൂളും ആരംഭിച്ചിരുന്നു. മസ്‌കിന്റെ ഈ രീതിയെ വിമർശിക്കുന്നവരും അനുകൂലിക്കുന്നവരും നിരവധിയാണ്.

എക്സ് ഏറ്റെടുത്തത് മുതൽ തന്നെ എവരിതിങ് ആപ്പ് എന്ന ആശയവുമായി മുന്നോട്ട് പോകുകയാണ് മസ്‌ക്. എക്‌സിനെ ഒരു എവരിതിക് ആപ്പ് ആക്കി മാറ്റുമെന്ന അവ്യൂഹങ്ങളും ഉണ്ട്. പേമെന്റ്, മെസേജിങ്, ഇകൊമേഴ്‌സ്, മൾട്ടിമീഡിയ എന്നിവെയെല്ലാം ഉൾക്കൊള്ളുന്ന പ്ലാറ്റ്‌ഫോം ആയിരിക്കും ഇത്.