Kerala Gold Price: എന്നാലും പൊന്നേ… എങ്ങോട്ടാണീ പോക്ക്; വീണ്ടും കുതിച്ച് സ്വർണവില
പ്രതീക്ഷകളെല്ലാം താളം തെറ്റിച്ചാണ് സ്വര്‍ണ വിപണി മുന്നോട്ട് പോകുന്നത്. ചില ദിവസങ്ങളില്‍ മാറ്റമില്ലാതെ നില്‍ക്കുന്ന സ്വര്‍ണവില പിന്നീട് കുതിച്ചുയരുകയും അതുപോലെ താഴേക്ക് പോവുകയും ചെയ്യുന്നു.

പ്രതീക്ഷകളെല്ലാം താളം തെറ്റിച്ച് സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും വര്‍ധനവുള്ളതായി റിപ്പോർട്ട്. ഇന്ന് പവന് 320 രൂപയാണ് കൂടിയത്. (Photo by David Talukdar/NurPhoto via Getty Images)

വില കൂടിയതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 54,920 രൂപയാണ്. ഗ്രാമിന് 40 രൂപയാണ് കൂടിയത്. (Photo by: Abhisek Saha/Majority World/Universal Images Group via Getty Images)

ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 6865 രൂപയാണ്.കഴിഞ്ഞ ദിവസമാണ് വില ആയിരം രൂപയോളം കൂടിയത്. 960 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 54,600 രൂപയായില്‍ എത്തിയിരുന്നു. ( Getty Images)

ഈ മാസത്തിന്റെ ആദ്യ ആഴ്ചയില്‍ സ്വര്‍വില 53,360 രൂപയായില്‍ എത്തിയിരുന്നു. ഇത് തന്നെയാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരവും.

കുറഞ്ഞു നിന്ന വില പടിപടിയായി ഉയർന്നാണ് ഇന്നത്തെ വിലയിൽ എത്തിയത്. ഇന്നത്തെ വില കൂടി നോക്കിയാൽ ഈ മാസത്തിലെ റെക്കോര്‍ഡ് വിലയില്‍ (54,920) എത്തിയിട്ടുണ്ട്.