Kerala Gold Price: ഇത് ചരിത്രം നിമിഷം, സ്വര്‍ണം കൂപ്പുകുത്തുന്നു; ഇന്നത്തെ വില ഇങ്ങനെ
Gold Rate: സ്വര്‍ണവില കൂടുന്നതും കുറയുന്നതും തെല്ലൊന്നുമല്ല നമ്മളെ ബാധിക്കുന്നത്. ഒരു ഗ്രാം സ്വര്‍ണം കിട്ടണമെങ്കില്‍ 7000 രൂപയോളം കയ്യില്‍ കരുതണം. എന്നെങ്കിലും സ്വര്‍ണത്തിന് വില കുറയുമോ എന്ന ചോദ്യമാണ് എല്ലാവരുടെയും മനസില്‍.

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. 200 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 53,360 രൂപയായി. ഗ്രാമിന് 25 രൂപ കുറഞ്ഞു. 6670 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. (Image Credits: Getty Images)

കഴിഞ്ഞ് മാസത്തില്‍ 20 ദിവസത്തിനിടെ ഏകദേശം 3000 രൂപയോളം വര്‍ധിച്ചിരുന്നു. 53,720 രൂപ വരെയാണ് സ്വര്‍ണവില എത്തിയിരുന്നത്. (Image Credits: Getty Images)

ഓഗസ്റ്റ് 28നാണ് സ്വര്‍ണവില 53,720 രൂപയിലെത്തിയത്. പിന്നീട് ദിവസങ്ങളുടെ വ്യത്യാസത്തില്‍ 360 രൂപയുടെ കിഴിവാണ് സ്വര്‍ണവിലയില്‍ ഉണ്ടായത്. (Image Credits: Getty Images)

സ്വര്‍ണത്തിന് വില കൂടികൊണ്ടിരുന്നത് വിവാഹപാര്‍ട്ടികളെ ആകെ ആശങ്കയിലാഴ്ത്തിയിരുന്നു. സെപ്റ്റംബര്‍ മാസത്തില്‍ വില കുറയുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. (Image Credits: Getty Images)

എന്നാല്‍ കുറഞ്ഞ് തുടങ്ങിയ വില ഇനിയും ഉയരുമോയെന്ന ആശങ്കയും ആളുകള്‍ക്കുണ്ട്. സ്വര്‍ണത്തിന്റെ വില കൂടുന്നത് കാരണം പലരും ഉപയോഗവും കുറച്ചിട്ടുണ്ട്. (Image Credits: Getty Images)