Happy Birthday Sachin Tendulkar : 51ന്റെ നിറവിൽ സച്ചിൻ ടെൻഡുൽക്കർ: അറിയാം ക്രിക്കറ്റ് ദൈവത്തെ കുറിച്ചുള്ള ചില രസകരമായ കാര്യങ്ങൾ
Sachin Tendulkar Unknown Facts : ക്രിക്കറ്റ് എന്ന കായിക വിനോദം ഒരു ഇന്ത്യൻ ആരാധകന്റെ മനസ്സിലേക്ക് വരുമ്പോൾ ആദ്യം തെളിയുന്ന മുഖം ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറുടേതാകും. ആ സച്ചിനെ കുറിച്ചുള്ള ചില രസകരമായ വസ്തുകൾ പരിശോധിക്കാം

സച്ചിൻ ടെൻഡുൽക്കറുടെ ക്രിക്കറ്റ് മൈതനാത്തെ റെക്കോർഡുകളായ 34,000ത്തിൽ അധികം റൺസ് നേട്ടം, 100 രാജ്യാന്തര സെഞ്ചുറികൾ തുടങ്ങിയ നിരവധി റെക്കോർഡുകൾ പലർക്കും അറിയാം. എന്നാൽ മൈതാനത്തിന് പുറത്തും താരവുമായി ബന്ധപ്പെട്ട രസകരമായ നിരവധി കാര്യങ്ങളുണ്ട്. Image Courtesy : Social Media

എല്ലാവർക്കും അറിയുന്നതാണ് സച്ചിനെക്കാളും ഭാര്യ അഞ്ജലിക്ക് അഞ്ച് വയസ് പ്രായം കൂടുതലാണ്. ഇരുവരുടെയും പ്രണയവിവാഹമാണ്. 1990ൽ സച്ചിൻ തന്റെ 17-ാം വയസിലാണ് മുംബൈ വിമാനത്താവളത്തിൽ വെച്ച് അഞ്ജലിയെ ആദ്യമായി കാണുന്നത്. തുടർന്ന് സച്ചിൻ തന്റെ 22-ാമത്തെ വയസിൽ അഞ്ജലിയെ വിവാഹം ചെയ്തു.Image Courtesy : Social Media

പ്രമുഖ സംഗീതജ്ഞൻ സച്ചിൻ ദേവ് ബർമന്റെ പേരിനോട് സാമ്യപ്പെടുത്തിയാണ് ക്രിക്കറ്റ് ഇതിഹാസത്തിന്റെ പിതാവ് രമേഷ് ടെൻഡുൽക്കർ തന്റെ മകന് സച്ചിൻ എന്ന പേര് നൽകിയത്.. Image Courtesy : Social Media

ആഡംബര കാറുകളുടെ വൻ ശേഖരണമുള്ള സച്ചിന്റെ ആദ്യ കാർ മാരുതി 800 ആണ്. Image Courtesy : Social Media

പാകിസ്താനെതിരെയാണ് സച്ചിൻ തന്റെ രാജ്യാന്തര ക്രിക്കറ്റ് കരിയറിനെ തുടക്കമിട്ടത്. 1989 നവംബർ 15ന് കറാച്ചിയിലെ അന്നത്തെ മത്സരത്തിൽ സച്ചിൻ റൺസൊന്നമെടുക്കാതെയാണ് പുറത്തായത്. Image Courtesy : Social Media

100 രാജ്യാന്തര സെഞ്ചുറി, 200 ടെസ്റ്റ് മത്സരം ഉൾപ്പെടെ നിരവധി റെക്കോർഡുകൾ സ്വന്തമാക്കിയ താരം 2013 നവംബറിലാണ് ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും പടി ഇറങ്ങിയത്.. Image Courtesy : Social Media

തുടർന്ന് 2014ൽ രാജ്യം ക്രിക്കറ്റ് ദൈവത്തെ ഭാരതരത്ന നൽകി ആദരിച്ചു. Image Courtesy : Social Media