Health Benefits of Salad: സാലഡ് പതിവായി കഴിക്കൂ, മഴക്കാല രോഗങ്ങളെ അകറ്റാം
Health Benefits of Salad: സാലഡ് ധാരാളം പോഷകങ്ങളാലും വിറ്റാമിനുകളാലും സമ്പന്നമാണ്. പ്രത്യേകിച്ച് ഈ സമയത്ത് പിടിപ്പെടാൻ സാധ്യതയുള്ള മഴക്കാല രോഗങ്ങളെ തുരത്താൻ സാലഡ് ഡയറ്റിൽ ഉൾപ്പെടുത്താം.

മുന്തിരിപ്പഴം, ഓറഞ്ച്, മധുരനാരങ്ങ തുടങ്ങിയ സിട്രസ് പഴങ്ങൾ അടങ്ങിയ സാലഡ് കഴിക്കാം. ഇവ വിറ്റാമിനുകളാലും സുപ്രധാന പോഷകങ്ങളാലും സമ്പന്നമാണ്.

സാലഡ് പതിവായി കഴിക്കുന്നത് ശരീര ഭാരം കുറയ്ക്കാൻ സഹായിക്കും. ഇവയിലുള്ള പച്ചക്കറികൾ ശരീരത്തിന് കൂടുതല്‍ നാരുകളും കുറച്ച് കലോറിയും നല്‍കുന്നു. നാരുകൾ ശരീരഭാരം കുറയ്ക്കും.

ഇവയിലുള്ള ആന്റി ഓക്സിഡന്റ് ശരീരത്തെ രോഗത്തിനെതിരെ പോരാടാനും കാഴ്ച വർധിപ്പിക്കാനും തലച്ചോറിന്റെയും രക്തത്തിന്റെയും ചർമത്തിന്റെയും ആരോഗ്യത്തെ സഹായിക്കാനും സഹായിക്കും.

ഗ്രീന്‍ സാലഡ് കഴിക്കാവുന്നതാണ്. ഇവയിൽ ധാരാളം ധാതുക്കളും വിറ്റാമിനുകളും ഉണ്ട്. ഇത് ദഹനവ്യവസ്ഥയെ ആരോഗ്യകരമായി നിലനിര്‍ത്തുകയും ദഹന പ്രശ്നങ്ങളിൽ നിന്ന് സഹായിക്കുകയും ചെയ്യുന്നു.

കൂടാതെ സാലഡിലുള്ള ആന്റിഓക്‌സിഡന്റുകൾ ഹൃദ്രോഗത്തിനുള്ള അപകട ഘടകങ്ങൾ കുറയ്ക്കുന്നു. കൂടാതെ, ഇത് എൽഡിഎൽ കൊളസ്ട്രോളിന്റെ അളവും രക്തസമ്മർദ്ദവും കുറയ്ക്കുകയും ചെയ്യുന്നു.