World Vegan Day 2024 : ബോളിവുഡിലെ മുതൽ മോളിവുഡിലെ വരെ സെലബ്രിറ്റികൾ വീഗൻ ഡയറ്റിലാണ്…. എളുപ്പമല്ല ഈ രീതി
Health benefits of vegan diet: ലോകമെമ്പാടും ഇന്ന് ഏറെ പ്രചാരം നേടിക്കൊണ്ടിരിക്കുന്ന ആഹാരക്രമങ്ങളിലൊന്നാണ് വീഗൻ. ബോളിവുഡിലെ മുതൽ മോളിവുഡിലെ വരെ നിരവധി സെലബ്രിറ്റികൾ തങ്ങൾ വീഗൻ ഡയറ്റാണ് പിന്തുടരുന്നത്

നവംബർ ഒന്ന് കേരളപ്പിറവി ദിനം മാത്രമല്ല ലോക വീഗൻ ദിനം കൂടിയാണ്. ലോകമെമ്പാടും ഇന്ന് ഏറെ പ്രചാരം നേടിക്കൊണ്ടിരിക്കുന്ന ആഹാരക്രമങ്ങളിലൊന്നാണ് വീഗൻ. (IMAGE - Jasmina007/ GETTY IMAGE )

ബോളിവുഡിലെ മുതൽ മോളിവുഡിലെ വരെ നിരവധി സെലബ്രിറ്റികൾ തങ്ങൾ വീഗൻ ഡയറ്റാണ് പിന്തുടരുന്നതെന്ന് വെളിപ്പെടുത്തിയിരുന്നു. മത്സ്യ, മാംസാദികളും പാലും പാലുത്പന്നങ്ങളും പൂർണമായും ഒഴിവാക്കി സസ്യാഹാരം മാത്രം പിന്തുടരുന്നതാണ് വീഗൻ ഡയറ്റ്. (IMAGE - Brian Hagiwara/The Image Bank/Getty Images)

പഴങ്ങളും പച്ചക്കറികളും നിറഞ്ഞ സസ്യാഹാരം ഭാരം കുറയ്ക്കാനും ആരോഗ്യകരമായ ഭാരം നിലനിർത്താനും സഹായിക്കുന്നു. ശരീരഭാരം കുറയ്ക്കാൻ സംസ്കരിച്ച ഭക്ഷണങ്ങൾ ഒഴിവാക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. (IMAGES - Svetlana Repnitskaya/Moment/Getty Images)

ആൻ്റിഓക്‌സിഡൻ്റുകളാൽ സമ്പുഷ്ടമായതിനാൽ വീഗനിസം ഹൃദയാരോഗ്യം നിലനിർത്താനും സഹായിക്കും. കാരണം ഫൈബർ, ഫോളിക് ആസിഡ്, ഫൈറ്റോകെമിക്കൽസ്, ആൻറി-ഓക്സിഡൻറ്സ് എന്നിവ അടങ്ങിയ പച്ചക്കറികളാണ് ഇതിൽ അധികവും ഉള്ളത്. (IMAGE- Rouzes / GETTY IMAGES)

ഇത് കൊളസ്ട്രോളിനെ അകറ്റാൻ സഹായിക്കുന്നു. ഇത് ഹൃദയാഘാതം, ഹൃദ്രോഗങ്ങൾ, പക്ഷാഘാതം എന്നിവയെല്ലാം അകറ്റുകയും ചെയ്യുന്നു. പഞ്ചസാരയുടെ അളവ് കുറവായതിനാൽ സസ്യാധിഷ്ഠിത ഭക്ഷണക്രമം ടൈപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കും. (IMAGE - ajaykampani/E+/Getty Images)