ഉറക്കം കുറവാണോ? നല്ല ഉറക്കം കിട്ടാൻ ഈ ലഘുഭക്ഷണങ്ങൾ ശീലമാക്കൂ | how to get good sleep in night, check the food routine that induce sleeping Malayalam news - Malayalam Tv9

Sleeping Tips: ഉറക്കം കുറവാണോ? നല്ല ഉറക്കം കിട്ടാൻ ഈ ലഘുഭക്ഷണങ്ങൾ ശീലമാക്കൂ

Published: 

29 Oct 2024 08:44 AM

Food Routine That Induce Sleeping: നല്ല ഉറക്കം ആ​ഗ്രഹിക്കാത്തവരായി ആരുമില്ല. രാത്രി നന്നായി ഉറങ്ങിയില്ലെങ്കിൽ ശരീരത്തെയും ആരോഗ്യത്തെയും മാനസിരോഗ്യത്തെയും അത് ഒരുപോലെ ബാധിക്കും. എന്നാൽ നമ്മൾ കഴിക്കുന്ന ചില ഭക്ഷണങ്ങൾ ഉറക്കം ലഭിക്കാൻ സഹായിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്.

1 / 6നല്ല ഉറക്കം ആ​ഗ്രഹിക്കാത്തവരായി ആരുമില്ല. രാത്രി നന്നായി ഉറങ്ങിയില്ലെങ്കിൽ ശരീരത്തെയും ആരോഗ്യത്തെയും മാനസിരോഗ്യത്തെയും അത് ഒരുപോലെ ബാധിക്കും. എന്നാൽ നമ്മൾ കഴിക്കുന്ന ചില ഭക്ഷണങ്ങൾ ഉറക്കം ലഭിക്കാൻ സഹായിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. അത്തരത്തിൽ രാത്രി നല്ല ഉറക്കം ലഭിക്കാൻ സഹായിക്കുന്ന ചില ലഘുഭക്ഷണങ്ങൾ എന്തെല്ലാമെന്ന് നോക്കാം. (Image Credits: Freepik)

നല്ല ഉറക്കം ആ​ഗ്രഹിക്കാത്തവരായി ആരുമില്ല. രാത്രി നന്നായി ഉറങ്ങിയില്ലെങ്കിൽ ശരീരത്തെയും ആരോഗ്യത്തെയും മാനസിരോഗ്യത്തെയും അത് ഒരുപോലെ ബാധിക്കും. എന്നാൽ നമ്മൾ കഴിക്കുന്ന ചില ഭക്ഷണങ്ങൾ ഉറക്കം ലഭിക്കാൻ സഹായിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. അത്തരത്തിൽ രാത്രി നല്ല ഉറക്കം ലഭിക്കാൻ സഹായിക്കുന്ന ചില ലഘുഭക്ഷണങ്ങൾ എന്തെല്ലാമെന്ന് നോക്കാം. (Image Credits: Freepik)

2 / 6

ഓട്മീൽ : ഓട്സിൽ ഫൈബർ, വിറ്റാമിൻ ബി, സിങ്ക് എന്നിവ കൂടിയ തോതിൽ അടങ്ങിയിട്ടുണ്ട്‌. അതിനാൽ ഓട്മീൽ രാത്രി കഴിക്കുന്നത് നല്ല ഉറക്കം കിട്ടുന്നതിന് സഹായിക്കുന്നു. (Image Credits: Freepik)

3 / 6

മത്തങ്ങ വിത്തുകൾ : വറുത്തെടുത്ത മത്തൻ വിത്ത് നല്ല ഉറക്കത്തിന് സഹായിക്കുന്ന ഒന്നാണ്. ഇതിൽ അടങ്ങിയിരിക്കുന്ന ട്രിപ്‌റ്റോഫാൻ, മഗ്നീഷ്യം, സിങ്ക് എന്നിവ മെലാറ്റോണിന്റെ ഉത്പാദനം ത്വരിതപ്പെടുത്തുന്നതിനാൽ മത്തങ്ങ വിത്തുകൾ ഡയറ്റിൽ ഉൾപ്പെടുത്താവുന്നതാണ്. (Image Credits: Freepik)

4 / 6

നേന്ത്രപ്പഴം : ഉയർന്ന അളവിൽ പൊട്ടാസ്യവും മഗ്നീഷ്യവും അടങ്ങിയിട്ടുള്ളതാണ് നേന്ത്രപ്പഴം. പൊട്ടാസ്യവും മഗ്നീഷ്യവും ശരീരം ആയാസരഹിതമാക്കി ഉറക്കത്തിലേക്ക് നയിക്കുന്നു. കൂടാതെ ഇത് മസ്തിഷ്‌കത്തിലെ ഉഷ്ണനില താഴ്ത്തി നിർത്തുന്നതിനും ഹോർമോണുകളെ നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു. അതിനാൽ രാത്രി നേന്ത്രപ്പഴം കഴിക്കുന്നത് ഉറക്കത്തിന് നല്ലതാണ്. (Image Credits: Freepik)

5 / 6

കിവി : കിവിയുടെ ആൻറി ഓക്‌സിഡൻറിൻറെ കഴിവ് ഉറക്കത്തെ മെച്ചപ്പെടുത്തുന്നു. അതിനാൽ രാത്രി കിടക്കുന്നതിന് ഒരു മണിക്കൂർ മുമ്പ് രണ്ട് കിവി പഴം കഴിക്കുന്നത് നിങ്ങളുടെ നല്ല ഉറക്കത്തിന് സഹായിക്കുന്നു.(Image Credits: Freepik)

6 / 6

ഡാർക്ക് ചോക്ലേറ്റ് : മഗ്നീഷ്യം, സെറാടോണിൻ എന്നിവ അടങ്ങിയ ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നതും നല്ല ഉറക്കം ലഭിക്കാൻ സഹായിക്കും.(Image Credits: Freepik)

Related Photo Gallery
T20 World Cup 2026: ‘ഞങ്ങളുടെ ക്യാപ്റ്റൻ എവിടെ?’; ഐസിസി പോസ്റ്ററിൽ സൽമാൻ അലി ആഘ ഇല്ലാത്തതിനെ ചോദ്യം ചെയ്ത് പിസിബി
Dandruff Treatment: താരൻ പോകത്താതിന് കാരണം ഇതെല്ലാം; പരിഹാരവും ഇവിടുണ്ട്
Suryakumar Yadav: ഗില്ലിനെ വിമര്‍ശിക്കുന്നതിനിടയില്‍ രക്ഷപ്പെട്ട് പോകുന്നയാള്‍; സൂര്യകുമാര്‍ യാദവിന് മുന്നറിയിപ്പ്‌
Christmas 2025 Recipe: ക്രിസ്മസ് വിരുന്നിന് എന്ത് ഉണ്ടാക്കുമെന്ന ടെൻഷൻ വേണ്ട; സുറിയാനി ക്രിസ്ത്യാനികളുടെ ഈ സ്പെഷ്യൽ’പിടി’ പിടിച്ചാലോ!
Triprayar ekadashi 2025: പുതുവർഷത്തിനു മുന്നോടിയായി വരുന്ന ഏകാദശി! ഈ കാര്യങ്ങൾ ചെയ്യരുത്
Namma Metro: ഓരോ നാല് മിനിറ്റിലും ട്രെയിന്‍; ബെംഗളൂരു നമ്മ മെട്രോ യാത്രക്കാരുടെ ടൈം ബെസ്റ്റ് ടൈം
ഓറഞ്ചിൻ്റെ തൊലി കളയല്ലേ! പഴത്തേക്കാൾ ​ഗുണമാണ്
മുട്ട കാൻസറിനു കാരണമാകുമോ?
ഐപിഎല്‍ ലേലത്തില്‍ ഇവര്‍ കോടികള്‍ കൊയ്യും?
ക്രിസ്മസ് അവധിയല്ലേ, കണ്ടിരിക്കേണ്ട കെ-ഡ്രാമകൾ ഇതാ
70 അടി നീളമുള്ള മെസിയുടെ പ്രതിമ
മെസിക്കൊപ്പം രാഹുൽ ഗാന്ധി
യുഡിഎഫ് ജയിക്കില്ലെന്ന് പന്തയം; പോയത് മീശ
മെസിയെ കാണാൻ സാധിച്ചില്ല, സ്റ്റേഡിയം തകർത്ത് ആരാധകർ