കൊളസ്ട്രോൾ നിങ്ങളെ അലട്ടുന്നുണ്ടോ! പേരക്കയില ഇട്ടൊരു ചായ കുടിക്കൂ; തയ്യാറാക്കുന്നത് ഇങ്ങനെ | How To Make Guava Leaf Tea To Manage Blood Sugar Levels Naturally And Control Cholestrol Malayalam news - Malayalam Tv9

Guava Leaf Tea: കൊളസ്ട്രോൾ നിങ്ങളെ അലട്ടുന്നുണ്ടോ! പേരക്കയില ഇട്ടൊരു ചായ കുടിക്കൂ; തയ്യാറാക്കുന്നത് ഇങ്ങനെ

Published: 

29 Jun 2025 08:36 AM

Guava Leaf Tea Recipe: മോശം ഭക്ഷണക്രമം, ശാരീരിക പ്രവർത്തനങ്ങളുടെ അഭാവം, സമ്മർദ്ദം, ക്രമരഹിതമായ ഉറക്കം എന്നിവയാണ് പ്രമേഹം പിടിപെടാനുള്ള പ്രധാന ഘടകങ്ങൾ. മരുന്നുകൾ ആവശ്യമാണെങ്കിലും പ്രമേഹ നിയന്ത്രണം മറ്റ് ചില വഴികളിലൂടെയും സാധ്യമാണ്. ഇവിടെയാണ് പേരക്ക ഇല ചായ പോലുള്ള പരമ്പരാഗത പരിഹാരങ്ങൾക്ക് പ്രാധാന്യമേറുന്നത്.

1 / 5പ്രമേഹം ഇന്ന് മിക്കവരിലും കണ്ടുവരുന്ന ഒരു ആരോ​ഗ്യാവസ്ഥയാണ്. ലോകാരോഗ്യ സംഘടനയുടെ (WHO) കണക്കനുസരിച്ച്, ലോകമെമ്പാടുമുള്ള 830 ദശലക്ഷത്തിലധികം ആളുകൾ നിലവിൽ പ്രമേഹ രോ​ഗത്തിന് അടിമകളാണ്. ടൈപ്പ് 2 പ്രമേഹം നിയന്ത്രിക്കാവുന്നതാണെങ്കിലും പൂർണ്ണമായും സുഖപ്പെടുത്താൻ കഴിയില്ല. ഇതിനെല്ലാം നിങ്ങളുടെ ജീവിതശൈലി ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. (Image Credits: Gettyimages)

പ്രമേഹം ഇന്ന് മിക്കവരിലും കണ്ടുവരുന്ന ഒരു ആരോ​ഗ്യാവസ്ഥയാണ്. ലോകാരോഗ്യ സംഘടനയുടെ (WHO) കണക്കനുസരിച്ച്, ലോകമെമ്പാടുമുള്ള 830 ദശലക്ഷത്തിലധികം ആളുകൾ നിലവിൽ പ്രമേഹ രോ​ഗത്തിന് അടിമകളാണ്. ടൈപ്പ് 2 പ്രമേഹം നിയന്ത്രിക്കാവുന്നതാണെങ്കിലും പൂർണ്ണമായും സുഖപ്പെടുത്താൻ കഴിയില്ല. ഇതിനെല്ലാം നിങ്ങളുടെ ജീവിതശൈലി ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. (Image Credits: Gettyimages)

2 / 5

മോശം ഭക്ഷണക്രമം, ശാരീരിക പ്രവർത്തനങ്ങളുടെ അഭാവം, സമ്മർദ്ദം, ക്രമരഹിതമായ ഉറക്കം എന്നിവയാണ് പ്രമേഹം പിടിപെടാനുള്ള പ്രധാന ഘടകങ്ങൾ. മരുന്നുകൾ ആവശ്യമാണെങ്കിലും പ്രമേഹ നിയന്ത്രണം മറ്റ് ചില വഴികളിലൂടെയും സാധ്യമാണ്. ഇവിടെയാണ് പേരക്ക ഇല ചായ പോലുള്ള പരമ്പരാഗത പരിഹാരങ്ങൾക്ക് പ്രാധാന്യമേറുന്നത്.

3 / 5

പേരക്ക ഇലകളിൽ ഫ്ലേവനോയ്ഡുകൾ, ടാനിനുകൾ, പോളിസാക്രറൈഡുകൾ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവയാകട്ടെ ആന്റിഓക്‌സിഡന്റ്, ആന്റി-ഇൻഫ്ലമേറ്ററി, ആന്റി-ഡയബറ്റിക് ഗുണങ്ങൾക്ക് പേരുകേട്ട സംയുക്തങ്ങളാണ്. പേരക്ക ഇലകളിൽ നിന്ന് വേർതിരിച്ചെടുക്കുന്ന പോളിസാക്രറൈഡുകൾ പ്രമേഹരോഗികളിൽ രക്തത്തിലെ പഞ്ചസാര, കൊളസ്ട്രോൾ, ട്രൈഗ്ലിസറൈഡ് അളവ് എന്നിവ ഗണ്യമായി കുറയ്ക്കുമെന്ന് മോളിക്യൂൾസ് ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനം കണ്ടെത്തിയിട്ടുണ്ട്.

4 / 5

പേരക്ക എല്ലാവർക്കും ഇഷ്ടാമാണ് അവ ആരോ​ഗ്യത്തിനും ​ഗുണകരമാണ്. അതുപോലെ ഇലകൾ ചായയിൽ ചേർത്ത് നിങ്ങളുടെ ദൈനംദിന ആരോഗ്യ സംരക്ഷണത്തിൻ്റെ ഭാഗമാക്കാം. 6-7 പേരക്ക ഇലകൾ നന്നായി കഴുകയെടുക്കുക. സോസ്പാനിൽ 1.5 കപ്പ് വെള്ളത്തിലേക്ക് ഇവ ചേർക്കുക. വെള്ളം ഏകദേശം 10 മിനിറ്റ് തിളപ്പിക്കുക. അല്പം ചായപ്പൊടിയും ചേർത്ത് അരിച്ചെടുത്ത് ശേഷം ചായ ചൂടോടെ കുടിക്കുക.

5 / 5

പേരക്ക ഇല ചായ നിങ്ങളുടെ ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്നതാണ്. ഭക്ഷണത്തിന് ശേഷം കുടിക്കുന്നതാണ് നല്ലത്. എന്നാൽ എല്ലാത്തിനെയും പോലെ അമിതമാകരുത്. അമിതമായി കഴിക്കുന്നത് നേരിയ ദഹന പ്രശ്നങ്ങൾക്ക് കാരണമാകും. പേരക്ക ഇല ചായ ദിവസവും കുടിക്കുന്നവർ ഏതെങ്കിലും തരത്തിലുള്ള മരുന്നുകൾ കഴിക്കുന്നുണ്ടെങ്കിൽ, നിങ്ങളുടെ ഡോക്ടറെ സമീപിക്കുന്നത് നല്ലതാണ്.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ