ഓസീസിനെതിരായ പോരാട്ടത്തിന് ഇന്ത്യന്‍ ടീം എത്തിയത് കറുത്ത ആംബാന്‍ഡ് ധരിച്ച്; കാരണമെന്ത്? | ICC Champions Trophy 2025, Why did the Indian team wear black armbands in the semi final against Australia, This is the reason Malayalam news - Malayalam Tv9

India Wear Black Armbands: ഓസീസിനെതിരായ പോരാട്ടത്തിന് ഇന്ത്യന്‍ ടീം എത്തിയത് കറുത്ത ആംബാന്‍ഡ് ധരിച്ച്; കാരണമെന്ത്?

Published: 

05 Mar 2025 14:08 PM

Indian Team Wear Black Armbands In Semi Finals: ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് താരം പത്മാകര്‍ ശിവാല്‍ക്കറോടുള്ള ആദരസൂചകമായാണ് ഇന്ത്യന്‍ താരങ്ങള്‍ കറുത്ത ആംബാന്‍ഡ് ധരിച്ചത്. 1965-77 കാലഘട്ടത്തില്‍ ഒമ്പത് രഞ്ജി കിരീടങ്ങള്‍ നേടിയ ബോംബ ടീമിന്റെ ഭാഗമായിരുന്നു പത്മാകര്‍ ശിവാല്‍ക്കര്‍. വിയോഗത്തില്‍ ബിസിസിഐ അനുശോചിച്ചു

1 / 5ചാമ്പ്യന്‍സ് ട്രോഫിയില്‍ ഓസ്‌ട്രേലിയക്കെതിരായ സെമി ഫൈനലില്‍ കറുത്ത ആംബാന്‍ഡ് ധരിച്ചാണ് ഇന്ത്യന്‍ താരങ്ങള്‍ മൈതാനത്തെത്തിയത്. മാര്‍ച്ച് മൂന്നിന് 84-ാം വയസില്‍ അന്തരിച്ച മുന്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് താരം പത്മാകര്‍ ശിവാല്‍ക്കറോടുള്ള ആദരസൂചകമായാണ് ഇന്ത്യന്‍ താരങ്ങള്‍ കറുത്ത ആംബാന്‍ഡ് ധരിച്ചത് (Image Credits: PTI)

ചാമ്പ്യന്‍സ് ട്രോഫിയില്‍ ഓസ്‌ട്രേലിയക്കെതിരായ സെമി ഫൈനലില്‍ കറുത്ത ആംബാന്‍ഡ് ധരിച്ചാണ് ഇന്ത്യന്‍ താരങ്ങള്‍ മൈതാനത്തെത്തിയത്. മാര്‍ച്ച് മൂന്നിന് 84-ാം വയസില്‍ അന്തരിച്ച മുന്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് താരം പത്മാകര്‍ ശിവാല്‍ക്കറോടുള്ള ആദരസൂചകമായാണ് ഇന്ത്യന്‍ താരങ്ങള്‍ കറുത്ത ആംബാന്‍ഡ് ധരിച്ചത് (Image Credits: PTI)

2 / 5

ആഭ്യന്തര ക്രിക്കറ്റിലെ തലമുതിര്‍ന്ന പേരുകളിലൊന്നായിരുന്നു ശിവാല്‍ക്കര്‍. ബോംബെ ടീമിന്റെ താരമായിരുന്നു. 1965-77 കാലഘട്ടത്തില്‍ ഒമ്പത് രഞ്ജി കിരീടങ്ങള്‍ നേടിയ ബോംബ ടീമിന്റെ ഭാഗമായിരുന്നു (Image Credits: PTI)

3 / 5

124 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്ന് 589 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. 16 റണ്‍സ് വഴങ്ങി എട്ട് വിക്കറ്റ് വീഴ്ത്തിയതാണ് ഏറ്റവും മികച്ച പ്രകടനം. 19.69 ആയിരുന്നു ബൗളിങ് ശരാശരി. ഇന്നിങ്‌സില്‍ 42 തവണയാണ് അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ചത്. ശിവാല്‍ക്കറുടെ വിയോഗത്തില്‍ ബിസിസിഐ അനുശോചിച്ചു (Image Credits: PTI)

4 / 5

അതേസമയം, സെമിയില്‍ ഓസ്‌ട്രേലിയയെ കീഴടക്കി ഇന്ത്യ ഫൈനലിലെത്തി. നാല് വിക്കറ്റിനായിരുന്നു ജയം. 98 പന്തില്‍ 84 റണ്‍സെടുത്ത വിരാട് കോഹ്ലിയാണ് കളിയിലെ താരം. മുഹമ്മദ് ഷമി 10 ഓവറില്‍ 48 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്തു (Image Credits: PTI)

5 / 5

ഇന്ന് നടക്കുന്ന ന്യൂസിലന്‍ഡ്-ദക്ഷിണാഫ്രിക്ക മത്സരത്തിലെ വിജയികളെ ഇന്ത്യ ഫൈനലില്‍ നേരിടും. മാര്‍ച്ച് ഒമ്പതിനാണ് ഫൈനല്‍. ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്‌ (Image Credits: PTI)

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്