ഇൻഡൊനീഷ്യക്കാരൻ ഇഡലി എങ്ങനെ മല്ലു ആയി... | Idli: The Story of South India's Beloved Breakfast, How it evolved and its health benefits Malayalam news - Malayalam Tv9
The Story of South India's Beloved Breakfast: ഇന്നത്തെ ഇഡലിയുടെ പ്രധാന ചേരുവയായ അരി, 17-ാം നൂറ്റാണ്ടോടെയാണ് ഇഡലിയിൽ ഉൾപ്പെടുത്താൻ തുടങ്ങിയതെന്നാണ് കരുതപ്പെടുന്നത്.
1 / 5
നമ്മുടെ എല്ലാം പ്രീയപ്പെട്ട വിഭവമാണ് ഇഡലി. ഇത് എവിടെ നിന്ന് ഉദ്ഭവിച്ചു എന്നു ചോദിച്ചാൽ അത് കേരളമല്ലേ എന്നാവും മറു ചോദ്യം. എന്നാൽ അങ്ങനെയല്ല. ഇഡലി ഇന്ത്യയിൽ നിന്നാണോ അതോ ഇന്തോനേഷ്യയിൽ നിന്ന് വന്നതാണോ എന്ന കാര്യത്തിൽ ചരിത്രകാരന്മാർക്കിടയിൽ വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്.
2 / 5
ഇന്തോനേഷ്യയിലെ "ബുഡേലി" എന്ന ആവിയിൽ പുഴുങ്ങിയതും പുളിപ്പിച്ചതുമായ വിഭവത്തിൽ നിന്നാവാം ഇഡലി ഉത്ഭവിച്ചതെന്ന് ചിലർ വിശ്വസിക്കുന്നു. എ.ഡി. 800-നും 1200-നും ഇടയിൽ ഇന്തോനേഷ്യയിൽ നിന്ന് കുടിയേറിയ പാചകക്കാർ ഇത് ഇന്ത്യയിലെത്തിച്ചിരിക്കാം.
3 / 5
എ.ഡി. 920-ലെ കന്നഡ കൃതിയായ "വഡ്ഡാരാധനെ"യിൽ ഇഡലിയെക്കുറിച്ച് ആദ്യമായി പറയുന്നുണ്ടെങ്കിലും, അന്ന് ഉഴുന്നും തൈരുമാണ് പ്രധാനമായും ഉപയോഗിച്ചിരുന്നത്, അരി ചേർത്തിരുന്നില്ല.
4 / 5
ഇന്നത്തെ ഇഡലിയുടെ പ്രധാന ചേരുവയായ അരി, 17-ാം നൂറ്റാണ്ടോടെയാണ് ഇഡലിയിൽ ഉൾപ്പെടുത്താൻ തുടങ്ങിയതെന്നാണ് കരുതപ്പെടുന്നത്.
5 / 5
പുളിപ്പിച്ച മാവ്, ആവിയിൽ പുഴുങ്ങുന്ന രീതി, ഉഴുന്നും അരിയും ചേർത്തുള്ള ഇന്നത്തെ രൂപം എന്നിവയിലൂടെയാണ് ഇഡലിക്ക് അതിന്റെ തനതായ രുചിയും ആരോഗ്യപരമായ ഗുണങ്ങളും ലഭിച്ചത്. ഇത് ദക്ഷിണേന്ത്യയുടെ അഭിമാനകരമായ പ്രഭാതഭക്ഷണമായി മാറുകയും ലോകമെമ്പാടും പ്രശസ്തി നേടുകയും ചെയ്തു.