ഇനിയെങ്ങും ആഘോഷക്കാഴ്ചകൾ; നവരാത്രി കാലത്ത് സന്ദർശിക്കേണ്ട കേരളത്തിലെ ചില സരസ്വതി ക്ഷേത്രങ്ങൾ | Important Temples to Visit in Kerala During Navratri Season Malayalam news - Malayalam Tv9

Navaratri: ഇനിയെങ്ങും ആഘോഷക്കാഴ്ചകൾ; നവരാത്രി കാലത്ത് സന്ദർശിക്കേണ്ട കേരളത്തിലെ ചില സരസ്വതി ക്ഷേത്രങ്ങൾ

Updated On: 

03 Oct 2024 08:20 AM

Navaratri Festival: നാടും നഗരവും നവരാത്രി ആഘോഷങ്ങൾക്ക് ഒരുങ്ങി കഴിഞ്ഞു. ഇന്നു മുതൽ ഒമ്പതുനാൾ വ്രതാനുഷ്ഠാനങ്ങളുടെ കാലമാണ്. കേരളത്തിൽ നവരാത്രി കാലത്ത് സന്ദർശിക്കേണ്ട ചില ക്ഷേത്രങ്ങൾ ഇതാ..

1 / 5ശ്രീപുരം സരസ്വതി ക്ഷേത്രം:  കോട്ടയം ടൗണിൽ നിന്ന് 9 കിലോമീറ്റർ അകലെ മനോഹരമായ മീനച്ചിലാറിൻ്റെ തീരത്തിനടുത്താണ് ശ്രീപുരം സരസ്വതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തിരുവിതാംകൂർ  ദേവസ്വം ബോർഡിന് കീഴിലാണ് ക്ഷേത്രം.  (Image Credits: Sreepuram Saraswathy Temple/ Social Media)

ശ്രീപുരം സരസ്വതി ക്ഷേത്രം: കോട്ടയം ടൗണിൽ നിന്ന് 9 കിലോമീറ്റർ അകലെ മനോഹരമായ മീനച്ചിലാറിൻ്റെ തീരത്തിനടുത്താണ് ശ്രീപുരം സരസ്വതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലാണ് ക്ഷേത്രം. (Image Credits: Sreepuram Saraswathy Temple/ Social Media)

2 / 5

ആവണംകോട് സരസ്വതി ക്ഷേത്രം: ആലുവയിൽ നിന്ന് 3 കിലോമീറ്റർ അകലെയാണ് ആവണംകോട് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. നവരാത്രി പ്രധാന ആഘോഷമാണ്. (Image Credits: Avanamcode Saraswathi Devi Temple / Social Media)

3 / 5

പറവൂര്‍ ദക്ഷിണ മൂകാംബിക ക്ഷേത്രം: എറണാകുളം ജില്ലയിലെ വടക്കൻ പറവൂരിൽ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ സരസ്വതി ക്ഷേത്രമാണ് ദക്ഷിണ മൂകാംബിക ക്ഷേത്രം. ക്ഷേത്രത്തിലെ പ്രശസ്തമായ നവരാത്രി സംഗീതോത്സവത്തിൽ ഏകദേശം ആയിരക്കണക്കിന് ആളുകൾ പങ്കെടുക്കുന്നു. (Image Credits: Dakshina Mookambika Temple/ Social Media)

4 / 5

ചോറ്റാനിക്കര ദേവി ക്ഷേത്രം: കേരളത്തിലെ പ്രധാന തീർത്ഥാടന കേന്ദ്രമായ ചോറ്റാനിക്കര ദേവീ ക്ഷേത്രത്തിൽ 9 ദിവസം നീണ്ടുനിൽക്കുന്ന വിപുലമായ നവരാത്രി ആഘോഷമാണ് നടക്കുന്നത്. (Image Credits: Chottanikkara Bhagavathy Temple/ Kerala Tourism)

5 / 5

പനച്ചിക്കാട് സരസ്വതി ക്ഷേത്രം: ദക്ഷിണ മൂകാംബികയെന്നാണ് ക്ഷേത്രം അറിയപ്പെടുന്നത്. കോട്ടയം ജില്ലയിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിൽ വിശേഷാൽ പൂജകളായ മുറജപം, പുരുഷ സൂക്താർച്ചന, പുഷ്പാഭിഷേകം, നിറമാല, സാരസ്വത സൂക്താർച്ചന എന്നിവ നവരാത്രി ദിവസങ്ങളിലെ പ്രത്യേക വഴിപാടാണ്. (Image Credits: Panachikkad Saraswathi Temple/ Kerala Tourism)

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും