തരൂര്‍ മുതല്‍ കനിമൊഴി വരെ; ഇന്ത്യയുടെ പ്രതിനിധി സംഘത്തെ നയിക്കുന്നവര്‍ | India to send all party MP delegations abroad, Know which leaders lead the groups Malayalam news - Malayalam Tv9

India’s delegations: തരൂര്‍ മുതല്‍ കനിമൊഴി വരെ; ഇന്ത്യയുടെ പ്രതിനിധി സംഘത്തെ നയിക്കുന്നവര്‍

Published: 

17 May 2025 07:58 AM

India to send all party MP delegations abroad: എട്ട് പ്രതിനിധിസംഘങ്ങളെയാണ് ഇന്ത്യ വിവിധ വിദേശ രാജ്യങ്ങളിലേക്ക് അയയ്ക്കുന്നത്. കോൺഗ്രസ് എംപി ശശി തരൂർ യുഎസിലേക്കുള്ള പ്രതിനിധി സംഘത്തെ നയിക്കും. മെയ് 21-22 തീയതികളിൽ വിവിധ പ്രതിനിധി സംഘങ്ങള്‍ പുറപ്പെടും

1 / 5പാകിസ്ഥാന്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന തീവ്രവാദത്തെ രാജ്യാന്തര തലത്തില്‍ തുറന്നുകാട്ടാന്‍ ഇന്ത്യ അയയ്ക്കുന്ന പ്രതിനിധിസംഘത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.  എട്ട് പ്രതിനിധിസംഘങ്ങളെയാണ് ഇന്ത്യ വിവിധ വിദേശ രാജ്യങ്ങളിലേക്ക് അയയ്ക്കുന്നത്. കോൺഗ്രസ് എംപി ശശി തരൂർ യുഎസിലേക്കുള്ള പ്രതിനിധി സംഘത്തെ നയിക്കും (Image Credits: PTI)

പാകിസ്ഥാന്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന തീവ്രവാദത്തെ രാജ്യാന്തര തലത്തില്‍ തുറന്നുകാട്ടാന്‍ ഇന്ത്യ അയയ്ക്കുന്ന പ്രതിനിധിസംഘത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. എട്ട് പ്രതിനിധിസംഘങ്ങളെയാണ് ഇന്ത്യ വിവിധ വിദേശ രാജ്യങ്ങളിലേക്ക് അയയ്ക്കുന്നത്. കോൺഗ്രസ് എംപി ശശി തരൂർ യുഎസിലേക്കുള്ള പ്രതിനിധി സംഘത്തെ നയിക്കും (Image Credits: PTI)

2 / 5

ദക്ഷിണ, തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലേക്ക് പ്രതിനിധി സംഘത്തെ കോൺഗ്രസ് എംപി സൽമാൻ ഖുർഷിദ് നയിക്കുമെന്നാണ് വിവരം. ദക്ഷിണ കൊറിയ, ജപ്പാൻ, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിലേക്ക് ഇവര്‍ പോകും.

3 / 5

സുപ്രിയ സുലെ, ശ്രീകാന്ത് ഷിൻഡെ എന്നിവരും പ്രതിനിധി സംഘങ്ങളെ നയിക്കുമെന്നാണ് റിപ്പോര്‍ട്ട്. രാജീവ് പ്രതാപ് റൂഡി, തേജസ്വി സൂര്യ, അനുരാഗ് താക്കൂർ, മനീഷ് തിവാരി, ബ്രിജ് ലാൽ എന്നിവരാണ് സുലെയുടെ സംഘത്തിലുള്ളത്. ജോണ്‍ ബ്രിട്ടാസ്, എംടി മുഹമ്മദ് ബഷീര്‍ തുടങ്ങിയവരും വിവിധ സംഘങ്ങളുടെ ഭാഗമാണ്.

4 / 5

എഐഎംഐഎം നേതാവ്‌ അസദുദ്ദീൻ ഒവൈസി ഒരു പ്രതിനിധി സംഘത്തിലുണ്ട്. റഷ്യയിലേക്കുള്ള സംഘത്തെ ഡിഎംകെ നേതാവ് കനിമൊഴിയാകും നയിക്കുന്നതെന്നാണ് വിവരം. മെയ് 21-22 തീയതികളിൽ വിവിധ പ്രതിനിധി സംഘങ്ങള്‍ പുറപ്പെടും

5 / 5

പശ്ചിമേഷ്യയിലേക്കുള്ള സംഘത്തെ ആർഎസ് പ്രസാദ് നയിക്കും. യൂറോപിലെ വിവിധ കേന്ദ്രങ്ങളിലെത്തുന്ന പ്രതിനിധി സംഘത്തെ മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രി ഗുലാം നബി ആസാദ് നയിക്കും. മുതിർന്ന നയതന്ത്രജ്ഞർ എംപിമാരെ സഹായിക്കും

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ