India vs England: ഋഷഭ് പന്ത് ബാറ്റിങില്‍ അക്കാര്യം ശ്രദ്ധിക്കണം; ഇന്ത്യന്‍ വൈസ് ക്യാപ്റ്റന് സച്ചിന്‍ തെണ്ടുല്‍ക്കറുടെ ഉപദേശം
Sachin Tendulkar gives advice to Rishabh Pant: നിര്‍ണായക ഘട്ടത്തില്‍ അലക്ഷ്യമായി ബാറ്റേന്തി ഔട്ടാകുന്ന പ്രവണതയുള്ള താരമാണ് പന്ത്. ഇക്കാര്യത്തെക്കുറിച്ചാണ് സച്ചിന്‍ ഓര്‍മിപ്പിക്കുന്നതും. കൂടുതല്‍ ഉത്തരവാദിത്തത്തോടെ പന്ത് ബാറ്റ് ചെയ്യണമെന്ന് സച്ചിന്‍

ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിന് ഇന്ന് ലീഡ്‌സില്‍ തുടക്കം. അടുത്ത ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കിളില്‍ ഇന്ത്യയുടെയും ഇംഗ്ലണ്ടിന്റെയും ആദ്യ മത്സരമാണ്. അടുത്തകാലത്ത് ടെസ്റ്റില്‍ മോശം പ്രകടനമാണ് ഇന്ത്യ പുറത്തെടുത്തത്. ഇംഗ്ലണ്ടിനെ അവരുടെ നാട്ടില്‍ നേരിടുന്നതാണ് മറ്റൊരു വെല്ലുവിളി. വൈസ് ക്യാപ്റ്റന്‍ ഋഷഭ് പന്ത് അടക്കമുള്ള താരങ്ങളില്‍ നിന്നു ഇന്ത്യന്‍ ടീം ഏറെ പ്രതീക്ഷിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഋഷഭ് പന്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ തുറന്ന് സംസാരിച്ചു (Image Credits: PTI, Getty)

അഞ്ചാം നമ്പറിലാകും പന്ത് ബാറ്റു ചെയ്യുന്നത്. കൂടാതെ വൈസ് ക്യാപ്റ്റന്റെ ചുമതലയുണ്ട്. സമീപകാലത്ത് പന്തിന്റെ പ്രകടനവും അത്ര മെച്ചപ്പെട്ടതായിരുന്നില്ല. ഈ സാഹചര്യത്തിലാണ് പന്തിന് ഉപദേശവുമായി സച്ചിന്‍ രംഗത്തെത്തിയത്.

നിര്‍ണായക ഘട്ടത്തില്‍ അലക്ഷ്യമായി ബാറ്റേന്തി ഔട്ടാകുന്ന പ്രവണതയുള്ള താരമാണ് പന്ത്. ഇക്കാര്യത്തെക്കുറിച്ചാണ് സച്ചിന്‍ ഓര്‍മിപ്പിക്കുന്നതും. കൂടുതല്‍ ഉത്തരവാദിത്തത്തോടെ പന്ത് ബാറ്റ് ചെയ്യണമെന്ന് അദ്ദേഹം വ്യക്തമാക്കി.

ടീമിന്റെ താല്‍പര്യങ്ങള്‍ക്കായി അദ്ദേഹം നിയന്ത്രിക്കേണ്ട സാഹചര്യങ്ങളുണ്ടാകുമെന്നും സച്ചിന്‍ പറഞ്ഞു. സമീപനത്തില്‍ മാറ്റമുണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മനസിനും ആ വഴക്കമുണ്ടാകണം.

ടീമിനെ രക്ഷിക്കാന്‍ ചിലപ്പോള്‍ രണ്ട് മണിക്കൂര്‍ വരെയെങ്കിലും പ്രതിരോധിച്ച് ബാറ്റ് ചെയ്യേണ്ടി വരും. അത്തരം സാഹചര്യങ്ങള്‍ അപകടകരമായ ഷോട്ട് കളിക്കരുത്. അദ്ദേഹം പോസിറ്റീവായാകാം ബാറ്റ് ചെയ്യുന്നത്. പക്ഷേ, ഷോട്ട് സെലക്ഷന്‍ നിര്‍ണായകമാണെന്നും സച്ചിന്‍ പറഞ്ഞു.