ഗില്ലിന്റെ നീക്കം, ഐപിഎല്‍ താരം ടീം ക്യാമ്പില്‍; ഇന്ത്യ ഒരുങ്ങുന്നത് 'സര്‍പ്രൈസ്' നീക്കത്തിനോ? | India vs England second test, Shubman Gill is behind Harpreet Brar appearance in the training session Malayalam news - Malayalam Tv9

India vs England: ഗില്ലിന്റെ നീക്കം, ഐപിഎല്‍ താരം ടീം ക്യാമ്പില്‍; ഇന്ത്യ ഒരുങ്ങുന്നത് ‘സര്‍പ്രൈസ്’ നീക്കത്തിനോ?

Published: 

29 Jun 2025 | 08:23 PM

Harpreet Brar joins India nets in Birmingham: ടെസ്റ്റ് ടീമിന്റെ ഭാഗമല്ലാത്ത ബ്രാര്‍ എങ്ങനെ പരശീലന സെഷനിലെത്തിയെന്നായിരുന്നു ആരാധകരുടെ സംശയം. മറ്റേതെങ്കിലും താരത്തിന് പകരം ബ്രാറിന്റെ അന്തിമ ടീമില്‍ ഉള്‍പ്പെടുത്തുമോയെന്ന ചോദ്യവും ഉയര്‍ന്നു

1 / 5
എഡ്ജ്ബാസ്റ്റണില്‍ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിന് മുന്നോടിയായി ഇന്ത്യ നടത്തുന്ന പരിശീലന സെഷനില്‍ പങ്കെടുത്ത് പഞ്ചാബ് കിങ്‌സ് താരം ഹര്‍പ്രീത് ബ്രാര്‍. ഐപിഎല്ലില്‍ താരതമ്യേന മികച്ച പ്രകടനം പുറത്തെടുത്ത താരം സര്‍പ്രൈസായാണ് ഇന്ത്യന്‍ ടീമിന്റെ പരിശീലന സെഷനിലെത്തിയത് (Image Credits: PTI)

2 / 5
നിലവില്‍ ടെസ്റ്റ് ടീമിന്റെ ഭാഗമല്ലാത്ത ബ്രാര്‍ എങ്ങനെ പരശീലന സെഷനിലെത്തിയെന്നായിരുന്നു ആരാധകരുടെ സംശയം. മറ്റേതെങ്കിലും താരത്തിന് പകരം ബ്രാറിന്റെ അന്തിമ ടീമില്‍ ഉള്‍പ്പെടുത്തുമോയെന്ന ചോദ്യവും ഉയര്‍ന്നു.

3 / 5
എന്നാല്‍ ഇതിനുള്ള സാധ്യതകള്‍ കുറവാണ്. ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന്റെ അഭ്യര്‍ത്ഥന പ്രകാരം നെറ്റ്‌സില്‍ പന്തെറിയാനുള്ള ഗസ്റ്റ് താരമായാണ് ബ്രാര്‍ എത്തിയത്‌. ബ്രാറിനൊപ്പം മറ്റൊരു പഞ്ചാബ് താരമായ ജഗ്ജിത് സിങ് സന്ധുവും നെറ്റ്‌സില്‍ പന്തെറിഞ്ഞു.

4 / 5
സ്പിന്നര്‍മാര്‍ക്കെതിരെ ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്ക് മതിയായ പരിശീലനം ലഭിക്കാനാണ് ഗില്‍ ബ്രാറിനെ വിളിച്ചത്. ഗില്‍ തനിക്ക് സന്ദേശം അയച്ചപ്പോള്‍ താന്‍ സ്വിന്‍ഡണില്‍ ഉണ്ടായിരുന്നുവെന്ന് ബ്രാര്‍ പറഞ്ഞു.

5 / 5
തന്റെ ഭാര്യ സ്വിന്‍ഡനില്‍ നിന്നാണ്. ബര്‍മിങ്ഹാമിന് വളരെ അടുത്താണ് അത്. അവിടെ നിന്നു 1-1.5 മണിക്കൂര്‍ ഡ്രൈവ് ചെയ്യാനുള്ള ദൂരമേയുള്ളൂ. ഗില്‍ പരിശീലനത്തിനെത്താന്‍ മെസേജ് അയയ്ക്കുകയായിരുന്നുവെന്നും ബ്രാര്‍ വെളിപ്പെടുത്തി.

ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്
Viral Video | റോഡിൽ നിന്നയാൾക്ക് ആനയുടെ ചവിട്ട്