Shaheen Afridi: കോഹ്ലിയുടെ സെഞ്ചുറി നിഷേധിക്കാന്‍ മനപ്പൂര്‍വം വൈഡ് എറിഞ്ഞതോ? ഷഹീന്‍ അഫ്രീദി എയറില്‍
Shaheen Aridi Controversy: കോഹ്ലിക്ക് സെഞ്ചുറി പൂര്‍ത്തിയാക്കാന്‍ സാധിക്കുമോയെന്നായിരുന്നു ആരാധകരുടെ ആശങ്ക. ഷഹീന്‍ അഫ്രീദി എറിഞ്ഞ 42-ാം ഓവറായിരുന്നു പ്രധാന കാരണം. നാല് പന്തുകളില്‍ മൂന്ന് വൈഡാണ് ഷഹീന്‍ എറിഞ്ഞത്. സെഞ്ചുറി നിഷേധിക്കാന്‍ ഷഹീന്‍ മനപൂര്‍വം വൈഡ് എറിഞ്ഞതാണോയെന്ന ചോദ്യമാണ് ഉയരുന്നത്

പാകിസ്ഥാനെതിരായ ചേസിങിന് നേതൃത്വം നല്‍കിയ വിരാട് കോഹ്ലി ഏകദിനത്തിലെ തന്റെ 51-ാം സെഞ്ചുറിയും സ്വന്തമാക്കി. പുറത്താകാതെ 100 റണ്‍സ് നേടിയ കോഹ്ലിയായിരുന്നു ഇന്ത്യയുടെ വിജയശില്‍പി (Image Credits : PTI)

എന്നാല്‍ കോഹ്ലിക്ക് സെഞ്ചുറി പൂര്‍ത്തിയാക്കാന്‍ സാധിക്കുമോയെന്നായിരുന്നു ആരാധകരുടെ ആശങ്ക. രണ്ട് കാരണങ്ങളാലായിരുന്നു ഇത് (Image Credits : PTI)

അഞ്ചാമനായി ക്രീസിലെത്തിയ ഹാര്‍ദ്ദിക് പാണ്ഡ്യ തുടക്കത്തില്‍ തന്നെ ഫോറടിച്ചതോടെ ഇന്ത്യയുടെ വിജയലക്ഷ്യം കുറഞ്ഞതായിരുന്നു ഇതിന് ഒരു കാരണം. ഷഹീന്‍ അഫ്രീദി എറിഞ്ഞ 42-ാം ഓവറായിരുന്നു മറ്റൊരു കാരണം (Image Credits : PTI)

ഈ സമയത്ത് കോഹ്ലി 87 റണ്‍സാണ് നേടിയിരുന്നത്. ഇന്ത്യയ്ക്ക് ജയിക്കാന്‍ വേണ്ടത് 17 റണ്‍സും. കോഹ്ലിക്ക് സെഞ്ചുറി ഉറപ്പാക്കാന്‍ അദ്ദേഹത്തിന് പരമാവധി സ്‌ട്രൈക്ക് നല്‍കുകയായിരുന്നു ആ സമയം ക്രീസിലുണ്ടായിരുന്ന മറ്റൊരു ബാറ്ററായ അക്‌സര്‍ പട്ടേലിന്റെ പദ്ധതി (Image Credits : PTI)

എന്നാല്‍ നാല് പന്തുകളില്‍ മൂന്ന് വൈഡാണ് ഷഹീന്‍ എറിഞ്ഞത്. കോഹ്ലിയുടെ സെഞ്ചുറി നിഷേധിക്കാന്‍ ഷഹീന്‍ മനപൂര്‍വം വൈഡ് എറിഞ്ഞതാണോയെന്ന ചോദ്യമാണ് ഉയരുന്നത്. സമൂഹമാധ്യമങ്ങളില്‍ ഷഹീനെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത് (Image Credits : PTI)