Census: സെൻസസ് ഇനി 'ഡിജിറ്റൽ'; ചെലവ് 12,000 കോടി രൂപയെന്ന് റിപ്പോർട്ട് | India’s Awaited Census To Begin In 2025, May be Its digital census Malayalam news - Malayalam Tv9

Census: സെൻസസ് ഇനി ‘ഡിജിറ്റൽ’; ചെലവ് 12,000 കോടി രൂപയെന്ന് റിപ്പോർട്ട്

Updated On: 

29 Oct 2024 17:41 PM

Census 2025: ഓരോ പത്ത് വര്‍ഷത്തിലുമാണ് രാജ്യത്ത് ഔദ്യോഗിക ജനസംഖ്യാ കണക്കെടുപ്പായ സെന്‍സസ് നടക്കുന്നത്. ഇന്ത്യയില്‍ 2011-ലാണ് അവസാനമായി സെന്‍സസ് നടന്നത്.

1 / 62025-ൽ ആരംഭിക്കുന്ന സെൻസസ് ഡിജിറ്റലായിരിക്കും എന്ന് റിപ്പോർട്ട്. പൗരന്മാർക്ക് സ്വയം വിവരങ്ങൾ രേഖപ്പെടുത്താൻ സാധിക്കുന്ന സെൻസസാണ് വരാൻ പോകുന്നത്. (Image Credits: Freepik)

2025-ൽ ആരംഭിക്കുന്ന സെൻസസ് ഡിജിറ്റലായിരിക്കും എന്ന് റിപ്പോർട്ട്. പൗരന്മാർക്ക് സ്വയം വിവരങ്ങൾ രേഖപ്പെടുത്താൻ സാധിക്കുന്ന സെൻസസാണ് വരാൻ പോകുന്നത്. (Image Credits: Freepik)

2 / 6

സെസൻസിനായി സർക്കാർ പ്രത്യേക പോർട്ടൽ സജ്ജമാക്കും. ഡിജിറ്റൽ സെൻസസിന് ആധാർ കാർഡ്, മൊബെെൽ ഫോൺ വിവരങ്ങളും നിർബന്ധമാണ്. (Image Credits: Freepik)

3 / 6

ഒരു വീട്ടിൽ താമസിക്കുന്ന കുടുംബങ്ങളുടെ എണ്ണം, എസി-എസ്ടി വിഭാ​ഗത്തിലാണോ എന്നതുൾപ്പെടെ 31 ചോദ്യങ്ങളാണ് രജിസ്ട്രാർ ആൻഡ് സെൻസസ് കമ്മീഷണർ തയ്യാറാക്കിയിരിക്കുന്നത്. (Image Credits: Freepik)

4 / 6

കുടുംബാം​​ഗങ്ങളുടെ എണ്ണം, വീടിന്റെ ഘടന, ശുചിമുറി സൗകര്യം, ഇന്റർനെറ്റ് കണക്ടിവിറ്റി, വാഹനം എന്നിവയുൾപ്പെടെയുള്ള ചോദ്യങ്ങൾ ഇതിൽ ഉൾപ്പെടുന്നു. 12,000 കോടി രൂപയാണ് സെൻസസിന്റെ ചെലവ് പ്രതീക്ഷിക്കുന്നത്. (Image Credits: Freepik)

5 / 6

10 വർഷം കൂടുമ്പോഴാണ് സെൻസസ് നടക്കേണ്ടത്. 2011-ലെ സെൻസസ് പ്രകാരം 121 കോടിയായിരുന്നു രാജ്യത്തെ ജനസംഖ്യ. എന്നാൽ നിലവിൽ 140 കോടി പിന്നിട്ടുവെന്നാണ് അനൗദ്യോ​ഗിക കണക്കുകൾ വ്യക്തമാക്കുന്നത്. (Image Credits: Freepik)

6 / 6

2020-ലാണ് അടുത്ത സെൻസസ് നടത്താൻ തീരുമാനിച്ചിരുന്നത്. എന്നാൽ കോവിഡിന്റെ പശ്ചാത്തലത്തിൽ മാറ്റുകയായിരുന്നു. പുതിയ സെൻസസ് 2025-ൽ ആരംഭിച്ച് 2026-ൽ അവസാനിക്കുമെന്നാണ് റിപ്പോർട്ട്. (Image Credits: Freepik)

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ