ഐപിഎല്ലിലെ മികച്ച പ്ലേയിങ് ഇലവനെ തിരഞ്ഞെടുത്ത് ആകാശ് ചോപ്ര; പ്രമുഖര്‍ പുറത്ത്‌ | IPL 2025, Aakash Chopra picks his best XI, Shubman Gill and KL Rahul Excluded Malayalam news - Malayalam Tv9

IPL 2025: ഐപിഎല്ലിലെ മികച്ച പ്ലേയിങ് ഇലവനെ തിരഞ്ഞെടുത്ത് ആകാശ് ചോപ്ര; പ്രമുഖര്‍ പുറത്ത്‌

Published: 

05 Jun 2025 15:14 PM

IPL 2025 Best Playing Eleven: മികച്ച പ്ലേയിങ് ഇലവനെ തിരഞ്ഞെടുത്ത് മുന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. ആര്‍സിബിയെ ആദ്യമായ കിരീടത്തിലേക്ക് നയിച്ച രജത് പട്ടീദാറല്ല ചോപ്രയുടെ ടീമിലെ ക്യാപ്റ്റന്‍

1 / 5ഐപിഎല്‍ 2025 സീസണിലെ മികച്ച പ്ലേയിങ് ഇലവനെ തിരഞ്ഞെടുത്ത് മുന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. ആര്‍സിബിയെ ആദ്യമായ കിരീടത്തിലേക്ക് നയിച്ച രജത് പട്ടീദാറല്ല ചോപ്രയുടെ ടീമിലെ ക്യാപ്റ്റന്‍. പഞ്ചാബ് കിങ്‌സിന്റെ ശ്രേയസ് അയ്യരാണ് ചോപ്രയുടെ ക്യാപ്റ്റന്‍ (Image Credits: PTI)

ഐപിഎല്‍ 2025 സീസണിലെ മികച്ച പ്ലേയിങ് ഇലവനെ തിരഞ്ഞെടുത്ത് മുന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. ആര്‍സിബിയെ ആദ്യമായ കിരീടത്തിലേക്ക് നയിച്ച രജത് പട്ടീദാറല്ല ചോപ്രയുടെ ടീമിലെ ക്യാപ്റ്റന്‍. പഞ്ചാബ് കിങ്‌സിന്റെ ശ്രേയസ് അയ്യരാണ് ചോപ്രയുടെ ക്യാപ്റ്റന്‍ (Image Credits: PTI)

2 / 5

ശുഭ്മന്‍ ഗില്‍, യശ്വസി ജയ്‌സ്വാള്‍ അടക്കമുള്ള പ്രമുഖരും ചോപ്രയുടെ അന്തിമ ഇലനിലില്ല. ഓറഞ്ച് ക്യാപ് നേടിയ ഗുജറാത്ത് ടൈറ്റന്‍സ് താരം സായ് സുദര്‍ശനാണ് ചോപ്രയുടെ ടീമിലെ ഓപ്പണര്‍. 15 മത്സരങ്ങളില്‍ നിന്ന് 759 റണ്‍സാണ് സായ് നേടിയത്.

3 / 5

ആര്‍സിബിയുടെ വിരാട് കോഹ്ലിയാണ് മറ്റൊരു ഓപ്പണര്‍. കോഹ്ലിയുടെ പ്രകടനം മികച്ചതായിരുന്നുവെന്ന് ചോപ്ര പറഞ്ഞു. ഗുജറാത്ത് ടൈറ്റന്‍സിന്റെ ജോസ് ബട്ട്‌ലറാണ് വിക്കറ്റ് കീപ്പര്‍. സൂര്യകുമാര്‍ യാദവ്, ഡെവാള്‍ഡ് ബ്രേവിസ് എന്നിവരാണ് മറ്റ് ബാറ്റര്‍മാര്‍.

4 / 5

ആര്‍സിബിയുടെ ക്രുണാല്‍ പാണ്ഡ്യയും ചോപ്രയുടെ ടീമിലിടം നേടി. ജസ്പ്രീത് ബുംറ, ജോഷ് ഹേസല്‍വുഡ്, പ്രസിദ്ധ് കൃഷ്ണ എന്നിവരാണ് പേസ് ബൗളര്‍മാര്‍. മിച്ചല്‍ മാര്‍ഷ്, ഹാര്‍ദ്ദിക് പാണ്ഡ്യ, നമന്‍ ധിര്‍, ഹര്‍പ്രീത് ബ്രാര്‍ എന്നിവരാണ് ഇമ്പാക്ട് താരങ്ങള്‍.

5 / 5

ചോപ്രയുടെ പ്ലേയിങ് ഇലവന്‍: സായ് സുദർശൻ, വിരാട് കോഹ്‌ലി, ജോസ് ബട്ട്‌ലർ, ശ്രേയസ് അയ്യർ, സൂര്യകുമാർ യാദവ്, ഡെവാൾഡ് ബ്രെവിസ്, ക്രുണാൽ പാണ്ഡ്യ, ജസ്പ്രീത് ബുംറ, നൂർ അഹമ്മദ്, ജോഷ് ഹേസൽവുഡ്, പ്രസീദ് കൃഷ്ണ.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്