IPL 2025: ടി20യിലെ വിക്കറ്റ് കീപ്പര്‍ സ്ഥാനവും രാഹുല്‍ കൊണ്ടുപോകുമോ? സഞ്ജുവിന് ഒത്ത എതിരാളി
KL Rahul: മിന്നും ഫോമിലൂടെ ദേശീയ ടി20 ടീമിലേക്കുള്ള തിരിച്ചുവരവിനുള്ള സാധ്യതകള്‍ ശക്തമാക്കി ഡല്‍ഹി ക്യാപിറ്റല്‍സിന്റെ കെ.എല്‍. രാഹുല്‍. 11 മത്സരങ്ങളില്‍ നിന്ന് 493 റണ്‍സാണ് രാഹുല്‍ അടിച്ചുകൂട്ടിയത്. 61.63 ആണ് ആവറേജ്. 148.04 ആണ് സ്‌ട്രൈക്ക് റേറ്റ്

ഐപിഎല്ലിലെ മിന്നും ഫോമിലൂടെ ദേശീയ ടി20 ടീമിലേക്കുള്ള തിരിച്ചുവരവിനുള്ള സാധ്യതകള്‍ ശക്തമാക്കി ഡല്‍ഹി ക്യാപിറ്റല്‍സിന്റെ കെ.എല്‍. രാഹുല്‍. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ പുറത്താകാതെ 65 പന്തില്‍ 112 റണ്‍സാണ് താരം നേടിയത് (Image Credits: PTI)

ഓപ്പണറായെത്തിയാണ് താരം സെഞ്ചുറി നേടിയത്. ഇതോടെ ഓറഞ്ച് ക്യാപിനുള്ള പോരാട്ടത്തില്‍ ഏഴാമതെത്താനും രാഹുലിനായി.

11 മത്സരങ്ങളില്‍ നിന്ന് 493 റണ്‍സാണ് രാഹുല്‍ അടിച്ചുകൂട്ടിയത്. 61.63 ആണ് ആവറേജ്. 148.04 ആണ് സ്‌ട്രൈക്ക് റേറ്റ്. മൂന്ന് അര്‍ധസെഞ്ചുറികളും താരം ഈ സീസണില്‍ നേടി.

ലഖ്‌നൗ വിട്ട് ഡല്‍ഹിയിലെത്തിയ താരം സമ്മര്‍ദ്ദങ്ങളില്ലാതെ ബാറ്റേന്തുന്ന കാഴ്ചയാണ് ഈ സീസണില്‍ കാണുന്നത്. ഓപ്പണിങ് പൊസിഷനിലെ താരത്തിന്റെ മികച്ച പ്രകടനം സീനിയര്‍ ടി20 ടീമിലേക്കുള്ള മടങ്ങിവരവ് എളുപ്പമാക്കിയേക്കും.

നിലവില്‍ സഞ്ജു സാംസണാണ് സീനിയര്‍ ടീമിലെ വിക്കറ്റ് കീപ്പര്‍. എന്നാല്‍ പരിക്കുകള്‍ ഈ സീസണില്‍ സഞ്ജുവിനെ വലച്ചു. ഭേദപ്പെട്ട ആവറേജ് നിലനിര്‍ത്തുന്നുണ്ടെങ്കിലും ഒരു തവണ മാത്രമാണ് അര്‍ധ സെഞ്ചുറ നേടാനായത്. നിരവധി മത്സരങ്ങളില്‍ താരത്തിന് കളിക്കാനും സാധിച്ചില്ല. ഇതോടെ, സഞ്ജുവിനെ മറികടന്ന് രാഹുല്‍ ടി20 ടീമിലെ വിക്കറ്റ് കീപ്പറാകുമോയെന്നാണ് ആരാധകരുടെ ചോദ്യം.