'എന്തൊരു കഴിവുള്ള മനുഷ്യൻ'; ചഹാലിനെ പുകഴ്ത്തി ആർജെ മഹ്‌വാഷ് | IPL 2025 RJ Mahvash Praises Yuzvendra Chahal For His Match Winning Performance Against KKR Malayalam news - Malayalam Tv9

IPL 2025: ‘എന്തൊരു കഴിവുള്ള മനുഷ്യൻ’; ചഹാലിനെ പുകഴ്ത്തി ആർജെ മഹ്‌വാഷ്

Updated On: 

16 Apr 2025 | 09:17 AM

RJ Mahvash Praises Yuzvendra Chahal: യുസ്‌വേന്ദ്ര ചഹാലിനെ പുകഴ്ത്തി കാമുകിയായ ആർജെ മഹ്‌വാഷ്. കൊൽക്കത്തയ്ക്കെതിരെ നാല് വിക്കറ്റ് വീഴ്ത്തി പഞ്ചാബിനെ വിജയത്തിലേക്ക് നയിച്ചതിന് പിന്നാലെയായിരുന്നു മഹ്‌വാഷിൻ്റെ ഇൻസ്റ്റഗ്രാം സ്റ്റോറി.

1 / 5
കൊൽക്കത്തയ്ക്കെതിരായ മാച്ച് വിന്നിങ് പ്രകടനത്തിന് പിന്നാലെ പഞ്ചാബ് സ്പിന്നർ യുസ്‌വേന്ദ്ര ചഹാലിനെ പുകഴ്ത്തി കാമുകി ആർജെ മഹ്‌വാഷ്. കൊൽക്കത്തയ്ക്കെതിരെ നാലോവറിൽ 28 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ ചഹാൽ ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും ചെറിയ സ്കോർ പ്രതിരോധിക്കാൻ പഞ്ചാബിനെ സഹായിച്ചിരുന്നു. (Image Credits -Social Media)

2 / 5
തൻ്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ആർജെ മഹ്‌വാഷ് ചഹാലിനെ പുകഴ്ത്തി രംഗത്തുവന്നത്. താരത്തിനൊപ്പമുള്ള ചിത്രം ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവച്ച മഹ്‌വേഷ് 'എന്തൊരു കഴിവുള്ള മനുഷ്യൻ! ഐപിഎൽ ചരിത്രത്തിൽ ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തിയ താരമെന്നത് വെറുതെയല്ല' എന്ന് കുറിച്ചു.

3 / 5
മത്സരത്തിൽ അവിശ്വസനീയ വിജയമാണ് പഞ്ചാബ് കുറിച്ചത്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 15.3 ഓവറിൽ 111 റൺസിന് ഓളൗട്ടായി. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഹർഷിത് റാണയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ വരുൺ ചക്രവർത്തിയും നരേനുമാണ് പഞ്ചാബിനെ തകർത്തത്. 30 റൺസ് നേടിയ പ്രഭ്സിമ്രാൻ സിംഗ് ആയിരുന്നു പഞ്ചാബിൻ്റെ ടോപ്പ് സ്കോറർ.

4 / 5
മറുപടി ബാറ്റിംഗിനിറങ്ങിയ കൊൽക്കത്തയ്ക്കും ബാറ്റിംഗ് തകർച്ച നേരിട്ടു. യുസ്‌വേന്ദ്ര ചഹാൽ നാല് വിക്കറ്റുമായി തിളങ്ങിയപ്പോൾ മാർക്കോ യാൻസൻ മൂന്ന് വിക്കറ്റ് സ്വന്തമാക്കി. 15.1 ഓവറിൽ 95 റൺസെടുക്കുന്നതിനിടെ കൊൽക്കത്ത ഓൾ ഔട്ട്. 28 പന്തിൽ 37 റൺസ് നേടിയ അങ്ക്ക്രിഷ് രഘുവൻശിയായിരുന്നു കൊൽക്കത്തയുടെ ടോപ്പ് സ്കോറർ.

5 / 5
ഈ ജയത്തോടെ പോയിൻ്റ് പട്ടികയിൽ പഞ്ചാബ് മൂന്നാം സ്ഥാനത്തേക്ക് മുന്നേറി. ആറ് മത്സരങ്ങളിൽ നാല് ജയം സഹിതം എട്ട് പോയിൻ്റാണ് പഞ്ചാബിനുള്ളത്. എട്ട് മത്സരങ്ങൾ കളിച്ച കൊൽക്കത്തയാവട്ടെ മൂന്ന് ജയം സഹിതം ആറ് പോയിൻ്റുമായി പട്ടികയിൽ ആറാം സ്ഥാനത്താണ്.

ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
ഈ രോഗികൾക്ക് നെയ്യ് വില്ലനാകും; നിങ്ങൾ ഈ ലിസ്റ്റിലുണ്ടോ
ഗ്യാസ് സ്റ്റൗവിന് സമീപം ഇവ വയ്ക്കാൻ പാടില്ല
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ