IPL 2025: ആ ബാറ്റിങ് കരുത്തിന് പിന്നില്‍ ഡികെയുടെ പരിശ്രമം; സിഎസ്‌കെ മര്‍ദ്ദകന്‍ ഷെപ്പേര്‍ഡിന്റെ വെളിപ്പെടുത്തല്‍
Romario Shepherd: മത്സരശേഷം തന്റെ ബാറ്റിങിനെക്കുറിച്ച് റൊമാരിയോ ഷെപ്പേര്‍ഡ് പ്രതികരിച്ചു. കുറേ നാളായി ബാറ്റിങിന് കാത്തിരിക്കുകയായിരുന്നു. ഒടുവില്‍ അവസരം ലഭിച്ചു. ടീമിന് നല്ലൊരു ഫിനിഷിംഗ് നല്‍കണമെന്നായിരുന്നു ആഗ്രഹമെന്ന് ഷെപ്പേര്‍ഡ്

ആര്‍സിബി-സിഎസ്‌കെ പോരാട്ടത്തിന്റെ ഗതി തിരിച്ചത് റൊമാരിയോ ഷെപ്പേര്‍ഡിന്റെ ബാറ്റിങ് വെടിക്കെട്ടായിരുന്നു. ആര്‍സിബി പരമാവധി 180 എത്തുമെന്ന് തോന്നിയിച്ചിടത്ത്, ടീം സ്‌കോര്‍ 210 കടത്താന്‍ ഷെപ്പേര്‍ഡിനായി. പുറത്താകാതെ 14 പന്തില്‍ 53 റണ്‍സാണ് താരം നേടിയത് (Image Credits: PTI)

ഐപിഎല്‍ ചരിത്രത്തിലെ വേഗമേറിയ രണ്ടാം അര്‍ധ സെഞ്ചുറി. പായിച്ചത് ആറു സിക്‌സറും, നാല് ഫോറും. ഖലീല്‍ അഹമ്മദിന്റെ ഒരോവറില്‍ മാത്രം ഷെപ്പേര്‍ഡ് അടിച്ചുകൂട്ടിയത് 33 റണ്‍സ്. മത്സരത്തില്‍ ചെന്നൈയെ ആര്‍സിബി രണ്ട് റണ്‍സിന് തോല്‍പിച്ചു. ഷെപ്പേര്‍ഡായിരുന്നു കളിയിലെ താരം.

മത്സരശേഷം തന്റെ ബാറ്റിങിനെക്കുറിച്ച് താരം പ്രതികരിച്ചു. കുറേ നാളായി ബാറ്റിങിന് കാത്തിരിക്കുകയായിരുന്നു. ഒടുവില്‍ അവസരം ലഭിച്ചു. ടീമിന് നല്ലൊരു ഫിനിഷിംഗ് നല്‍കണമെന്നായിരുന്നു ആഗ്രഹമെന്ന് താരം പറഞ്ഞു.

സ്‌കോറിനെക്കുറിച്ച് ചിന്തിച്ചിട്ടില്ല. ഓരോ പന്തിലും ബൗണ്ടറി കണ്ടെത്താനായിരുന്നു ശ്രമം. ക്രീസിലെത്തിയപ്പോള്‍ ശാന്തമായി ശ്രമിച്ചാല്‍ മതിയെന്ന് ടിമ്മി (ടിം ഡേവിഡ്) പറഞ്ഞു. അത് കൃത്യമായി ചെയ്തുവെന്നും താരം വ്യക്തമാക്കി.

ടൂര്‍ണമെന്റിലെ ആദ്യഘട്ടത്തില്‍ ഒരു ബാറ്റിങ് യൂണിറ്റ് എന്ന നിലയില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ ടീം പാടുപെട്ടിരുന്നു. എന്നാല്‍ ഡികെ (ടീം മെന്ററും ബാറ്റിങ് പരിശീലകനുമായ ദിനേശ് കാര്‍ത്തിക്) പ്രത്യേക പരിശീലനം നല്‍കി. അത് ഫലം ചെയ്‌തെന്നും ഷെപ്പേര്‍ഡ് വ്യക്തമാക്കി.