Kerala Blasters: ‘ഇനി കാവിലെ പാട്ടു മത്സരത്തിന് കാണാം’; സീസണിലെ അവസാന മത്സരത്തിന് കേരള ബ്ലാസ്റ്റേഴ്‌സ്
ISL Kerala Blasters vs Hyderabad FC: ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് ഇന്ന് സീസണിലെ അവസാന മത്സരം. ഹൈദരാബാദ് എഫ്‌സിയാണ് എതിരാളികള്‍. വൈകിട്ട് 7.30ന് ഗച്ചിബോളി സ്‌റ്റേഡിയത്തിലാണ് മത്സരം. കൊച്ചിയില്‍ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോള്‍ ഹൈദരാബാദ് 2-1ന് ജയിച്ചിരുന്നു. സീസണിലെ അവസാന മത്സരം ജയിച്ച് തലയുയര്‍ത്തി മടങ്ങാനാകും ബ്ലാസ്‌റ്റേഴ്‌സിന്റെയും ഹൈദരാബാദിന്റെയും ശ്രമം

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് ഇന്ന് സീസണിലെ അവസാന മത്സരം. ഹൈദരാബാദ് എഫ്‌സിയാണ് എതിരാളികള്‍ (Image Credits: Social Media)

വൈകിട്ട് 7.30ന് ഹൈദരാബാദിലെ ഗച്ചിബോളി സ്‌റ്റേഡിയത്തിലാണ് മത്സരം. നിലവില്‍ ബ്ലാസ്‌റ്റേഴ്‌സ് ഒമ്പതാമതും, ഹൈദരാബാദ് 12-ാമതുമാണ് (Image Credits: Social Media)

23 മത്സരങ്ങളില്‍ നിന്ന് എട്ട് ജയം, നാല് സമനില, 11 തോല്‍വി. ഇതാണ് സീസണില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഇതുവരെയുള്ള പ്രകടനം. 28 പോയിന്റ് നേടി. 23 മത്സരങ്ങളില്‍ നിന്ന് നാല് മത്സരങ്ങളില്‍ മാത്രമാണ് ഹൈദരാബാദ് വിജയിച്ചത്. അഞ്ച് സമനില, 14 തോല്‍വി. 17 പോയിന്റ് (Image Credits: Social Media)

കൊച്ചിയില്‍ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോള്‍ ഹൈദരാബാദ് 2-1ന് ജയിച്ചിരുന്നു. സീസണിലെ അവസാന മത്സരം ജയിച്ച് തലയുയര്‍ത്തി മടങ്ങാനാകും ഇരുടീമുകളുടെയും ശ്രമം (Image Credits: Social Media)

സ്‌പോര്‍ട്‌സ് 18 നെറ്റ്‌വര്‍ക്കിലും, ജിയോഹോട്ട്‌സ്റ്റാറിലും കാണാം. ഐഎസ്എല്ലില്‍ ഇരുടീമുകളും പ്ലേ ഓഫില്‍ നിന്ന് നേരത്തെ പുറത്തായിരുന്നു. ഇനി സൂപ്പര്‍ കപ്പിലാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രതീക്ഷ (Image Credits: Social Media)