Jio Offers: 75 രൂപ മുടക്കിയാല്‍ ഡാറ്റാ പൂക്കാലം; ബിഎസ്എന്‍എല്ലിന് മുട്ടന്‍ പണിയൊരുക്കി ജിയോ
Jio New Offer: പ്രമുഖ ടെലികോം ദാതാക്കള്‍ മൊബൈല്‍ താരിഫ് ഉയര്‍ത്തിയതോടെ കോളടിച്ചത് ബിഎസ്എന്‍എല്ലിനാണ്. കാരണം അമിതമായ നിരക്ക് വര്‍ധനവ് മൂലം പലരും ജിയോയും എയര്‍ടെല്ലും വിഐയുമെല്ലാം ഉപേക്ഷിച്ച് ബിഎസ്എന്‍എല്ലിലേക്ക് ചേക്കേറുകയാണ്. ഇതോടെ ബിഎസ്എന്‍ എല്ലും തങ്ങളുടെ ഓഫറുകള്‍ വര്‍ധിപ്പിക്കാന്‍ തുടങ്ങി.

ബിഎസ്എന്‍എല്‍ ഓഫറുകള്‍ നല്‍കി ആളുകളെ കൂട്ടത്തോടെ കൊണ്ടുപോകുന്നത് ആര്‍ക്കും സഹിക്കുന്നില്ല. പ്രത്യേകിച്ച് ജിയോയ്ക്ക്. താരിഫ് ഉയര്‍ത്തിയെങ്കിലും ഉപഭോക്താക്കളെ നഷ്ടപ്പെട്ട് തുടങ്ങിയതോടെ ജിയോ അടവ് മാറ്റി. ഇപ്പോള്‍ ദിനംപ്രതി ഓഫറുകളുടെ കുത്തൊഴുക്കാണ്. (Image Credits: Social Media)

ഇപ്പോഴിതാ ജിയോ പുതിയൊരു ഓഫര്‍ കൂടി പ്രഖ്യാപിച്ചിരിക്കുകയാണ്. 75 രൂപയ്ക്ക് റീചാര്‍ജ് ചെയ്യുന്നവര്‍ക്ക് രണ്ട് ജിബി ഡാറ്റ സൗജന്യമായി ലഭിക്കും. ഒരു മാസത്തേക്കുള്ള അണ്‍ലിമിറ്റഡ് കോളിങ്ങിനും 50 എസ്എംഎസിനും പുറമെയാണ് ഡാറ്റ നല്‍കുന്നത്. (Image Credits: Social Media)

കുറഞ്ഞ രീതിയില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവര്‍ക്ക് വേണ്ടിയാണ് ജിയോ ഈ ഓഫര്‍ അവതരിപ്പിച്ചിരിക്കുന്നത്. (Image Credits: Social Media)

ഇത് കൂടാതെ എട്ടാം വാര്‍ഷികം പ്രമാണിച്ച് വേറെയും ഓഫറുകള്‍ ജിയോ പ്രഖ്യാപിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ 10 വരെയാണ് ഇവ ലഭിക്കുക. (Image Credits: Social Media)

899, 999, 3,599 രൂപയുടെ പ്ലാനുകളില്‍ റീചാര്‍ജ് ചെയ്യുന്നവര്‍ക്കാണ് ഓഫര്‍ അവതരിപ്പിച്ചിരിക്കുന്നത്. (Image Credits: Social Media)