പെരിയോറൽ ഡെർമറ്റൈറ്റിസ് ബാധിച്ചതായി നടി ജോയി കിംഗ്; ഈ ചർമ്മരോ​ഗത്തെക്കുറിച്ച് കൂടുതലറിയാം Malayalam news - Malayalam Tv9

Perioral Dermatitis: പെരിയോറൽ ഡെർമറ്റൈറ്റിസ് ബാധിച്ചതായി നടി ജോയി കിംഗ്; ഈ ചർമ്മരോ​ഗത്തെക്കുറിച്ച് കൂടുതലറിയാം

Published: 

20 Jul 2024 12:10 PM

Joey King Perioral Dermatitis: വായയ്ക്ക് ചുറ്റുമുള്ള ചർമ്മം വരണ്ട് പൊട്ടി പോകുന്ന രോ​ഗമാണ് പെരിയോറൽ ഡെർമറ്റൈറ്റിസ് എന്ന് അറിയപ്പെടുന്നത്. 20 നും 45 നും ഇടയിൽ പ്രായമുള്ള സ്ത്രീകളിലാണ് ഈ ചർമ്മ രോ​ഗം കൂടുതലായി കാണുന്നതെന്ന് പഠനത്തിൽ പറയുന്നു.

1 / 6പെരിയോറൽ ഡെർമറ്റൈറ്റിസ് എന്ന ചർമ്മരോ​ഗം ബാധിച്ചതായി അമേരിക്കൻ നടി ജോയി കിംഗ് കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു. തനിക്ക് പെരിയോറൽ ഡെർമറ്റൈറ്റിസ് എന്ന രോ​ഗം ബാധിച്ചിട്ട് ഏഴ് മാസമായെന്നും താരം ടിക് ടോക് വീഡിയോയിലൂടെ വ്യക്തമാക്കി. (Image Courtesy: Instagram)

പെരിയോറൽ ഡെർമറ്റൈറ്റിസ് എന്ന ചർമ്മരോ​ഗം ബാധിച്ചതായി അമേരിക്കൻ നടി ജോയി കിംഗ് കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു. തനിക്ക് പെരിയോറൽ ഡെർമറ്റൈറ്റിസ് എന്ന രോ​ഗം ബാധിച്ചിട്ട് ഏഴ് മാസമായെന്നും താരം ടിക് ടോക് വീഡിയോയിലൂടെ വ്യക്തമാക്കി. (Image Courtesy: Instagram)

2 / 6

വായയ്ക്ക് ചുറ്റുമുള്ള ചർമ്മം വരണ്ട് പൊട്ടി പോകുന്ന രോ​ഗമാണ് പെരിയോറൽ ഡെർമറ്റൈറ്റിസ് എന്ന് അറിയപ്പെടുന്നത്. ഇതിലൂടെ ചർമ്മം വരണ്ട് പൊട്ടുകയും ചൊറിച്ചിലുണ്ടാക്കുകയും ചെയ്യുന്നു. ചില കേസുകളിൽ കണ്ണുകൾ, മൂക്ക്, നെറ്റി, ജനനേന്ദ്രിയങ്ങൾ എന്നിവിടങ്ങളിലും ഇത് ബാധിച്ചേക്കാം. ചെറുപ്പക്കാരായ സ്ത്രീകളിലാണ് 90 ശതമാനവും ഈ രോ​ഗം കൂടുതലായി കണ്ടുവരുന്നത്. (Image Courtesy: Instagram)

3 / 6

സ്ത്രീകളിൽ മാത്രമല്ല പുരുഷന്മാരിലും ഈ രോ​ഗം ബാധിക്കാം. വായ്ക്ക് ചുറ്റും ബാധിക്കുന്ന ചുവന്ന് പാടുകളും ചൊറിച്ചിലും മൂക്കിലേക്കോ കണ്ണുകളിലേക്കോ വ്യാപിക്കാമെന്നും വിദ​ഗ്ധർ പറയുന്നുണ്ട്. രോ​ഗത്തിന്റെ തുടക്കത്തിൽ കുമിളകൾ, ചുണങ്ങ്, ചൊറിച്ചിൽ എന്നിവ പ്രകടമാകാം. കുമിളകൾ പൊട്ടി അതിനുള്ളിൽ നിന്നും ദ്രാവകം വരികയും മറ്റ് ഭാ​ഗങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്യാം. (Image Courtesy: Instagram)

4 / 6

20 നും 45 നും ഇടയിൽ പ്രായമുള്ള സ്ത്രീകളിലാണ് ഈ ചർമ്മ രോ​ഗം കൂടുതലായി കാണുന്നതെന്ന് പഠനത്തിൽ പറയുന്നു. വരണ്ടതും‌ ചുവന്നതുമായ ചർമ്മം, കുമിളകൾ, വായയ്ക്ക് ചുറ്റുമുള്ള ചെറിയ ചുവന്ന മുഖക്കുരു എന്നിവയാണ് പെരിയോറൽ ഡെർമറ്റൈറ്റിസിൻ്റെ പ്രധാന ലക്ഷണങ്ങളായി പറയുന്നത്. (Image Courtesy: Instagram)

5 / 6

മോയ്സ്ചറൈസറിന്റെ അമിത ഉപയോ​ഗം, ഹോർമോൺ മാറ്റങ്ങൾ, കോസ്മെറ്റിക് ഉൽപ്പന്നങ്ങളുടെ അമിത ഉപയോ​ഗം, ബാക്ടീരിയ അല്ലെങ്കിൽ ഫംഗസ് അണുബാധ, ചില സൺസ്‌ക്രീനുകളുടെ ഉപയോ​ഗം എന്നിവയെല്ലാമാണ് പെരിയോറൽ ഡെർമറ്റൈറ്റിസ് പിടിപെടുന്നതിന് പിന്നിലെ ചില കാരണങ്ങളായി വി​ദ​ഗ്ധർ ചൂണ്ടികാട്ടുന്നത്. (Image Courtesy: Instagram)

6 / 6

ഏതെങ്കിലും ഫേഷ്യൽ ഉൽപ്പന്നങ്ങളോ സൗന്ദര്യവർദ്ധക വസ്തുക്കളോ ഉപയോഗിച്ച ശേഷം ചർമ്മത്തിൽ അസ്വസ്ഥത അനുഭവപ്പെടുന്നുണ്ടെങ്കിൽ ഉടൻ തന്നെ ആ ക്രീം ഉപയോ​ഗിക്കുന്നത് അവസാനിപ്പിക്കുക. ഹൈഡ്രോകോർട്ടിസോൺ, സ്റ്റിറോയിഡ് ക്രീമുകൾ എന്നിവയുടെ ഉപയോഗം ചിലരിൽ വിവിധ ചർമ്മപ്രശ്നങ്ങൾ ഉണ്ടാക്കാമെന്നാണ് അമേരിക്കൻ ഓസ്റ്റിയോപതിക് കോളേജ് ഓഫ് ഡെർമറ്റോളജി പറയുന്നത്. (Image Courtesy: Instagram)

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്