Kiara Advani- Sidharth Malhotra: കുഞ്ഞതിഥിക്കായുള്ള കാത്തിരിപ്പിൽ കിയാരയും സിദ്ധാർഥും; പുതിയ പോസ്റ്റ് വൈറൽ
Kiara Advani and Sidharth Malhotra Announced Pregnancy: 2023 ഫെബ്രുവരി ഏഴിനാണ് സിദ്ധാർഥും കിയാരയും വിവാഹിതരായത്. രാജസ്ഥാനിലെ ജയ്സാൽമീറിൽ വെച്ചായിരുന്നു വിവാഹം.

ഏറെ ആരാധകരുള്ള ബോളിവുഡ് താരദമ്പതികളാണ് സിദ്ധാർഥ് മൽഹോത്രയും കിയാര അദ്വാനിയും. ഇപ്പോഴിതാ ദമ്പതികൾ ഒരു കുഞ്ഞതിഥിക്കായുള്ള കാത്തിരിപ്പിലാണ് എന്നറിയിച്ചിരിക്കുകയാണ്. കിയാര ആണ് തന്റെ സമൂഹ മാധ്യമത്തിലൂടെ ഗർഭിണിയാണെന്ന സന്തോഷ വാർത്ത പങ്കുവെച്ചത്. (Image Credits: Kiara Advani Facebook)

കുഞ്ഞു സോക്സ് കൈയിൽ പിടിച്ചിരിക്കുന്ന ഒരു ചിത്രമാണ് കിയാര സമൂഹ മാധ്യമത്തിൽ പങ്കുവെച്ചത്. 'തങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട സമ്മാനമായ കുഞ്ഞതിഥിക്കായി കാത്തിരിക്കുന്നു' എന്ന് താരം ചിത്രത്തോടൊപ്പം കുറിച്ചു. (Image Credits: Kiara Advani Facebook)

സെലിബ്രിറ്റികൾ ഉൾപ്പടെ നിരവധി പേരാണ് ഇരുവർക്കും ആശംസകൾ നേർന്ന് കൊണ്ട് രംഗത്ത് വന്നത്. സാമന്ത റൂത്ത് പ്രഭു, രശ്‌മിക മന്ദന, കൃതി സനോൻ ഉൾപ്പടെ നിരവധി താരങ്ങൾ ദമ്പതികൾക്ക് ആശംസകൾ നേർന്നു. (Image Credits: Facebook)

2023 ഫെബ്രുവരി ഏഴിനാണ് സിദ്ധാർഥും കിയാരയും വിവാഹിതരായത്. രാജസ്ഥാനിലെ ജയ്സാൽമീറിൽ വെച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ഈ ചടങ്ങിന് പിന്നാലെ മുംബൈയിൽ ബോളിവുഡ് താരങ്ങൾക്കായി റിസപ്‌ഷനും ഒരുക്കിയിരുന്നു. (Image Credits: Kiara Advani Facebook)

നിലവിൽ 'പരം സുന്ദരി' എന്ന ചിത്രത്തിന്റെ തിരക്കിലാണ് സിദ്ധാർഥ്. രൺവീർ സിങ്ങിനൊപ്പമുള്ള 'ഡോൺ 3' ആണ് കിയാരയുടെ അടുത്ത ചിത്രം. (Image Credits: Facebook)