Blackpink World Tour: പാട്ടും പാടി ലോകം ചുറ്റാൻ അവർ വരുന്നു; വേൾഡ് ടൂർ ഷെഡ്യൂൾ പുറത്തുവിട്ട് ‘ബ്ലാക്ക്പിങ്ക്’
Blackpink announces 2025 World Tour: 2025 ലെ വേൾഡ് ടൂറിനായാണ് ബ്ലാക്ക്പിങ്ക് വീണ്ടും നിരത്തിലിറങ്ങാൻ ഒരുങ്ങുന്നത്. ബ്ലാക്ക്പിങ്കിന്റെ ഏജൻസിയായ വൈജി എന്റർടൈൻമെന്റസ് ആണ് പ്രശസ്ത കെ-പോപ്പ് ഗേൾ ഗ്രൂപ്പിന്റെ വരാനിരിക്കുന്ന ടൂർ ഷെഡ്യൂൾ പ്രഖ്യാപിച്ചത്.

ഏറെ ആരാധകരുള്ള ലോക പ്രശസ്ത കൊറിയൻ സംഗീത ബാൻഡാണ് 'ബ്ലാക്ക്പിങ്ക്'. ജിസൂ, ജെന്നി, റോസ്, ലിസ എന്നിവരടങ്ങുന്ന നാലംഗ ബാൻഡ് 2022ന് ശേഷം സോളോ കരിയറിൽ ശ്രദ്ധ കേന്ദ്രീകരിച്ചു വരികയായിരുന്നു. ഒടുവിലിതാ ആരാധകർ ഏറെ ആകാംഷയോടെ കാത്തിരുന്ന ആ പ്രഖ്യാപനം എത്തിയിരിക്കുകയാണ്. ബ്ലാക്ക്പിങ്ക് വീണ്ടും ബാൻഡ് പ്രവർത്തനങ്ങളിൽ സജീവമാകും. (Image Credits: X)

2025 ലെ വേൾഡ് ടൂറിനായാണ് ബ്ലാക്ക്പിങ്ക് വീണ്ടും നിരത്തിലിറങ്ങാൻ ഒരുങ്ങുന്നത്. ബ്ലാക്ക്പിങ്കിന്റെ ഏജൻസിയായ വൈജി എന്റർടൈൻമെന്റസ് ആണ് പ്രശസ്ത കെ-പോപ്പ് ഗേൾ ഗ്രൂപ്പിന്റെ വരാനിരിക്കുന്ന ടൂർ ഷെഡ്യൂൾ പ്രഖ്യാപിച്ചത്. ദക്ഷിണ കൊറിയയിൽ രണ്ട് ഷോകളോടെയാണ് 2025 ലെ വേൾഡ് ടൂറിന് ബ്ലാക്ക്പിങ്ക് തുടക്കം കുറിക്കുക. തുടർന്ന് അമേരിക്കയിലും യൂറോപ്പിലും താരങ്ങൾ എത്തും. (Image Credits: X)

ജൂലൈ 5,6 തീയതികളിൽ ദക്ഷിണ കൊറിയ, ജൂലൈ 12 ലോസ് ഏഞ്ചൽസ്, ജൂലൈ 18 ചിക്കാഗോ, ജൂലൈ 22 കാനഡ, ജൂലൈ 26 ന്യൂയോർക്ക് എന്നിങ്ങനെയാണ് ജൂലൈ മാസത്തെ വേൾഡ് ടൂർ ഷെഡ്യൂൾ തീരുമാനിച്ചിരിക്കുന്നത്. തുടർന്ന് ഓഗസ്റ്റ് 2ന് പാരീസ്, ഓഗസ്റ്റ് 9ന് ബാഴ്‌സലോണ, ഓഗസ്റ്റ് 15ന് ലണ്ടൻ എന്നിവടങ്ങിലും താരങ്ങളെത്തും. (Image Credits: X)

വേൾഡ് ടൂറിന്റെ ബാക്കിയുള്ള ഷെഡ്യൂൾ അടുത്ത വർഷമാണ് പ്ലാൻ ചെയ്തിരിക്കുന്നത്. ജനുവരി 16, 17, 18 തീയതികളിൽ ബ്ലാക്ക്പിങ്ക് ജപ്പാനിലെ ടോക്കിയോയിൽ കോൺസർട്ട് സംഘടിപ്പിക്കും. ടൂറിന് മുന്നോടിയായി ബ്ലാക്ക്പിങ്ക് പുതിയ ആൽബം പുറത്തിറക്കുമോ എന്ന കാര്യത്തിൽ ഇനിയും വ്യക്തതയില്ല. (Image Credits: X)

അതേസമയം, വരാനിരിക്കുന്ന വേൾഡ് ടൂറിനുള്ള ഗാനങ്ങളുടെ ഔദ്യോഗിക സെറ്റ്‌ലിസ്റ്റ് ബ്ലാക്ക്‌പിങ്ക് പുറത്തിറക്കിയിട്ടില്ലെങ്കിലും, 'ടു-ടു ടു-ടു', 'വിസിൽ', 'ആസ് ഇഫ് ഇറ്റ്സ് യുവർ ലാസ്റ്റ്', 'സ്റ്റേ', 'പ്ലേയിങ് വിത്ത് ഫയർ' തുടങ്ങിയ ബ്ലാക്ക്പിങ്കിന്റെ പ്രശസ്‌ത ഗാനങ്ങൾ ടൂറിൽ ഉൾപ്പെടുത്തും എന്നാണ് സൂചന. (Image Credits: X)