'മ്മ് അ അ ആ...' ട്രെൻഡ് പിടിച്ച് കെ-പോപ്പ് താരങ്ങളും; NMIXXന്റെ പുതിയ വീഡിയോ വൈറൽ | Kpop Group NMIXX Singing Tamil Song Video Goes Viral, Indian Fans are Excited Malayalam news - Malayalam Tv9

Kpop Group NMIXX Viral Video: ‘മ്മ് അ അ ആ…’ ട്രെൻഡ് പിടിച്ച് കെ-പോപ്പ് താരങ്ങളും; NMIXXന്റെ പുതിയ വീഡിയോ വൈറൽ

Published: 

31 Jan 2025 21:42 PM

Kpop Group NMIXX Singing Tamil Song: NMIXX എന്ന കൊറിയൻ സംഗീത ബാൻഡിലെ അംഗങ്ങളുടെ 'മ്മ് അ അ ആ...' റീലാണ് ഇപ്പോൾ കെ-പോപ്പ് ആരാധകർക്കിടയിൽ തരംഗമാകുന്നത്.

1 / 5ഇൻസ്റ്റാഗ്രാം തുറന്നാൽ ഇപ്പോൾ ആദ്യം കേൾക്കുന്നത് 'മ്മ് അ അ ആ...' എന്നായിരിക്കും. ഈ ഗാനം ഉപയോഗിച്ചുള്ള റീൽസാണ് ഏതാനും നാളുകളായി സമൂഹ മാധ്യമങ്ങളിൽ ട്രെൻഡിങ്. പല താരങ്ങളും ഈ ട്രെൻഡിന്റെ ഭാഗമായിരുന്നു. ഇപ്പോഴിതാ അങ്ങ് കൊറിയയിലും ഈ ട്രെൻഡ് എത്തിയിരിക്കുകയാണ്. (Image Credits: X)

ഇൻസ്റ്റാഗ്രാം തുറന്നാൽ ഇപ്പോൾ ആദ്യം കേൾക്കുന്നത് 'മ്മ് അ അ ആ...' എന്നായിരിക്കും. ഈ ഗാനം ഉപയോഗിച്ചുള്ള റീൽസാണ് ഏതാനും നാളുകളായി സമൂഹ മാധ്യമങ്ങളിൽ ട്രെൻഡിങ്. പല താരങ്ങളും ഈ ട്രെൻഡിന്റെ ഭാഗമായിരുന്നു. ഇപ്പോഴിതാ അങ്ങ് കൊറിയയിലും ഈ ട്രെൻഡ് എത്തിയിരിക്കുകയാണ്. (Image Credits: X)

2 / 5

NMIXX എന്ന കൊറിയൻ സംഗീത ബാൻഡിലെ അംഗങ്ങളുടെ 'മ്മ് അ അ ആ...' റീലാണ് ഇപ്പോൾ കെ-പോപ്പ് ആരാധകർക്കിടയിൽ തരംഗമാകുന്നത്. ഹലോ82 എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് വീഡിയോ പങ്കുവെച്ചത്. NMIXX-ലെ അംഗങ്ങൾ ഈ ഗാനം പാടി അഭിനയിച്ചതിന്റെ ആവേശത്തിലാണ് ഇന്ത്യയിലെ കെ-പോപ്പ് ആരാധകർ. 'ഡീസൽ' എന്ന തമിഴ് ചിത്രത്തിലെ 'നങ്കൂരമാ എറങ്കുരെ' എന്ന ഗാനത്തിലെ വരികളാണിത്. (Image Credits: X)

3 / 5

ജെവൈപി എന്റർടൈൻമെന്റ്സിന് കീഴിലുള്ള SQU4D രൂപീകരിച്ച ദക്ഷിണ കൊറിയൻ ഗേൾ ബാൻഡാണ് NMIXX. 2022 ഫെബ്രുവരി 22ന് 'ആഡ് മറെ' എന്ന ആൽബം പുറത്തിറക്കി കൊണ്ടായിരുന്നു ബാൻഡിന്റെ അരങ്ങേറ്റം. ലില്ലി, ഹെവോൺ, സുള്ളൂൺ, ബേ, ജിവൂ, ക്യൂജിൻ എന്നിങ്ങനെ ആറ് അംഗങ്ങളുള്ള ഈ ബാൻഡിന്റെ ലീഡർ ഹെവോൺ ആണ്. (Image Credits: X)

4 / 5

സെപ്തംബർ 19-ന് NMIXX അവരുടെ രണ്ടാമത്തെ സിംഗിൾ ആൽബമായ Entwurf പുറത്തിറക്കി. ഇതിന് പിന്നാലെ 2022 ഡിസംബർ 9-ന് അംഗമായ ജിന്നി വ്യക്തിപരമായ കാരണങ്ങളാൽ കമ്പനിയുമായുള്ള കരാർ അവസാനിപ്പിച്ച് ഗ്രൂപ്പ് വിട്ടു. ഇതോടെ Nmixx ആറംഗ ഗ്രൂപ്പായി തുടരുമെന്ന് ജെവൈപി എൻ്റർടൈൻമെൻ്റ്സ് പ്രഖ്യാപിച്ചു. (Image Credits: X)

5 / 5

അതേസമയം, 2024 ഓഗസ്റ്റിന് ശേഷം ചെറിയ ഇടവേള എടുത്ത NMIXX ഇപ്പോഴിതാ സംഗീത ലോകത്തേക്കുള്ള തിരിച്ചുവരവ് പ്രഖ്യാപിച്ചിരിക്കുകയാണ്. 2025 മാർച്ചിൽ പുതിയ ആൽബം പുറത്തിറക്കി കൊണ്ടായിരിക്കും ബാൻഡിന്റെ തിരിച്ചുവരവ്. (Image Credits: X)

മെസി വന്നില്ലെങ്കിലെന്താ? ഈ ഇതിഹാസങ്ങള്‍ കേരളത്തില്‍ വന്നിട്ടുണ്ടല്ലോ
തണുപ്പുകാലത്ത് വാഴപ്പഴം കഴിക്കാമോ?
പുഴുങ്ങിയ മുട്ടയോ ഓംലെറ്റോ? ഹൃദയാരോഗ്യത്തിന് നല്ലത്
രാവിലെ അരി അരച്ച് ഇഡ്ഡലിയുണ്ടാക്കാം
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം