Krishna Kumar: ‘അമ്മായിയച്ഛനെ ചേട്ടായെന്ന് വിളിക്കുന്ന മരുമകന്‍, അങ്കിള്‍ എന്ന് വിളിക്കാന്‍ കിച്ചുവിന് ബുദ്ധിമുട്ടായിരുന്നു’
Sindhu Krishna About Krishna Kumar: കഴിഞ്ഞ ദിവസമായിരുന്നു നടന്‍ കൃഷ്ണ കുമാറിന്റെ അമ്പത്തിയേഴാം പിറന്നാള്‍ കുടുംബം ഗംഭീരമായി ആഘോഷിച്ചത്. അച്ഛന്റെ പിറന്നാള്‍ ഗംഭീരമാക്കാന്‍ മക്കള്‍ നാലുപേരും മികച്ച സര്‍പ്രൈസ് തന്നെയാണ് ഒരുക്കിയത്.

കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുത്ത പരിപാടിയായിരുന്നു നടന്‍ കൃഷ്ണ കുമാറിന്റെ പിറന്നാള്‍ ആഘോഷം പരിപാടിയില്‍ വെച്ച് സിന്ധു കൃഷ്ണ കുമാറിനെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് എല്ലാവരുടെയും ശ്രദ്ധയാകര്‍ഷിക്കുന്നത്. (Image Credits: Instagram)

അമ്മായിയച്ഛനെ ചേട്ടാ എന്ന് വിളിക്കുന്ന ഒരേയൊരു മരുമകന്‍ കൃഷ്ണ കുമാര്‍ ആയിരിക്കുമെന്നാണ് സിന്ധു പറയുന്നത്. അമ്മായിയപ്പനെ ചേട്ടായെന്ന് വിളിക്കുന്ന അച്ഛനാണ്, എന്റെ അച്ചന്‍ അമ്മയുടെ അച്ഛനെ ചേട്ടാ എന്നാണ് വിളിക്കുന്നതെന്ന് ആദ്യമായി വെളിപ്പെടുത്തിയത് അഹാനയാണ്.

എങ്ങനെയാണ് അങ്ങനെ വിളിച്ച് തുടങ്ങിയതെന്ന് പറയുകയാണ് സിന്ധു കൃഷ്ണ. കിച്ചു ആദ്യമായി എന്നെ പരിചയപ്പെട്ടപ്പോള്‍ അച്ഛന്‍ ചെറുപ്പമായിരുന്നു. അതുകൊണ്ട് അങ്കില്‍ എന്ന് വിളിക്കാന്‍ കിച്ചുവിന് ചമ്മലായിരുന്നു.

അതുകൊണ്ടാണ് ചേട്ടായെന്ന് വിളിച്ചത്. എന്നെ വിവാഹം കഴിക്കാന്‍ പറ്റുമോ ഇല്ലയോ എന്നൊന്നും അറിയില്ലല്ലോ എന്നും സിന്ധു പറഞ്ഞു.

എന്നാല്‍ സിനിമയില്‍ ആണെങ്കിലും എവിടെയാണെങ്കിലും മറ്റുള്ളവരെ അങ്കിള്‍ എന്ന് വിളിക്കുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നാണ് കൃഷ്ണ കുമാര്‍ പറയുന്നത്. തനിക്ക് തന്റെ പ്രായത്തെ കുറിച്ച് നല്ല ബോധമുണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.