Malavika Jayaram: ‘കുറച്ച് വൈകിപ്പോയി, എന്നാലും ഇത് പറയാതെ പറ്റില്ലല്ലോ’; മാളവിക ജയറാം
Malavika Jayaram Share Stunning Photos: ചിത്രങ്ങൾക്കൊപ്പം ഹൃദ്യമായ കുറിപ്പും മാളവിക പങ്കുവച്ചു.കാളിദാസിന്റെ വിവാഹത്തിന്റെ അഞ്ച് ചടങ്ങുകളിൽ അഞ്ചിനും ധരിച്ച വേഷത്തെ കുറിച്ചാണ് മാളവിക ജയറാം പങ്കുവച്ചിരിക്കുന്നത്.‘

ഏറെ ആരാധകരുള്ള പ്രിയ താര കുടുംബമാണ് നടൻ ജയറാമിന്റേത്. കഴിഞ്ഞ വർഷം താരകുടുംബത്തിൽ രണ്ട് വിവാഹങ്ങളാണ് നടന്നത്. കാളിദാസിന്റെയും മാളവികയുടെയും വിവാഹവും കേരളീയര്‍ ഏറ്റെടുത്തതാണ്. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. (image credits:instagram)

ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് ആർഭാടപൂർവമായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. കഴിഞ്ഞ ഡിസംബറിലായിരുന്നു നടൻ കാളിദാസിന്റെ വിവാഹം നടന്നത്. മോഡലായ താരിണി കലിംഗരായരെയാണ് കാളിദാസ് ജീവിത സഖിയാക്കിയത്. ഇപ്പോഴിതാ വിവാഹവുമായി ബന്ധപ്പെട്ടുള്ള ചിലചിത്രങ്ങൾ കൂടി പങ്കുവയ്ക്കുകയാണ് ജയറാമിന്റെ മകൾ മാളവിക. (image credits:instagram)

ചിത്രങ്ങൾക്കൊപ്പം ഹൃദ്യമായ കുറിപ്പും മാളവിക പങ്കുവച്ചു.കാളിദാസിന്റെ വിവാഹത്തിന്റെ അഞ്ച് ചടങ്ങുകളിൽ അഞ്ചിനും ധരിച്ച വേഷത്തെ കുറിച്ചാണ് മാളവിക ജയറാം പങ്കുവച്ചിരിക്കുന്നത്.‘അൽപം വൈകിപ്പോയി. പക്ഷേ, എത്ര മനോഹരമായ മറക്കാനാകാത്ത ഡിസംബറായിരുന്നു കടന്നുപോയത്.(image credits:instagram)

എന്നെ ഈ ആഘോഷത്തിന് ഒരുക്കിയവരെ കുറിച്ച് ഓർക്കാതിരിക്കാനാകില്ല. നിങ്ങളെല്ലാവരും ചേർന്നാണ് ഈ നിമിഷങ്ങള്‍ കൂടുതൽ മനോഹരമാക്കിയത്. എല്ലാവരുടെയും കഠിന പ്രയത്നത്തിനും സ്നേഹത്തിനും വലിയ നന്ദി അറിയിക്കുന്നു. നിങ്ങളില്ലായിരുന്നെങ്കിൽ ഇതൊന്നും സാധ്യമാകില്ല. ’– എന്നാണ് എല്ലാവർക്കും നന്ദി പറഞ്ഞുകൊണ്ടുള്ള കുറിപ്പില്‍ താരം പറയുന്നത്. (image credits:instagram)

കാളിദാസിനും താരിണിക്കും നവനീതിനും ഒപ്പമുള്ള ചിത്രങ്ങളാണ് മാളവിക ആദ്യം പങ്കുവച്ചത്. ഗൗൺ, മിഡി ഡ്രസ്, സൽവാർ തുടങ്ങിയ വസ്ത്രങ്ങളിലുള്ള ചിത്രങ്ങള്‍ താരം പങ്കുവച്ചവയിൽ ഉൾപ്പെടുന്നു. വസ്ത്രങ്ങൾക്കിണങ്ങുന്ന രീതിയിലുള്ള ആക്സസറീസും മേക്കപ്പും ഉപയോഗിച്ചിരിക്കുന്നു.(image credits:instagram)