ഇൻസ്റ്റഗ്രാമിൽ മാത്രം ഒതുങ്ങില്ല; കൗമാര അക്കൗണ്ടുകൾ ഫേസ്ബുക്കിലേക്കും മെസഞ്ചറിലേക്കും | Meta Expanads Instagram Teen Account Feature To Facebook And Messenger Malayalam news - Malayalam Tv9

Teen Account: ഇൻസ്റ്റഗ്രാമിൽ മാത്രം ഒതുങ്ങില്ല; കൗമാര അക്കൗണ്ടുകൾ ഫേസ്ബുക്കിലേക്കും മെസഞ്ചറിലേക്കും

Published: 

09 Apr 2025 16:45 PM

Meta Expanads Teen Account: ടീൻ അക്കൗണ്ട് ഫീച്ചർ ഫേസ്ബുക്കിലേക്കും മെസഞ്ചറിലേക്കും വ്യാപിപ്പിക്കുന്നു. ഈ മാസം എട്ടിന് മെറ്റ ഈ ഫീച്ചർ അവതരിപ്പിച്ചു എന്നാണ് റിപ്പോർട്ട്.

1 / 5ഇൻസ്റ്റഗ്രാമിൽ ഏർപ്പെടുത്തിയ കൗമാര അക്കൗണ്ട് ഫീച്ചർ മെറ്റയുടെ മറ്റ് ആപ്പുകളിലേക്കും വ്യാപിപ്പിക്കുന്നു. ഫേസ്ബുക്കും മെസഞ്ചറും അടക്കമുള്ള ആപ്പുകളിൽ ഈ മാസം എട്ടിന് ഫീച്ചർ അവതരിപ്പിച്ചു എന്നാണ് വിവരം. കൗമാരക്കാരുടെ സമൂഹമാധ്യമ ഉപയോഗം നിയന്ത്രിക്കുന്നതിനായാണ് ടീൻ അക്കൗണ്ട് ഫീച്ചർ അവതരിപ്പിച്ചത്. (Image Courtesy - Social Media)

ഇൻസ്റ്റഗ്രാമിൽ ഏർപ്പെടുത്തിയ കൗമാര അക്കൗണ്ട് ഫീച്ചർ മെറ്റയുടെ മറ്റ് ആപ്പുകളിലേക്കും വ്യാപിപ്പിക്കുന്നു. ഫേസ്ബുക്കും മെസഞ്ചറും അടക്കമുള്ള ആപ്പുകളിൽ ഈ മാസം എട്ടിന് ഫീച്ചർ അവതരിപ്പിച്ചു എന്നാണ് വിവരം. കൗമാരക്കാരുടെ സമൂഹമാധ്യമ ഉപയോഗം നിയന്ത്രിക്കുന്നതിനായാണ് ടീൻ അക്കൗണ്ട് ഫീച്ചർ അവതരിപ്പിച്ചത്. (Image Courtesy - Social Media)

2 / 5

ടീൻ അക്കൗണ്ടിലൂടെ മാതാപിതാക്കൾക്ക് കുട്ടികളുടെ അക്കൗണ്ടിൽ കൂടുതൽ നിയന്ത്രണം നൽകും. ടീൻ അക്കൗണ്ട് എന്ന പേരിലാണ് ഈ ഫീച്ചർ ഒരുങ്ങുന്നത്. ടീൻ അക്കൗണ്ടിൽ മാതാപിതാക്കൾക്കാവും മേൽനോട്ടം. അക്കൗണ്ടിലെ സെറ്റിഗ്സിൽ മാറ്റം വരുത്താനും കമൻ്റ് ബോക്സും മെസേജിംഗുമൊക്കെ നിയന്ത്രിക്കാനും മാതാപിതാക്കൾക്ക് സാധിക്കും.

3 / 5

സ്വാഭാവികമായിത്തന്നെ പ്രൈവറ്റ് അക്കൗണ്ടുകളാവും ടീൻ അക്കൗണ്ടുകൾ. അതുകൊണ്ട് തന്നെ എല്ലാവർക്കും ഈ അക്കൗണ്ടിലെ വിവരങ്ങൾ കാണാനാവില്ല. ടീൻ അക്കൗണ്ട് ഉടമകൾക്ക് ഫോളോവേഴ്സുമായി മാത്രമേ ആശയവിനിമയം നടത്താൻ കഴിയൂ. ടാഗ്, മെൻഷൻ തുടങ്ങി വിവിധ ഫീച്ചറുകൾക്ക് ടീൻ അക്കൗണ്ടിൽ നിയന്ത്രണങ്ങളുണ്ടാവും.

4 / 5

18 വയസിൽ താഴെയുള്ള കുട്ടികളുടെ അക്കൗണ്ടുകൾക്കാണ് ഈ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഇവർക്ക്ലൈവ് പോകുന്നതിന് മുൻപ് മാതാപിതാക്കൾ അനുവാദം നൽകേണ്ടതുണ്ട്. ഡയറക്റ്റ് മെസേജുകളിൽ നഗ്നതയുള്ള ചിത്രങ്ങളുണ്ടെങ്കിൽ ഈ ചിത്രങ്ങൾ സ്വമേധയാ ബ്ലർ ചെയ്യുമെന്നതും ടീൻ അക്കൗണ്ടിൻ്റെ പ്രത്യേകതയാണ്.

5 / 5

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ ആപ്പുകൾ 13 വയസിന് മുകളിലുള്ളവർക്ക് അക്കൗണ്ട് ആരംഭിക്കാൻ അനുവാദം നൽകുന്നുണ്ട്. 13 മുതൽ 18 വരെ പ്രായമുള്ള കുട്ടികളുടെ അക്കൗണ്ട് ഇനി മുതൽ ടീൻ അക്കൗണ്ട് എന്നാവും അറിയപ്പെടുക. വരുന്ന ഏതാനും മാസങ്ങൾക്കുള്ളിൽ ഈ ഫീച്ചർ നിലവിൽ വരും.

Related Photo Gallery
ക്രിസ്മസ് അപ്പുപ്പന് ആ തൊപ്പി കിട്ടിയതെങ്ങനെ?
കുക്കറിൽ ചായ ഉണ്ടാക്കിയാലോ ?
പ്രമേഹമുള്ളവര്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?
ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് കഴിച്ചാൽ എന്താണ് പ്രശ്നം?
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം