Miss World Crown Cost: മിസ് വേൾഡ് കിരീടത്തിന്റെ വില എത്രയെന്ന് അറിയാമോ?
Miss World Crown: അറിവും അഴകും ആത്മവിശ്വാസവും ഒന്നിക്കുന്നതിന്റെ പ്രതീകമാണ് ലോക സുന്ദരി കിരീടം. എന്നാൽ വജ്രങ്ങളാലും മുത്തുകളാലും അലങ്കരിച്ചിരിക്കുന്ന ഈ കിരീടത്തിന്റെ യഥാർത്ഥ വില അറിയാമോ?

മിസ് വേൾഡ് കിരീടം ഒരിക്കലും ജയിക്കുന്ന ആൾക്ക് സ്വന്തമല്ല. മിസ് വേൾഡ് ഓർഗനൈസേഷന്റെ കയ്യിലാകും കിരീടം ഉണ്ടായിരിക്കുക. വിജയിക്കുന്നവർക്ക് അവരുടെ കാലയളവിൽ ഉപയോഗിക്കാം. വിജയിക്ക് കിരീടത്തിന്റെ ഒരു പകർപ്പും ലഭിക്കും.

2001 മുതൽ 2016 വരെ ഉപയോഗിച്ചത്, മധ്യഭാഗത്തായി ടർക്കോയ്സ് കല്ലും അഞ്ച് സമുദ്രങ്ങളെ പ്രതിനിധീകരിക്കുന്ന അഞ്ച് സ്പൈക്കുകളുമുള്ള സിൽവർ ആൻഡ് ഗോൾഡ് കിരീടമായിരുന്നു.

ജാപ്പനീസ് കമ്പനിയായ മിഖിമോട്ടോയാണ് മിസ് വേൾഡ് കിരീടം ഡിസൈൻ ചെയ്തിരിക്കുന്നത്.കിരീടത്തിന്റെ ചുറ്റും ഭൂഖണ്ഡങ്ങളെ പ്രതിനിധീകരിക്കുന്ന ആറ് ഗോൾഡ് ബ്രാഞ്ചസുണ്ട്. മുത്തുകളും വജ്രങ്ങളും കൊണ്ട് ഇവ അലങ്കരിച്ചിരിക്കുന്നു. മധ്യഭാഗത്തായി ഒരു ബ്ലൂ ഗ്ലോബുണ്ട്.

ഇന്ന് നാം കാണുന്ന തരത്തിലുള്ള കിരീടം 2017 ലാണ് അവതരിപ്പിച്ചത്. 1951 മുതൽ 1973 വരെയുള്ള കാലയളവിൽ മുത്തുകളും വജ്രങ്ങളും കൊണ്ട് അലങ്കരിച്ച കിരീടമായിരുന്നു. റെഡ വെൽവറ്റ് ക്യാപ്പോടു കൂടിയ രണ്ടാമത്തെ കിരീടം 1974 മുതൽ 2000 വരെ ഉപയോഗിച്ചു.

മിസ് വേൾഡ് മത്സരത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് അനുസരിച്ച്, ലോകസുന്ദരി കിരീടത്തിന് വില ഏകദേശം 100,000 ഡോളറാണ്.