Mysterious plant : കൊടൂരവിഷമുള്ള സുന്ദരസസ്യം, മരിച്ചാൽ മൃതശരീരത്തിൽ തെളിയുന്ന ചിരി, ആ വിഷച്ചെടിയെപ്പറ്റി അറിയണോ?
Mystery plant Hemlock poisoning effects: ഈ വിഷം നാഡീവ്യൂഹത്തെ ബാധിക്കുകയും മുഖത്തെ പേശികളെ സങ്കോചിപ്പിക്കുകയും ചെയ്യുന്നതിലൂടെ, ഒരുതരം വിചിത്രവും ഭയാനകവുമായ ചിരി പോലെ തോന്നുന്ന ഒരു ഭാവം മുഖത്ത് ഉണ്ടാകുന്നു.

ചിരിച്ചുകൊണ്ട് മരണത്തിലേക്ക് നയിക്കുന്ന... മരണശേഷവും മൃതദേഹത്തില്‍ ചിരി അവശേഷിപ്പിക്കുന്ന ഒരു അപൂര്‍വ്വ വിഷമുള്ള സസ്യത്തെപ്പറ്റി കേട്ടിട്ടുണ്ടോ?

പുരാതന ഗ്രീസില്‍, വധശിക്ഷ നടപ്പാക്കാന്‍ ഹെംലോക്ക് ചെടിയുടെ വിഷം ഉപയോഗിച്ചിരുന്നു. പ്രശസ്ത ഗ്രീക്ക് തത്വചിന്തകനായ സോക്രട്ടീസിനെ കൊലപ്പെടുത്തിയത് ഈ വിഷം നല്‍കിയാണ്.

ഹെംലോക്ക് വിഷബാധയുടെ ഒരു പ്രധാന ലക്ഷണം 'റിസസ് സാര്‍ഡോണിക്കസ്' എന്നറിയപ്പെടുന്ന ഒരുതരം ചിരിയാണ്. ഈ വിഷം നാഡീവ്യൂഹത്തെ ബാധിക്കുകയും മുഖത്തെ പേശികളെ സങ്കോചിപ്പിക്കുകയും ചെയ്യുന്നതിലൂടെ, ഒരുതരം വിചിത്രവും ഭയാനകവുമായ ചിരി പോലെ തോന്നുന്ന ഒരു ഭാവം മുഖത്ത് ഉണ്ടാകുന്നു.

ഹെംലോക്കിലെ 'കോണിന്‍' പോലുള്ള വിഷവസ്തുക്കള്‍ നാഡീവ്യവസ്ഥയെയാണ് ബാധിക്കുന്നത്. ഇത് പേശികളുടെ നിയന്ത്രണം നഷ്ടപ്പെടുത്തുകയും ക്രമേണ ശ്വാസതടസ്സമുണ്ടാക്കി മരണത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.

ഹെംലോക്ക് വിഷബാധയേറ്റുള്ള മരണം സാധാരണയായി ശ്വാസംമുട്ടല്‍ കാരണമാണ് സംഭവിക്കുന്നത്. വിഷം ശരീരത്തിന്റെ താഴത്തെ ഭാഗങ്ങളില്‍ നിന്ന് മുകളിലേക്ക് വ്യാപിക്കുന്നതിനാല്‍, ക്രമേണ ശ്വാസമെടുക്കാന്‍ ആവശ്യമായ പേശികളെ തളര്‍ത്തിക്കളയുന്നു.