Naga Chaitanya : നാഗ ചൈതന്യക്കും ശോഭിതയ്ക്കും കൂടിയുള്ള സ്വത്ത് വിവരം കേട്ടാൽ കണ്ണു തള്ളും
Naga Chaitanya Sobhita Dhulipala Assets: സ്വത്തിൻ്റെ കണക്കുകൾ നോക്കിയാൽ ഇരുവർക്കും ഏകദേശം 200 കോടിക്ക് അടുത്ത് ആസ്തയുണ്ട്, ചിത്രങ്ങളിൽ നിന്നും ബ്രാൻഡിങ്ങിൽ നിന്നും കിട്ടുന്ന തുകയും വരുമാനത്തിൻ്റെ ഭാഗമാണ്

നാഗ ചൈതന്യ- ശോഭിത ധൂലിപാല വിവാഹ നിശ്ചയം മാധ്യമങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു. നാഗാർജുന അക്കിനേനി ഇരുവരുടെയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചതോ താരങ്ങളെ പറ്റിയുള്ള വിവരങ്ങളാണ് പ്രേക്ഷകരും പരിശോധിക്കുന്നത്

തെലുങ്ക് സിനിമയിലെ പ്രമുഖ താരമായ നാഗ ചൈതന്യയെ ആരാധകർ സ്നേഹത്തോടെ വിളിക്കുന്നത് "ചായ്" എന്നാണ് 2009-ൽ ജോഷ് എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയരംഗത്ത് എത്തിയത്

മായ ചെസാവെ, 100% ലവ് തുടങ്ങിയ ഹിറ്റുകളിലൂടെ അദ്ദേഹം അതിവേഗം ജനപ്രീതി നേടിയ താരമാണ് നാഗ ചൈതന്യ

37 കാരനായ നാഗ ചൈതന്യയുടെ സമ്പത്ത് ഏകദേശം 154 കോടി രൂപയാണെന്ന് ചില വെബ്സൈറ്റുകൾ പറയുന്നു. ഹൈദരാബാദിലെ ജൂബിലി ഹിൽസിലെ ആഡംബര മാളികയിലാണ് അദ്ദേഹം താമസിക്കുന്നത്

നാഗ ചൈതന്യയുടെ കാർ ശേഖരവും ശ്രദ്ധേയമാണ്. ഏകദേശം 1.75 കോടി രൂപ വിലമതിക്കുന്ന ഫെരാരി എഫ് 430, 3.43 കോടി രൂപ വിലമതിക്കുന്ന റേഞ്ച് റോവർ ഓട്ടോബയോഗ്രഫി എന്നിവ അദ്ദേഹത്തിന് സ്വന്തമായുണ്ട്. 19 ലക്ഷം രൂപ വിലയുള്ള ബിഎംഡബ്ല്യു ആർ 9 ടി, 13 ലക്ഷം രൂപ വിലയുള്ള ട്രയംഫ് ത്രക്സ്റ്റൺ ആർ എന്നിവയുൾപ്പെടെ ചില സൂപ്പർ ബൈക്കുകളും അദ്ദേഹത്തിന്റെ ശേഖരത്തിലുണ്ട്.

അതേസമയം, ശോഭിത ധുലിപാലയുടെ ആസ്തി 7 മുതൽ 10 കോടി രൂപ വരെയാണെന്ന് ബോളിവുഡ് ഷാദികൾ റിപ്പോർട്ട് ചെയ്യുന്നു.

സിനിമകളിലും ടിവി ഷോകളിലും അഭിനയിക്കുന്നതിന് ഒരു പ്രോജക്റ്റിന് 70 ലക്ഷം മുതൽ ഒരു കോടി രൂപ വരെയാണ് പ്രതിഫലം

മലയാളത്തിലടക്കം ചിത്രങ്ങൾ പൂർത്തിയാക്കി കഴിഞ്ഞു താരം