Navya Nair: വീട്ടുകാര്‍ക്ക് നല്‍കിയ വാക്ക് പാലിച്ചു, അവര്‍ കണ്ടെത്തിയ ആളെ വിവാഹം ചെയ്തു, എന്നാല്‍; നവ്യയുടെ ജീവിതം ചര്‍ച്ചയാകുന്നു
Navya Nair Divorce Discussions in Social Media: പണ്ടുകാലത്ത് വിവാഹം കഴിക്കുന്നതോടെ പല നായികമാരും അഭിനയ ജീവിതത്തോട് തന്നെ വിടപറയും. എന്നാല്‍ ഇന്ന് കാര്യങ്ങള്‍ അങ്ങനെയല്ല. മലയാള സിനിമയിലെ പ്രമുഖ നടിമാരില്‍ പലരും ഇന്ന് കുടുംബ ജീവിതം നയിച്ച് മുന്നോട്ട് പോകുകയാണ്. അവരുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

ഏറെ നാളത്തെ ഇടവേള എടുത്തെങ്കിലും ശക്തമായ തിരിച്ചുവരവ് നടത്തിയ നടിയാണ് നവ്യ നായര്‍. 2010ലായിരുന്നു നവ്യയുടെ വിവാഹം. മുംബൈയില്‍ സ്ഥിരതാമസമാക്കിയ സന്തോഷായിരുന്നു നവ്യയ്ക്ക് താലി ചാര്‍ത്തിയത്. സിനിമയില്‍ തിളങ്ങി നിന്ന സമയത്തായിരുന്നു നവ്യയുടെ വിവാഹം. തമിഴില്‍ നിന്നും ആ സമയത്ത് താരത്തിന് ഓഫറുകള്‍ ലഭിച്ചിരുന്നു. എന്നാല്‍ വീട്ടുകാര്‍ കണ്ടുപിടിച്ച ആളെ നവ്യ വിവാഹം ചെയ്യുകയായിരുന്നു. (Image Credits: Instagram)

എന്നാല്‍ ഇരുവരും തമ്മില്‍ പത്ത് വയസിന്റെ വ്യത്യാസമുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. വിവാഹിതയാകുമ്പോള്‍ നവ്യയ്ക്ക് 24 വയസും സന്തോഷിന് 34 വയസുമായിരുന്നു എന്നുമാണ് പലരും അഭിപ്രായപ്പെടുന്നത്.

പ്രണയിക്കില്ല, പഠനം മുടക്കില്ല, ഫോണ്‍ ചോദിക്കില്ല തുടങ്ങിയ കാര്യങ്ങളില്‍ ഉറപ്പ് നല്‍കിയതിന് ശേഷമാണ് തന്നെ മാതാപിതാക്കള്‍ സിനിമയില്‍ അഭിനയിക്കാന്‍ വിട്ടതെന്ന് നവ്യ തന്നെ മുമ്പ് പറഞ്ഞിട്ടുണ്ട്. എന്നാല്‍ നവ്യ സിനിമാ മേഖലയിലുള്ള ഒരാളെ പ്രണയിച്ചിരുന്നുവെന്നും വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ അത് വര്‍ക്കൗട്ടായില്ല.

ഇതിന് ശേഷമായിരുന്നു നവ്യയുടെ വിവാഹം. എന്നാല്‍ കഴിഞ്ഞ കുറച്ചുനാളുകളായി നവ്യയോടൊപ്പം ഭര്‍ത്താവിനെ കാണാതായതോടെ ഇരുവരും വേര്‍പിരിഞ്ഞു എന്ന നിഗമനത്തിലാണ് ആരാധകര്‍. ഇപ്പോള്‍ ഡാന്‍സും സ്‌കൂളും യൂട്യൂബ് ചാനലുമായി സജീവമാണ് നവ്യ. മകന്‍ സായിയെയും കേരളത്തിലാണ് പഠിപ്പിക്കുന്നത്.

കഴിഞ്ഞ വിഷുവിന് അമ്മ, അച്ഛന്‍, സഹോദരന്‍, മകന്‍ എന്നിവര്‍ക്കൊപ്പം വിഷു ആഘോഷിച്ച നവ്യയുടെ ചിത്രങ്ങളും വൈറലായിരുന്നു. ഈ ഫോട്ടോയ്ക്ക് താഴെയും നിരവധിയാളുകള്‍ ഭര്‍ത്താവിനെ അന്വേഷിച്ചു. എന്നാല്‍ താനും ഭര്‍ത്താവും വേര്‍പിരിഞ്ഞോ എന്നതിനെ കുറിച്ച് നവ്യ ഇതുവരേക്കും പ്രതികരിച്ചിട്ടില്ല.