Nilambur By Election 2025: വോട്ട് ചെയ്തിട്ട് എന്ത് പ്രയോജനം? കാര്യമുണ്ട്, നഷ്ടപ്പെടുത്തുന്നത് വലിയ അവസരം
Importance of vote in Democratic Country: രാഷ്ട്രത്തിന്റെ ഭാവി നിര്‍ണയിക്കുന്നതു പോലും വോട്ടുകളാണ്. വോട്ടവകാശം വിനിയോഗിക്കുന്നതിലൂടെ രാജ്യത്തിന്റെ ഭാവി നിര്‍ണയിക്കുന്നതിലാണ് നാം പങ്കാളികളാകുന്നത്

തിരഞ്ഞെടുപ്പ് സമയത്ത് ഭൂരിപക്ഷം പേരും വോട്ട് ചെയ്യാന്‍ പോകുമെങ്കിലും താല്‍പര്യക്കുറവ് കാണിക്കുന്ന ചിലരുണ്ട്. വോട്ട് ചെയ്തിട്ട് എന്തു കാര്യമെന്നാണ് ഇവരുടെ ചോദ്യം (Image Credits: Social Media)

എന്നാല്‍ കാര്യമുണ്ട്. ഒരു വോട്ടിന് പല മാറ്റങ്ങളുമുണ്ടാക്കാനാകും. നമ്മള്‍ ഒരാളുടെ വോട്ടിന് പ്രത്യേകിച്ചൊന്നും ചെയ്യാനാകില്ലെന്നത് തെറ്റായ ധാരണയാണ്.

രാഷ്ട്രത്തിന്റെ ഭാവി നിര്‍ണയിക്കുന്നതു പോലും വോട്ടുകളാണ്. വോട്ടവകാശം വിനിയോഗിക്കുന്നതിലൂടെ രാജ്യത്തിന്റെ ഭാവി നിര്‍ണയിക്കുന്നതിലാണ് നാം പങ്കാളികളാകുന്നത്.

വോട്ടവകാശം വിനിയോഗിക്കാത്തത് രാഷ്ട്ര നിര്‍മ്മാണത്തില്‍ പങ്കാളിയാകാനുള്ള അവസരം നഷ്ടപ്പെടുത്തുന്നതിന് തുല്യമാണ്. അതുകൊണ്ട് തീര്‍ച്ചയായും വോട്ട് ചെയ്യണം. വിവരങ്ങള്‍ക്ക് കടപ്പാട്: മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍.

അതേസമയം, നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പ് പുരോഗമിക്കുന്നു. ആദ്യ മണിക്കൂറില്‍ നിരവധി പേരാണ് വോട്ട് ചെയ്യാനെത്തിയത്. ചിത്രങ്ങളില്‍ നിലമ്പൂരിലെ ഉപതിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍