ഓണസദ്യ ചമ്രം പടിഞ്ഞിരുന്ന തന്നെ കഴിയ്ക്കണം; കാരണമറിയണ്ടേ! | Onam 2024, what is the benefits of eating onasadhya in a floor with cross legged position, know about more Malayalam news - Malayalam Tv9

Onam 2024: ഓണസദ്യ ചമ്രം പടിഞ്ഞിരുന്ന തന്നെ കഴിയ്ക്കണം; കാരണമറിയണ്ടേ!

Published: 

25 Aug 2024 13:26 PM

How To Eat Onasadhya: ആയുർവേദത്തിലും നിലത്ത് ഇങ്ങനെ ഇരുന്ന് ഭക്ഷണം കഴിയ്ക്കുന്നത് നല്ലതാണെന്നാണ് പറയുന്നത്. ഇത് കുടലിന് ആരോഗ്യപരമായ പല ഗുണങ്ങളും നൽകുന്ന രീതിയാണ്. ശരീരം നിവർന്ന പൊസിഷനിൽ ആയതിനാൽ പെട്ടെന്ന് കുടലിന് ഭക്ഷണം ദഹിപ്പിയ്ക്കാൻ കഴിയും.

1 / 5ഓണത്തിന് പ്രധാനം സദ്യ തന്നെയാണ്. സദ്യ കഴിക്കുന്നതിലും വിളമ്പുന്നതിലും വരെ ചില ചിട്ടവട്ടങ്ങളുണ്ട്. ചിലരൊക്കെ അത് ഇപ്പോഴും പിന്തുടരുന്ന ഒന്നാണ്. നാക്കിലയിൽ ഒരോ കൂട്ടും വിളമ്പന്നതിന് ഓരോ സ്ഥാനം തന്നെയുണ്ട്. എന്നാൽ വെറുതെ അങ്ങ് വാരിവലിച്ച് കഴിച്ചാൽ അത് സദ്യയാവില്ല. കഴിക്കുന്നതിനുമുണ്ട് ഓരോ രീതികൾ. (Image Credits: Social Media)

ഓണത്തിന് പ്രധാനം സദ്യ തന്നെയാണ്. സദ്യ കഴിക്കുന്നതിലും വിളമ്പുന്നതിലും വരെ ചില ചിട്ടവട്ടങ്ങളുണ്ട്. ചിലരൊക്കെ അത് ഇപ്പോഴും പിന്തുടരുന്ന ഒന്നാണ്. നാക്കിലയിൽ ഒരോ കൂട്ടും വിളമ്പന്നതിന് ഓരോ സ്ഥാനം തന്നെയുണ്ട്. എന്നാൽ വെറുതെ അങ്ങ് വാരിവലിച്ച് കഴിച്ചാൽ അത് സദ്യയാവില്ല. കഴിക്കുന്നതിനുമുണ്ട് ഓരോ രീതികൾ. (Image Credits: Social Media)

2 / 5

നിലത്ത് പാ വിരിച്ച് ചമ്രം പടിഞ്ഞിരുന്നാണ് പരമ്പരാഗത രീതിയിൽ ഓണസദ്യയുണ്ണുന്നത്. അങ്ങനെ ഇരുന്ന് സദ്യഉണ്ണുന്നത് വെറെതെയല്ല. അതിന് വേറെ പല ​ഗുണങ്ങളുമുണ്ട്. യോഗയിലെ സുഖാസന എന്ന രീതിയോട് സാമ്യമുള്ള ഇരിപ്പാണ് ചമ്രം പടിഞ്ഞിരുക്കുക എന്നത്. കേരളത്തിൽ മാത്രമല്ല അങ്ങ് ചൈനയിലും ജപ്പാനിലുമെല്ലാം ആരോഗ്യത്തിന്റെ ഭാഗമായി പറയുന്ന ഇരിപ്പ് രീതിയാണിത്. (Image Credits: Social Media)

3 / 5

ആയുർവേദത്തിലും നിലത്ത് ഇങ്ങനെ ഇരുന്ന് ഭക്ഷണം കഴിയ്ക്കുന്നത് നല്ലതാണെന്നാണ് പറയുന്നത്. ഇത് കുടലിന് ആരോഗ്യപരമായ പല ഗുണങ്ങളും നൽകുന്ന രീതിയാണ്. കാരണം മറ്റൊന്നുമല്ല. ചമ്രം പടിഞ്ഞിരുന്ന് കഴിക്കുമ്പോൾ പെട്ടെന്ന് തന്നെ ഭക്ഷണം ദഹിക്കുന്നു. മാത്രമല്ല, നാം ഭക്ഷണമെടുക്കാനായി മുന്നോട്ടും പുറകോട്ടും ശരീരം അനക്കുകയും ചെയ്യുന്നു. (Image Credits: Social Media)

4 / 5

അങ്ങനെ ശരീരം അനങ്ങുമ്പോൾ വയറ്റിലെ മസിലുകൾക്ക വ്യായാമം നൽകുന്നു. അതുകൊണ്ട് തന്നെ ഭക്ഷണം പെട്ടെന്ന് തന്നെ ശരീരത്തിന് വലിച്ചെടുക്കാൻ സാധിയ്ക്കുന്നു. നാം കഴിയ്ക്കുമ്പോൾ ഇരിയ്ക്കുന്ന രീതിയും സ്ഥാനവുമെല്ലാം ദഹാനാരോഗ്യത്തെ സ്വാധീനിയ്ക്കുന്ന പ്രധാനപ്പെട്ട ഘടകമാണ്. (Image Credits: Social Media)

5 / 5

മലബന്ധം പോലുള്ള പ്രശ്‌നങ്ങൾക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ് നിലത്തിരുന്ന് ആഹാരം കഴിക്കുന്നത്. നിലത്ത് കാലുകൾ പിണച്ച് ഇരിയ്ക്കുന്നത്‌ ഇടുപ്പിന്റെയും കണങ്കാലിന്റെയും ആരോഗ്യത്തിനും നല്ലതാണ്. ശരീരം നിവർന്ന പൊസിഷനിൽ ആയതിനാൽ പെട്ടെന്ന് കുടലിന് ഭക്ഷണം ദഹിപ്പിയ്ക്കാൻ കഴിയും. (Image Credits: Social Media)

Related Photo Gallery
T20 World Cup 2026: ‘ഞങ്ങളുടെ ക്യാപ്റ്റൻ എവിടെ?’; ഐസിസി പോസ്റ്ററിൽ സൽമാൻ അലി ആഘ ഇല്ലാത്തതിനെ ചോദ്യം ചെയ്ത് പിസിബി
Dandruff Treatment: താരൻ പോകത്താതിന് കാരണം ഇതെല്ലാം; പരിഹാരവും ഇവിടുണ്ട്
Suryakumar Yadav: ഗില്ലിനെ വിമര്‍ശിക്കുന്നതിനിടയില്‍ രക്ഷപ്പെട്ട് പോകുന്നയാള്‍; സൂര്യകുമാര്‍ യാദവിന് മുന്നറിയിപ്പ്‌
Christmas 2025 Recipe: ക്രിസ്മസ് വിരുന്നിന് എന്ത് ഉണ്ടാക്കുമെന്ന ടെൻഷൻ വേണ്ട; സുറിയാനി ക്രിസ്ത്യാനികളുടെ ഈ സ്പെഷ്യൽ’പിടി’ പിടിച്ചാലോ!
Triprayar ekadashi 2025: പുതുവർഷത്തിനു മുന്നോടിയായി വരുന്ന ഏകാദശി! ഈ കാര്യങ്ങൾ ചെയ്യരുത്
Namma Metro: ഓരോ നാല് മിനിറ്റിലും ട്രെയിന്‍; ബെംഗളൂരു നമ്മ മെട്രോ യാത്രക്കാരുടെ ടൈം ബെസ്റ്റ് ടൈം
ഓറഞ്ചിൻ്റെ തൊലി കളയല്ലേ! പഴത്തേക്കാൾ ​ഗുണമാണ്
മുട്ട കാൻസറിനു കാരണമാകുമോ?
ഐപിഎല്‍ ലേലത്തില്‍ ഇവര്‍ കോടികള്‍ കൊയ്യും?
ക്രിസ്മസ് അവധിയല്ലേ, കണ്ടിരിക്കേണ്ട കെ-ഡ്രാമകൾ ഇതാ
70 അടി നീളമുള്ള മെസിയുടെ പ്രതിമ
മെസിക്കൊപ്പം രാഹുൽ ഗാന്ധി
യുഡിഎഫ് ജയിക്കില്ലെന്ന് പന്തയം; പോയത് മീശ
മെസിയെ കാണാൻ സാധിച്ചില്ല, സ്റ്റേഡിയം തകർത്ത് ആരാധകർ