ഫോൺ പഴയതാണെങ്കിലും പുതിയ ക്യാമറ ഫീച്ചറുകൾ നഷ്ടമാവില്ല; വൺ യുഐ 7 അപ്ഡേറ്റിൽ ഗ്യാലക്സി ഉപഭോക്താക്കൾക്ക് സന്തോഷവാർത്ത | One UI 7 Update Will Bring LOG Video Recording To Older Samsung Galaxy Models Malayalam news - Malayalam Tv9

One UI 7: ഫോൺ പഴയതാണെങ്കിലും പുതിയ ക്യാമറ ഫീച്ചറുകൾ നഷ്ടമാവില്ല; വൺ യുഐ 7 അപ്ഡേറ്റിൽ ഗ്യാലക്സി ഉപഭോക്താക്കൾക്ക് സന്തോഷവാർത്ത

Published: 

10 Apr 2025 17:55 PM

One UI 7 Update Camera Features: സാംസങിൻ്റെ വൺ യുഐ 7 അപ്ഡേറ്റിലെ ക്യാമറ ഫീച്ചറുകൾ പഴയ ഗ്യാലക്സി ഫോണുകൾക്കും ലഭിക്കുമെന്ന് വിവരം. എൽഒജി വിഡിയോ റെക്കോർഡിങ് അടക്കമാണ് പുതിയ അപ്ഡേറ്റ്.

1 / 5സാംസങിൻ്റെ വൺ യുഐ സ്കിൻ 7 അപ്ഡേറ്റ് പുറത്തിറങ്ങിയിരിക്കുകയാണ്. ഈ മാസം ഏഴിന് ദക്ഷിണകൊറിയയിലാണ് ഈ അപ്ഡേറ്റ് പുറത്തിറങ്ങിയത്. സാംസങ് ഗ്യാലക്ഷി എസ്24 അടക്കമുള്ള ഫോണുകൾക്ക് ഈ അപ്ഡേറ്റ് ലഭിക്കും. പുതിയ ക്യാമറ ഫീച്ചറുകളടക്കം ഏറെ പുതുമയുമായാണ് അപ്ഡേറ്റ് പുറത്തിറങ്ങിയിരിക്കുന്നത്. (Image Courtesy - Social Media)

സാംസങിൻ്റെ വൺ യുഐ സ്കിൻ 7 അപ്ഡേറ്റ് പുറത്തിറങ്ങിയിരിക്കുകയാണ്. ഈ മാസം ഏഴിന് ദക്ഷിണകൊറിയയിലാണ് ഈ അപ്ഡേറ്റ് പുറത്തിറങ്ങിയത്. സാംസങ് ഗ്യാലക്ഷി എസ്24 അടക്കമുള്ള ഫോണുകൾക്ക് ഈ അപ്ഡേറ്റ് ലഭിക്കും. പുതിയ ക്യാമറ ഫീച്ചറുകളടക്കം ഏറെ പുതുമയുമായാണ് അപ്ഡേറ്റ് പുറത്തിറങ്ങിയിരിക്കുന്നത്. (Image Courtesy - Social Media)

2 / 5

കൂടുതൽ മികച്ച വിഷ്വലുകൾ ചിത്രീകരിക്കാൻ കഴിയുന്ന എൽഒജി വിഡിയോ റെക്കോർഡിങ് ഉൾപ്പെടെ പുതിയ അപ്ഡേറ്റിലുണ്ടാവും. പഴയ സാംസങ് ഗ്യാലക്സി മോഡലുകളിലും ഈ അപ്ഡേറ്റ് ലഭിക്കും. സാധാരണയായി പ്രൊഫഷണൽ വിഡിയോ പ്രൊഡക്ഷനുകളിലാണ് ഇത്തരം വിഡിയോ റെക്കോർഡിങ് ഉപയോഗിക്കുക.

3 / 5

എൽഒജി വിഡിയോ റെക്കോർഡിങ് കൂടാതെ മോഷൻ ഫോട്ടോസ്, 10 ബിറ്റ് എച്ച്ഡിആർ വിഡിയോ, എഐ കസ്റ്റം ഫിൽറ്ററുകൾ തുടങ്ങി വിവിധ ഫീച്ചറുകൾ പുതിയ അപ്ഡേറ്റിലുണ്ടാവും. അതുകൊണ്ട് തന്നെ പഴയ മോഡലുകളാണെങ്കിലും സാംസങ് ഗ്യാലക്സി ഫോണുകളിൽ മികച്ച ക്യാമറ അപ്ഡേറ്റുകൾ ലഭിക്കുമെന്നതാണ് ഇതുകൊണ്ടുള്ള നേട്ടം.

4 / 5

എൽഒജി വിഡിയോ റെക്കോർഡിങ് ഫീച്ചർ ഉപയോഗിക്കണമെങ്കിൽ അഡ്വാൻസ്ഡ് വിഡിയോ മെനുവിൽ നിന്ന് ഈ ഓപ്ഷൻ തിരഞ്ഞെടുക്കണം. നിലവിൽ സാംസങ് എസ്24 സീരീസുകളിൽ മാത്രമേ ഈ ഫീച്ചർ ലഭ്യമാവൂ. പുതിയ അപ്ഡേറ്റ് പ്രകാരം അതിന് മുൻപുള്ള ഗ്യാലക്സി മോഡലുകളിലും ഈ ഫീച്ചർ ലഭിക്കും.

5 / 5

ആപ്പിളിൻ്റെ ലൈവ് ഫോട്ടോസിന് സമാനമായ ഫീച്ചറാണ് മോഷൻ ഫോട്ടോസ്. ഫോട്ടോ എടുക്കുന്നതിനൊപ്പം ഷട്ടർ ക്ലിക്ക് ചെയ്യുന്നതിന് ഒന്നര സെക്കൻഡ് മുൻപും ശേഷവുമുള്ള വിഷ്വൽ റെക്കോർഡ് ചെയ്യുന്നതാണ് ഇത്. ഇതിനൊപ്പം ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ പിന്തുണയുള്ള കസ്റ്റം ഫിൽറ്ററുകളും ഈ അപ്ഡേറ്റിലുണ്ടാവും.

Related Photo Gallery
IPL Auction 2026: ഏറ്റവും കൂടുതല്‍ തുക കിട്ടേണ്ട താരം, മാനേജര്‍ പറ്റിച്ച പണിയില്‍ എല്ലാം നഷ്ടപ്പെട്ടേനെ; കാമറൂണ്‍ ഗ്രീനിന് സംഭവിച്ചത്‌
Curd: മീനിനൊപ്പം അബദ്ധത്തിൽപോലും ഇത് കഴിക്കല്ലേ, ജീവനെടുക്കും!
Navya Nair: അച്ഛൻ പോലും തെറ്റിദ്ധരിച്ചു..! തന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ നവ്യ നായർ
T20 World Cup 2026: ‘ഞങ്ങളുടെ ക്യാപ്റ്റൻ എവിടെ?’; ഐസിസി പോസ്റ്ററിൽ സൽമാൻ അലി ആഘ ഇല്ലാത്തതിനെ ചോദ്യം ചെയ്ത് പിസിബി
Dandruff Treatment: താരൻ പോകത്താതിന് കാരണം ഇതെല്ലാം; പരിഹാരവും ഇവിടുണ്ട്
Suryakumar Yadav: ഗില്ലിനെ വിമര്‍ശിക്കുന്നതിനിടയില്‍ രക്ഷപ്പെട്ട് പോകുന്നയാള്‍; സൂര്യകുമാര്‍ യാദവിന് മുന്നറിയിപ്പ്‌
ക്രിസ്മസ് അപ്പുപ്പന് ആ തൊപ്പി കിട്ടിയതെങ്ങനെ?
കുക്കറിൽ ചായ ഉണ്ടാക്കിയാലോ ?
പ്രമേഹമുള്ളവര്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?
ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് കഴിച്ചാൽ എന്താണ് പ്രശ്നം?
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം
സിപിഎം തോറ്റു, വടിവാളുമായി പ്രവർത്തകരുടെ ആക്രമണം