UEFA Nations League 2025: യുവേഫ നേഷന്‍സ് ലീഗ് തൂക്കി പോര്‍ച്ചുഗല്‍, കപ്പുയര്‍ത്തി റൊണാള്‍ഡോയും സംഘവും
Portugal win UEFA Nations League 2025: യുവേഫ നേഷന്‍സ് ലീഗ് കിരീടം സ്വന്തമാക്കി പോര്‍ച്ചുഗല്‍. ഫൈനലില്‍ സ്‌പെയിനിന്റെ യുവനിരയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പിച്ചു. പോര്‍ച്ചുഗല്‍ കീപ്പര്‍ കോസ്റ്റയുടെ മികവും മത്സരത്തില്‍ നിര്‍ണായകമായി

യുവേഫ നേഷന്‍സ് ലീഗ് കിരീടം സ്വന്തമാക്കി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും സംഘവും. നിലവിലെ ജേതാക്കളായ സ്‌പെയിനിന്റെ യുവനിരയെയാണ് പോര്‍ച്ചുഗല്‍ കീഴടക്കിയത്. പോര്‍ച്ചുഗലിനായി ഷൂട്ടൗട്ടില്‍ കിക്കെടുത്തവരെല്ലാം അത് വലയിലെത്തിച്ചു (Image Credits: x.com/UEFAEURO)

സ്‌പെയിനിന്റെ അല്‍വാരോ മൊറാട്ടയുടെ ശ്രമം പോര്‍ച്ചുഗല്‍ ഗോള്‍ കീപ്പര്‍ ഡിയോഗ കോസ്റ്റ് തടുത്തത് അതിനിര്‍ണായകമായി. മത്സരത്തില്‍ ആദ്യം വല കുലുക്കിയത് സ്‌പെയിനായിരുന്നു. 21-ാം മിനിറ്റില്‍ സുബിമെന്‍ഡി ആദ്യ ഗോള്‍ നേടി.

25-ാം മിനിറ്റില്‍ മെന്‍ഡസിലൂടെ പോര്‍ച്ചുഗലിന്റെ മറുപടി ഗോള്‍. എന്നാല്‍ ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് മൈക്കല്‍ ഒയര്‍സബാല്‍ സ്‌പെയിനിന് ലീഡ് സമ്മാനിച്ചു.

ശക്തമായി തിരികെയെത്തിയ പോര്‍ച്ചുഗല്‍ 61-ാം മിനിറ്റില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നേടിയ ഗോളിലൂടെ വീണ്ടും ഒപ്പമെത്തി. പിന്നിട് നിശ്ചിത സമയത്ത് ഇരുടീമുകള്‍ക്കും കൂടുതല്‍ ഗോളുകള്‍ നേടാനായില്ല.

അധികസമയത്തും ഗോളുകള്‍ പിറന്നില്ല. തുടര്‍ന്ന് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കലാശിക്കുകയായിരുന്നു. പോര്‍ച്ചുഗല്‍ കീപ്പര്‍ കോസ്റ്റയുടെ മികവും മത്സരത്തില്‍ നിര്‍ണായകമായി.