Prithviraj- Kavya Madhavan: കാവ്യയുടെ കഴിവ് അധികമാരും തിരിച്ചറിഞ്ഞിട്ടില്ല, ഒരു നാണം കുണുങ്ങിയായ നാടന്‍ കഥാപാത്രമാണ് അവരെപ്പോഴും: പൃഥ്വിരാജ്
Prithviraj About Kavya Madhavan: പ്രേക്ഷകരുടെ ഇഷ്ടം സമ്പാദിച്ച് മികച്ച പ്രകടനം കാഴ്ച വെച്ച നടിയാണ് കാവ്യ മാധവന്‍. ബാലതാരമായി സിനിമയിലെത്തിയ കാവ്യ ഒട്ടനവധി ചിത്രങ്ങളിലാണ് നായികയായി തിളങ്ങിയത്. കാവ്യയുടെ സൗന്ദര്യം തന്നെയായിരുന്നു എല്ലാവരെയും ആകര്‍ഷിച്ച ഘടകം.

തന്റെ കഴിവ് പൂര്‍ണമായും പുറത്തുകൊണ്ടുവരാന്‍ സാധിക്കുന്ന സിനിമകള്‍ കാവ്യയ്ക്ക് ലഭിച്ചിട്ടില്ലെന്നാണ് പൃഥ്വിരാജ് പറയുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഒരു അഭിമുഖത്തില്‍ പൃഥ്വി ഇക്കാര്യം പറയുന്നത്. (Image Credits: Instagram)

കാവ്യ മാധവന്‍ മിക്കപ്പോഴും സിനിമകളില്‍ അയല്‍വക്കത്തെ കുട്ടി, നാണം കുണുങ്ങിയായ നാടന്‍ കുട്ടി എന്നിങ്ങനെയുള്ള കഥാപാത്രങ്ങളാണ് ചെയ്യാറുള്ളത്. താന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഇന്ത്യന്‍ സിനിമയിലെ തന്നെ മികച്ച നടിയാണ് കാവ്യ.

അവരുടെ കഴിവുകള്‍ അധികമാരും തിരിച്ചറിഞ്ഞിട്ടില്ല. അവരുടെ കഴിവുകള്‍ വെളിച്ചത്ത് കൊണ്ടുവരാന്‍ ചുരുക്കം സിനിമകള്‍ക്ക് മാത്രമേ സാധിച്ചിട്ടുള്ളു. അങ്ങനെയൊരു സിനിമയാണ് വാസ്തവം. എന്നാല്‍ അതില്‍ കാവ്യയുടെ കഥാപാത്രത്തിന് കുറച്ച് സ്‌ക്രീന്‍ ടൈം ഉണ്ടായിരുന്നുള്ളു.

കാവ്യയുടെ മികച്ച പ്രകടനം ആ സിനിമയില്‍ കാണാന്‍ സാധിച്ചുവെന്നും പൃഥ്വിരാജ് പറയുന്നു. പൃഥ്വിരാജ് ഇക്കാര്യം നേരത്തെ പറഞ്ഞതായി ഫില്‍മിബീറ്റ് മലയാളമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

അതേസമയം, 2016ല്‍ ദിലീപിനെ വിവാഹം കഴിച്ചതിന് പിന്നാലെ കാവ്യ മാധവന്‍ അഭിനയ ജീവിതത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. എന്നാല്‍ ഇപ്പോള്‍ ലക്ഷ്യ എന്ന ഓണ്‍ലൈന്‍ വസ്ത്ര വ്യാപാര സ്ഥാപനവുമായി തിരക്കിലാണ് താരം.