Ranbir Kapoor: രൺബീറിന് റാഹയുടെയും ആലിയയുടെയും ഹൃദയത്തിൽ തൊട്ട പിറന്നാൾ സമ്മാനം; ചിത്രങ്ങൾ
Ranbir Kapoor Birthday: വിദേശയാത്രയിൽ നിന്നുള്ള മനോഹരമായ നിമിഷങ്ങൾ കോർത്തിണക്കിയ ചിത്രങ്ങളാണ് പങ്കുവച്ചിരിക്കുന്നത്. അദിതി റാവു, ആയുഷ്മാൻ ഖുറാന, അർമാൻ മാലിക്, അർജുൻ കപൂർ തുടങ്ങി നിരവധി താരങ്ങളാണ് രൺബീറിന് പിറന്നാൾ ആശംസകൾ നേർന്ന് പോസ്റ്റിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്.

ബോളിവുഡ് താരം രൺബീർ കപൂറിന് ഹൃദയത്തിൽ തൊട്ട പിറന്നാൾ സമ്മാനവുമായി ആലിയ ഭട്ടും കുഞ്ഞ് റാഹയും. പിറന്നാൾ കുറിപ്പിനൊപ്പം രൺബീറിനും മകൾ റാഹയ്ക്കും ഒപ്പമുള്ള ചിത്രങ്ങളും ആലിയ ഭട്ട് പങ്കുവച്ചിട്ടുണ്ട്. ചില സമയത്ത് നിനക്ക് ആവശ്യം വലിയ ആലിംഗനമാണെന്ന അടിക്കുറിപ്പോടെയാണ് ആലിയ സമൂഹ മാധ്യമത്തിൽ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. (Image Credits: Instagram)

വിദേശയാത്രയിൽ നിന്നുള്ള മനോഹരമായ നിമിഷങ്ങൾ കോർത്തിണക്കിയ ചിത്രങ്ങളാണ് പങ്കുവച്ചിരിക്കുന്നത്. ഒരു മരത്തെ മൂന്നുപേരും കൂടി കെട്ടിപ്പിടിച്ചു നിൽക്കുന്ന ചിത്രമാണ് ആദ്യം പങ്കുവച്ചിരിക്കുന്നത്. മകൾ റാഹയെ രൺബീർ എടുത്തുകൊണ്ട് നടക്കുന്നതാണ് രണ്ടാമത്തെ ചിത്രം.(Image Credits: Instagram)

അദിതി റാവു, ആയുഷ്മാൻ ഖുറാന, അർമാൻ മാലിക്, അർജുൻ കപൂർ തുടങ്ങി നിരവധി താരങ്ങളാണ് രൺബീറിന് പിറന്നാൾ ആശംസകൾ നേർന്ന് പോസ്റ്റിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്. (Image Credits: Instagram)

അതിനിടെ യഷ് രാജ് ഫിലിംസിന്റെ ബാനറിൽ ആദിത്യ ചോപ്ര നിർമിക്കുന്ന ചിത്രം 'ധൂം 4'-ൽ രൺബീർ കപൂർ വില്ലൻ വേഷത്തിലെത്തുമെന്ന സൂചനകൾ പുറത്തുവരുന്നുണ്ട്. നിലവിൽ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്നുവെന്ന് പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നു. ധൂം സിനിമ ഫ്രാൻഞ്ചൈസിയിലെ നാലാമത്തെ ചിത്രമായിരിക്കും ഇത്. (Image Credits: Instagram)