Sanju Samson : മറക്കാന്‍ ആഗ്രഹിക്കുന്ന പരമ്പര, എന്നിട്ടും സഞ്ജു സ്വന്തമാക്കി തകര്‍പ്പന്‍ റെക്കോഡ്
Sanju Samson Joins Eite List : സഞ്ജു സാംസണിനെ സംബന്ധിച്ച് മറക്കാന്‍ ആഗ്രഹിക്കുന്ന ഒരു പരമ്പരയാകും ഇംഗ്ലണ്ടിനെതിരെ നടന്നത്. അഞ്ച് മത്സരങ്ങളിലും അവസരം വിനിയോഗിക്കാനായില്ല. അഞ്ചാം മത്സരത്തില്‍ ആദ്യ ഓവറിലെ ആദ്യ പന്ത് തന്നെ സിക്‌സ് അടിച്ചാണ് സഞ്ജു തുടങ്ങിയത്. ജോഫ്ര ആര്‍ച്ചറിനെയാണ് താരം സിക്‌സറിന് പറത്തിയത്. ഇതോടെ താരം ഒരു റെക്കോഡും സ്വന്തമാക്കി

സഞ്ജു സാംസണിനെ സംബന്ധിച്ച് മറക്കാന്‍ ആഗ്രഹിക്കുന്ന ഒരു പരമ്പരയാകും ഇംഗ്ലണ്ടിനെതിരെ നടന്നത്. പരമ്പരയിലെ അഞ്ച് മത്സരങ്ങളിലും അവസരം ലഭിച്ചിട്ടും താരത്തിന് അത് വിനിയോഗിക്കാനായില്ല. അഞ്ച് തവണയും ഷോര്‍ട്ട് ബോളില്‍ പിഴച്ചു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയും, ബംഗ്ലാദേശിനെതിരെയും തകര്‍ത്തടിച്ച സഞ്ജുവിനെയല്ല ഇംഗ്ലണ്ടിനെതിരെ കണ്ടത് (Image Credits : PTI)

ആദ്യ മത്സരത്തില്‍ 20 പന്തില്‍ 26 റണ്‍സെടുത്ത് പുറത്തായി. ആ മത്സരത്തില്‍ ഗറ്റ് അറ്റികന്‍സണിന്റെ ഒരോവറില്‍ താരം 22 റണ്‍സ് നേടിയിരുന്നു. അത് മാത്രമാണ് ഈ പരമ്പരയില്‍ എടുത്തപറയത്തക്ക പ്രകടനം. രണ്ടാം മത്സരത്തില്‍ നേടിയത് ഏഴ് പന്തില്‍ അഞ്ച് റണ്‍സ്. മൂന്നാം മത്സരത്തില്‍ ആറു പന്തില്‍ മൂന്ന് റണ്‍സ്. നാലാം മത്സരത്തില്‍ മൂന്ന് പന്തില്‍ ഒരു റണ്‍സ്. അഞ്ചാം മത്സരത്തില്‍ ഏഴ് പന്തില്‍ 16 റണ്‍സും (Image Credits : PTI)

അഞ്ചാം മത്സരത്തില്‍ ആദ്യ ഓവറിലെ ആദ്യ പന്ത് തന്നെ സിക്‌സ് അടിച്ചാണ് സഞ്ജു തുടങ്ങിയത്. ജോഫ്ര ആര്‍ച്ചറിനെയാണ് താരം സിക്‌സറിന് പറത്തിയത്. ഇതോടെ താരം ഒരു റെക്കോഡും സ്വന്തമാക്കി. ടി20യില്‍ ആദ്യ പന്ത് തന്നെ സിക്‌സിന് പറത്തിയ ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ രോഹിത് ശര്‍മയ്ക്കും, യശ്വസി ജയ്‌സ്വാളിനുമൊപ്പം സഞ്ജു ഇടം നേടി (Image Credits : PTI)

2021ല്‍ അഹമ്മദാബാദില്‍ ഇംഗ്ലണ്ട് താരം ആദില്‍ റഷീദിനെ സിക്‌സിന് പായിച്ചാണ് രോഹിത് ഈ നേട്ടം സ്വന്തമാക്കിയത്. 2024ല്‍ സിംബാബ്‌വെയുടെ സിക്കന്ദര്‍ റാസയ്‌ക്കെതിരെ സിക്‌സ് നേടി ജയ്‌സ്വാളും ഈ റെക്കോഡ് പട്ടികയില്‍ ഇടം നേടിയിരുന്നു. ഇതിന് പിന്നാലെ സഞ്ജുവും ഈ പട്ടികയിലേക്ക് എത്തിയത് (Image Credits : PTI)

അതേസമയം, മത്സരത്തിനിടെ താരത്തിന്റെ കൈവിരലിന് പരിക്കേറ്റു. ആറാഴ്ചയോളം വിശ്രമം വേണ്ടിവരും. അതുകൊണ്ട് തന്നെ താരത്തിന് കേരളത്തിന് വേണ്ടി രഞ്ജി ട്രോഫിയില്‍ കളിക്കാന്‍ സാധിക്കില്ല. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലൂടെയാകും തിരിച്ചുവരവ് (Image Credits : PTI)