Curd Using Tips: തൈര് പുളിക്കാതെ സൂക്ഷിക്കണോ? വഴിയുണ്ട്
Sourness Removing Tip from Curd : നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് തൈര്, ശരീരത്തിന് രോഗ പ്രതിരോധ ശേഷി മുതൽ നിരവധി ഗുണങ്ങൾ നൽകുന്ന തൈര് പുളിച്ച് പോയാൽ പിന്നെ ഒന്നിനും കൊള്ളില്ല

നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് തൈര്. പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്ന തൈര് ചർമ സംരക്ഷണത്തിലും മികച്ച് നിൽക്കുന്ന ഒന്നാണ്. ദിവസവും ഒരു പാത്രം തൈര് കഴിച്ചാൽ.. അതിനപ്പുറം മരുന്നില്ലെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.

മികച്ച തൈര് എപ്പോഴും വീട്ടിൽ ഉണ്ടാക്കുന്നത് തന്നെയാണ്. എന്നാൽ വീട്ടിൽ ഉണ്ടാക്കുന്ന തൈര് വളരെക്കാലം സൂക്ഷിക്കാൻ കഴിയില്ല. അത് ഉടനെ കേടാകും. അതുകൊണ്ട് വിപണിയിൽ കിട്ടുന്ന തൈരിനെ തന്നെ ആശ്രയിക്കേണ്ടി വരും. കൂടുതൽ നേരം സൂക്ഷിക്കും തോറും അതിൻ്റെ രുചിയും പോഷകഗുണവും നഷ്ടപ്പെടും.

തൈര് എത്ര നേരം സൂക്ഷിക്കുന്നുവോ പുളിപ്പും കൂടും. പിന്നെ ഇത് കഴിക്കാൻ പറ്റില്ല. പിന്നെ തൈര് കളയുകയല്ലാതെ വേറെ വഴിയില്ല. ഇത് ഒഴിവാക്കാൻ ചെറിയൊരു നുറുങ്ങ് പരീക്ഷിക്കാവുന്നതാണ്.

തൈരിലെ അമിത പുളി മാറാൻ തൈരിൽ നിന്ന് വെള്ളം നീക്കം ചെയ്യണം. വെള്ളത്തിൻ്റെ അംശം കൂടുതലായാൾ തൈര് അരിച്ചെടുക്കാം. ഇതിലേക്ക് തണുത്ത വെള്ളം ചേർത്ത് ഒരു സ്പൂൺ കൊണ്ട് പതുക്കെ ഇളക്കുക. തൈര് വെള്ളത്തിൽ കലർത്തുമ്പോൾ, അലിയാതിരിക്കാൻ ശ്രദ്ധിക്കണം. ശേഷം സ്‌ട്രൈനർ ഉപയോഗിച്ച് തൈര് അരിച്ചെടുത്ത് വെള്ളം വേർതിരിക്കുക.

തൈരിൽ നിന്ന് വെള്ളം വറ്റിച്ച ശേഷം അതിലേക്ക് ഒരു പാത്രം നിറയെ തണുത്ത പാൽ ഒഴിക്കുക. അതിനുശേഷം തൈര് 2-3 മണിക്കൂർ വെക്കുക. തൈരിൻ്റെ അളവ് അനുസരിച്ച് പാൽ ഉപയോഗിക്കാം. ഇതുവഴി തൈരിലെ അധിക പുളിപ്പ് മാറും